അതിർത്തിക്ക് സമീപം വ്യാപക ഷെല്ലാക്രമണവുമായി ഉത്തര കൊറിയ; ദ്വീപുകൾ ഒഴിപ്പിച്ച് ദക്ഷിണ കൊറിയ

അതിർത്തിക്ക് സമീപം വ്യാപക ഷെല്ലാക്രമണവുമായി ഉത്തര കൊറിയ; ദ്വീപുകൾ ഒഴിപ്പിച്ച് ദക്ഷിണ കൊറിയ

ഉത്തര കൊറിയ നടത്തിയ ആക്രമണ നടപടിയിൽ ദക്ഷിണ കൊറിയ അപലപിച്ചു

അതിർത്തിക്ക് സമീപം വീണ്ടും ഷെല്ലാക്രമണം നടത്തി ഉത്തര കൊറിയ. പടിഞ്ഞാറൻ തീരത്ത് നിന്നും തെക്ക് ഭാഗത്തുള്ള യോൻപിയോങ് ദ്വീപിന് നേരെ 200 ലധികം തവണ പീരങ്കി ഷെല്ലുകൾ പ്രയോഗിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ഈ മേഖലയിൽ ദക്ഷിണ കൊറിയൻ സൈന്യം ലൈവ്-ഫയർ ഡ്രില്ലുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.

ആക്രമണത്തെ തുടർന്ന് ദ്വീപുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ദക്ഷിണ കൊറിയൻ മന്ത്രലയം ഉത്തരവിട്ടു. യോൻപിയോങ്ങിന്റെ പടിഞ്ഞാറ് ഭാഗത്തും കടൽ അതിർത്തിക്കടുത്തുമായി സ്ഥിതി ചെയ്യുന്ന ബെയ്ങ്‌യോങ് ദ്വീപിലെ താമസക്കാരോടും അടിയന്തരമായി മാറി താമസിക്കാൻ നിർദ്ദേശം നൽകിയതായും വാർത്തകളുണ്ട്.

ഉത്തര കൊറിയ നടത്തിയ ആക്രമണ നടപടിയിൽ ദക്ഷിണ കൊറിയ അപലപിച്ചു. കൂടാതെ, പ്രകോപനപരമായ നടപടിയാണ് ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഷെല്ലാക്രമണത്തിൽ ജനങ്ങൾക്കോ സൈന്യത്തിനോ പരുക്കകളില്ലെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ദക്ഷിണ കൊറിയയുടെ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഈ പ്രവൃത്തികൾ കൊറിയൻ ഉപദ്വീപിലെ സമാധാനത്തെ ഭീഷണിപ്പെടുത്തുകയും സംഘർഷ സാധ്യതകളുടെ ആശങ്ക വർധിപ്പിച്ചെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.

അതിർത്തിക്ക് സമീപം വ്യാപക ഷെല്ലാക്രമണവുമായി ഉത്തര കൊറിയ; ദ്വീപുകൾ ഒഴിപ്പിച്ച് ദക്ഷിണ കൊറിയ
സൊമാലിയൻ തീരത്ത് വീണ്ടും കപ്പൽ റാഞ്ചി: ലൈബീരിയന്‍ പതാക വഹിക്കുന്ന ചരക്കുകപ്പലില്‍ 15 ഇന്ത്യക്കാരും

ഉപദ്വീപുകളിൽ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി സൈനിക ആയുധശേഖരം കെട്ടിപ്പെടുക്കുകയാണെന്ന 'പ്യോങ്യാങ്ങിൽ' നിന്നെത്തിയ അറിയിപ്പിനു പിന്നാലെയാണ് ഷെല്ലാക്രമണം ഉണ്ടായത്.

2010ൽ യോൻപിയോങ് ദ്വീപിന് നേരെ ഉത്തര കൊറിയ നടത്തിയ നിരന്തര വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശപ്പെട്ട സാഹചര്യത്തിന് പിന്നാലെ 2018ല്‍ സമഗ്ര സൈനിക ഉടമ്പടിയില്‍ രണ്ട് രാജ്യങ്ങളും ഒപ്പ് വെച്ചത് ചരിത്രമായിരുന്നു. പരസ്പരം ശത്രുതാപരമായ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായാണ് 2018ലെ സൈനിക ഉടമ്പടിയില്‍ പരാമർശിക്കുന്നത്. എന്നാൽ, ഉടമ്പടിയില്‍ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ ദക്ഷിണ കൊറിയ താത്കാലികമായി നിർത്തി വ്യോമ നിരീക്ഷണങ്ങൾ പുനരാരംഭിച്ച് ഉടമ്പടി താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ നിര്‍ത്തിവച്ച എല്ലാ നടപടികളും പുനഃസ്ഥാപിക്കുമെന്ന് ഉത്തര കൊറിയയും അറിയിച്ചു. തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ രൂക്ഷമായി.

അതിർത്തിക്ക് സമീപം വ്യാപക ഷെല്ലാക്രമണവുമായി ഉത്തര കൊറിയ; ദ്വീപുകൾ ഒഴിപ്പിച്ച് ദക്ഷിണ കൊറിയ
ഇറാനിലെ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

രണ്ട് വർഷത്തിനിടെ പല തവണയായി ഉത്തര കൊറിയ കരാർ ലംഘിച്ചിരുന്നു. കരാർ ലംഘനത്തിന് ശേഷം ഉത്തരകൊറിയ അവസാനമായി അതിർത്തിയിലേക്ക് പീരങ്കി ഷെല്ലുകൾ പ്രയോഗിക്കുന്നത് 2022 ഡിസംബറിലാണ്, അതേവർഷം സമാനമായ ഒമ്പത് സംഭവങ്ങലാണ് റിപ്പോർട്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in