ജപ്പാൻ-ദക്ഷിണ കൊറിയ ഉച്ചകോടിക്ക് മുന്നോടിയായി ദീർഘദൂര മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

ജപ്പാൻ-ദക്ഷിണ കൊറിയ ഉച്ചകോടിക്ക് മുന്നോടിയായി ദീർഘദൂര മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണ കൊറിയയും ജപ്പാനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്

ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള സുപ്രധാന ഉച്ചകോടിക്ക് മണിക്കൂറുകൾക്ക് മുൻപ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. മിസൈൽ ഇന്ന് രാവിലെ ഏകദേശം 1,000 കിലോമീറ്റർ സഞ്ചരിച്ച് വടക്കൻ ജപ്പാനിൽ കടലിൽ പതിച്ചതായി ജപ്പാനും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഉത്തര കൊറിയ നടത്തുന്ന നാലാമത്തെ മിസൈൽ പരീക്ഷണമാണിത്.

ജപ്പാൻ-ദക്ഷിണ കൊറിയ ഉച്ചകോടിക്ക് മുന്നോടിയായി ദീർഘദൂര മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
വീണ്ടും ഉത്തര കൊറിയൻ പ്രകോപനം; 48 മണിക്കൂറിനിടെ രണ്ടാം മിസൈൽ വിക്ഷേപിച്ചു

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തുന്നതിനിടെയാണ് മിസൈൽ വിക്ഷേപണം. കഴിഞ്ഞ മൂന്ന് തവണ വിക്ഷേപിച്ച മറ്റ് മിസൈലുകളെല്ലാം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായിരുന്നു. അഞ്ച് വർഷത്തിനിടയിൽ ഇരു രാജ്യങ്ങളും നടത്തുന്ന ഏറ്റവും വലിയ സൈനിക അഭ്യാസമാണിത്. നടപടി പ്രകോപനമുണ്ടാക്കുന്നതാണെന്ന് ഉത്തര കൊറിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിൽ ക്രമാതീതമായി വർധിച്ച ഉത്തര കൊറിയയുടെ ആക്രമണങ്ങളാണ് ടോക്കിയോ ചർച്ചയിലെ ഒരു പ്രധാനവിഷയം

ഉത്തര കൊറിയയുടെ കിഴക്കൻ തീരത്ത് നിന്ന് വിക്ഷേപിച്ച മിസൈൽ ജപ്പാന്റെ പ്രധാന സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് ജപ്പാൻ അറിയിച്ചു. എന്തെങ്കിലും നാശ നഷ്ടങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സൈനികാഭ്യാസം യാതൊരു മാറ്റങ്ങളുമില്ലാതെ തുടരുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. 2022 ൽ മാത്രം ഉത്തര കൊറിയ 90 മിസൈലുകൾ വിക്ഷേപിച്ചതായാണ് കണക്കുകൾ. ഫെബ്രുവരി 18 നാണ് അവസാനമായി ഒരു ദീർഘദൂര മിസൈൽ പരീക്ഷിച്ചത്. ഒരു വർഷത്തിനുള്ളിൽ നടത്തുന്ന നാലാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണമാണ് ഇത്.

ജപ്പാൻ-ദക്ഷിണ കൊറിയ ഉച്ചകോടിക്ക് മുന്നോടിയായി ദീർഘദൂര മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ
'ആണവശക്തി തെളിയിക്കാൻ'; ദീർഘദൂര ക്രൂയിസ് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ

അതേസമയം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണ കൊറിയയും ജപ്പാനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ടോക്കിയോയിൽ വച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി നടത്തുന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാകും എന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ ക്രമാതീതമായി വർധിച്ച ഉത്തര കൊറിയയുടെ ആക്രമണങ്ങളാണ് ടോക്കിയോ ചർച്ചയിലെ ഒരു പ്രധാനവിഷയം. ചർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ നയത്തിലും സൈനിക സഹകരണത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് കൊറിയൻ ഉപദ്വീപിൽ ജപ്പാൻ നടത്തിയ കൊളോണിയൽ അധിനിവേശത്തിന്റെ കാലഘട്ടം മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാണ്. ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in