കൊറിയൻ ഉപദ്വീപ് അശാന്തം; രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

കൊറിയൻ ഉപദ്വീപ് അശാന്തം; രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

അമേരിക്കൻ അന്തർവാഹി ദക്ഷിണകൊറിയൻ തീരത്ത് എത്തിയതിന് പിന്നാലെ മിസൈൽ പരീക്ഷണം

കൊറിയൻ മുനമ്പ് സംഘർഷ ഭരിതം. ദക്ഷിണ കൊറിയയെ ലക്ഷ്യം വെച്ച് ഉത്തരകൊറിയയുടെ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. ഉത്തരകൊറിയയുടെ ആയുധ പദ്ധതിക്കെതിരെ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനിക നടപടിയാണ് മേഖലയെ ഇപ്പോൾ സംഘർഷ ഭരിതമാക്കുന്നത്.

കൊറിയൻ ഉപദ്വീപ് അശാന്തം; രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
അനധികൃതമായി അതിർത്തി കടന്നു; അമേരിക്കൻ സൈനികനെ തടവിലാക്കി ഉത്തരകൊറിയ

തങ്ങളുടെ കിഴക്കൻ തീരത്ത് നിന്ന് ഉത്തര കൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ദക്ഷിണ കൊറിയൻ സൈന്യവും ജപ്പാൻ പ്രതിരോധ വകുപ്പും സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിലെ നാവിക താവളത്തിൽ അമേരിക്കൻ ആണവ അന്തർവാഹിനി കപ്പൽ എത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. എന്നാൽ മിസൈൽ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്നോ എത്ര ദൂരം പറന്നെന്നോ സ്ഥിരീകരണമില്ല.

ഉത്തരകൊറിയയുടെ ആയുധ പദ്ധതികൾക്കെതിരെ ദക്ഷിണ കൊറിയയിൽ അമേരിക്ക തന്ത്രപ്രധാനമായ സൈനിക വിന്യസം നടത്തുകയാണ്. ഇത് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചുട്ടുണ്ട്. ഇത്തരം ആയുധ വിന്യാസങ്ങൾ ആണവായുധം പ്രയോഗിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ഇന്ന് പുലർച്ചെയാണ് ആണവ ശക്തിയുള്ള യുഎസ് അന്തർവാഹിനി, യുഎസ്എസ് അനാപോളിസ് ദക്ഷിണ കൊറിയയുടെ തെക്കൻ ദ്വീപായ ജെജുവിലെ നാവിക താവളത്തിൽ എത്തിയതായി ദക്ഷിണ കൊറിയൻ നാവികസേന അറിയിച്ചത്.

കൊറിയൻ ഉപദ്വീപ് അശാന്തം; രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ കൊറിയൻ തുറമുഖത്ത് ആണവായുധ ശേഷിയുള്ള യുഎസ് അന്തർവാഹിനി, യുഎസ്എസ് കെന്റക്കി എത്തിയത്. 1980 കൾക്ക് ശേഷം ആദ്യമായാണ് ഒരു യുഎസ് അന്തർവാഹിനി ദക്ഷിണകൊറിയൻ തീരത്ത് അടുക്കുന്നത്. പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. കൂടാതെ വാരാന്ത്യത്തിൽ ഉത്തരകൊറിയയുടെ വടക്കൻ തീരത്ത് നിന്ന് ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചു.

അതേസമയം, കഴിഞ്ഞയാഴ്ച ഉത്തരകൊറിയൻ അതിർത്തി കടന്നതിന് തടവിലാക്കപ്പെട്ട അമേരിക്കൻ സൈനികനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള യുഎൻ കമാൻഡ് വ്യക്തമാക്കി. ഉത്തര -ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന സൈനിക അതിർത്തി രേഖയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ) കടന്നതിനാണ് അമേരിക്കൻ സൈനികനെ തടവിലാക്കിയത്. അതിർത്തി ഗ്രാമമായ പാൻമുൻജോം സന്ദർശിക്കുന്നതിനിടെ, അനുമതിയില്ലാതെ ഉത്തരകൊറിയയിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ടുകൾ.

logo
The Fourth
www.thefourthnews.in