സിഗ്നേച്ചര്‍ ബാങ്കിനെ ഏറ്റെടുക്കാനൊരുങ്ങി ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക്

സിഗ്നേച്ചര്‍ ബാങ്കിനെ ഏറ്റെടുക്കാനൊരുങ്ങി ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക്

60 ബില്യണ്‍ ഡോളര്‍ വരുന്ന സിഗ്നേച്ചര്‍ ബാങ്കിന്റെ വായ്പകള്‍ റിസീവര്‍ ഭരണത്തില്‍ തുടരുമെന്ന് എഫ്ഡിഐസി വ്യക്തമാക്കി

സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ സിഗ്നേച്ചര്‍ ബാങ്കിനെ ഏറ്റെടുക്കാനൊരുങ്ങി ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക്. 270 കോടി നല്‍കിയാണ് ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക് സിഗ്നേച്ചര്‍ ബാങ്കിനെ സ്വന്തമാക്കുക. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതോടെ സിഗ്നേച്ചര്‍ ബാങ്കിന്റെ 40 ഓളം ശാഖകള്‍ ന്യൂയോര്‍ക്ക് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫ്ലാഗ്സ്റ്റാര്‍ ബാങ്കിന്റെ ഭാഗമാകും.

60 ബില്യണ്‍ ഡോളര്‍ വരുന്ന സിഗ്നേച്ചര്‍ ബാങ്കിന്റെ വായ്പകള്‍ റിസീവര്‍ഷിപ്പില്‍ തുടരുമെന്ന് എഫ്ഡിഐസി വ്യക്തമാക്കി

അതേസമയം ബാക്കിവരുന്ന 60 ബില്യണ്‍ ഡോളര്‍ വായ്പകള്‍ വിറ്റഴിയുന്നതുവരെ റിസീവറുടെ നിയന്ത്രണത്തില്‍ തുടരുമെന്ന് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്ന ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) വ്യക്തമാക്കി.

സിഗ്നേച്ചര്‍ ബാങ്കിനെ ഏറ്റെടുക്കാനൊരുങ്ങി ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക്
സിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടി; ഒരാഴ്ച്ചയ്ക്കിടെ തകരുന്ന അമേരിക്കയിലെ രണ്ടാമത്തെ ബാങ്ക്

അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നേച്ചര്‍ ബാങ്കും അടച്ചു പൂട്ടിയിരുന്നു. 48 മണിക്കൂറിനിടെ അടച്ചു പൂട്ടുന്ന അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായിരുന്നു സിഗ്നേച്ചര്‍ ബാങ്ക്. ഇടപാടുകാര്‍ തങ്ങളുടെ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിച്ചതാണ് ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. കൂടാതെ, ഓഹരി വില ഇടിഞ്ഞതും അടച്ചുപൂട്ടലിന്റെ ആഴം കൂട്ടി. ഒന്നിനുപിറകെ ഒന്നായി രണ്ട് ധനകാര്യ ഭീമന്‍മാര്‍ നഷ്ടത്തിലായത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു.

ഏകദേശം 11,000 കോടിരൂപ ആസ്തിയുള്ള സിഗ്നേച്ചര്‍ ബാങ്കിന്റെ തകര്‍ച്ച് നിക്ഷേപകരെ ഒന്നാകെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റെടുക്കല്‍ സന്നദ്ധത അറിയിച്ച് ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക് രംഗത്തെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിസന്ധിയിലായ സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച് എസ് ബിസി ഏറ്റെടുത്തിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസിയുടെ ഏറ്റെടുക്കല്‍ സിലിക്കന്‍ വാലി ബാങ്കിന് മാത്രമല്ല, അമേരിക്കും വലിയ ആശ്വാസമായിരുന്നു.

സിഗ്നേച്ചര്‍ ബാങ്കിനെ ഏറ്റെടുക്കാനൊരുങ്ങി ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക്
അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്പും ബാങ്ക് പ്രതിസന്ധിയിലേക്ക്? ക്രെഡിറ്റ് സ്വീസ് ഓഹരികളില്‍ ഇടിവ്

സിലിക്കണ്‍വാലി ബാങ്കിനും സിഗ്നേച്ചര്‍ ബാങ്കിനും പിന്നാലെ ക്രെഡിറ്റ് സ്വീസ് ഗ്രൂപ്പിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. സ്വിസ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷണല്‍ ബാങ്ക് കൂടുതല്‍ പണം നിക്ഷേപിക്കാനാവില്ലെന്ന് വ്യക്തമാക്കിയതായിരുന്നു ഇതിനു പിന്നിലെ പ്രധാന കാരണം. പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ യുബിഎസ് ഗ്രൂപ്പ് ക്രെഡിറ്റ് സ്വീസിനെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in