നൊബേല്‍  സമ്മാനത്തുകയിൽ ഇത്തവണ  74.5 ലക്ഷം രൂപയുടെ വർധന; മൊത്തം എട്ട് കോടിയിലധികം ലഭിക്കും

നൊബേല്‍ സമ്മാനത്തുകയിൽ ഇത്തവണ 74.5 ലക്ഷം രൂപയുടെ വർധന; മൊത്തം എട്ട് കോടിയിലധികം ലഭിക്കും

വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നൊബേല്‍ സമ്മാനം ഒക്ടോബര്‍ 2ന് പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാര ജേതാക്കള്‍ക്ക് സമ്മാനത്തുക വർധിപ്പിച്ചു. 74.5 ലക്ഷം രൂപ അധികം ലഭിക്കുമെന്ന് നൊബേല്‍ ഫൗണ്ടേഷന്‍. അധിക തുകയുൾപ്പെടെ മൊത്തം 8.19 കോടി രൂപയായിരിക്കും സമ്മാനമായി ലഭിക്കുക.

സമീപ വര്‍ഷങ്ങളില്‍ പുരസ്‌കാര തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിട്ടുണ്ടെന്നും ഫൗണ്ടേഷന്റെ സാമ്പത്തിക സ്ഥിതിയിപ്പോള്‍ മെച്ചപ്പെട്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷം സമ്മാന തുക വര്‍ധിപ്പിക്കുകയാണെന്നുമാണ് സംഘാടകര്‍ വ്യക്തമാക്കിയത്.

2012ല്‍ നൊബേൽ ഫൗണ്ടേഷന്റെ സാമ്പത്തിക സ്ഥിതി മോശം നിലയിലായിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പുരസ്‌കാര തുക 3.54 കോടിയില്‍ നിന്ന് 2.83 കോടിയായി അന്ന് വെട്ടിക്കുറച്ചിരുന്നു. പിന്നീട് 2017ല്‍ 3,18,69628 രൂപയായും 2022ല്‍ വീണ്ടും 3,54,12963 രൂപയായും ഉയര്‍ത്തി.

നൊബേല്‍  സമ്മാനത്തുകയിൽ ഇത്തവണ  74.5 ലക്ഷം രൂപയുടെ വർധന; മൊത്തം എട്ട് കോടിയിലധികം ലഭിക്കും
ചന്ദ്രനിൽ ജലം രൂപപ്പെടുന്നത് എങ്ങനെ? ഉത്തരവുമായി ചന്ദ്രയാൻ-1

കഴിഞ്ഞ ദശകത്തില്‍ സ്വീഡന്‍ കറന്‍സിയായ സ്വീഡിഷ് ക്രോണയുടെ മൂല്യം യൂറോപ്യന്‍ കറന്‍സിയായ യൂറോയ്‌ക്കെതിരെ 30 ശതമാനമായി ഇടിഞ്ഞിരുന്നു. അതുകൊണ്ട് സ്വീഡന് പുറത്തുള്ള യൂറോപ്യൻകാർക്ക് സമ്മാനതുകയിലെ വര്‍ധന നാമമാത്രമായിരിക്കും.

2013ല്‍ ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ക്കുള്ള സമ്മാന തുക 80 ലക്ഷം ക്രൗണായി (സ്വീഡിഷ് കറന്‍സി) വെട്ടിചുരുക്കിയിരുന്നു. എന്നിരുന്നാലും സമ്മാനതുകയ്ക്ക് ഏകദേശം 12 ലക്ഷം ഡോളര്‍ വിലമതിക്കുമായിരുന്നു. എന്നാലിപ്പോൾ സ്വീഡൻ ക്രൗണിന്റ മൂല്യം ഇടിഞ്ഞതിനാൽ ഇപ്പോഴത്തെ സമ്മാനതുകയ്ക്ക് 12 ലക്ഷം ഡോളര്‍ വിലമതിക്കുമോ എന്നത് സംശയമാണ്.

വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നൊബേല്‍ സമ്മാനം ഒക്ടോബര്‍ 2ന് പ്രഖ്യാപിക്കും. തുടര്‍ന്ന് ഫിസിക്‌സ്, കെമിസ്ട്രി, സാഹിത്യം, സമാധാനം എന്നിവയ്ക്കുള്ള സമ്മാനം അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും.

നൊബേല്‍  സമ്മാനത്തുകയിൽ ഇത്തവണ  74.5 ലക്ഷം രൂപയുടെ വർധന; മൊത്തം എട്ട് കോടിയിലധികം ലഭിക്കും
കുനോയിലെ ചീറ്റകൾ ചത്തത് റേഡിയോ കോളറിലെ അണുബാധ മൂലമല്ല: പ്രോജക്ട് ചീറ്റ മേധാവി
logo
The Fourth
www.thefourthnews.in