ഒസാമ ബിൻ ലാദന്റെ 'അമേരിക്കയ്ക്കുള്ള കത്ത്' വൈറല്‍; ഹാഷ് ടാഗ് നീക്കി ടിക് ടോക്ക്; കത്ത് പിന്‍വലിച്ച് ഗാര്‍ഡിയനും

ഒസാമ ബിൻ ലാദന്റെ 'അമേരിക്കയ്ക്കുള്ള കത്ത്' വൈറല്‍; ഹാഷ് ടാഗ് നീക്കി ടിക് ടോക്ക്; കത്ത് പിന്‍വലിച്ച് ഗാര്‍ഡിയനും

ഒസാമ ബിൻ ലാദന്റെ കത്ത് ടിക് ടോക്കിലൂടെ വ്യാപകമായി പ്രചരിച്ചത്തോടെ 'ലെറ്റർ ടു അമേരിക്ക' എന്ന ഹാഷ്ടാഗ് ടിക് ടോക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്

ഇസ്രയേൽ - ഹമാസ് സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുവേ രണ്ട് ദശകത്തിന്റെ പഴക്കമുള്ള ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആ കത്ത് എഴുതിയതാകട്ടെ ഒരുകാലത്ത് അമേരിക്കയുടെ ഉറക്കം കെടുത്തിയ ഭീകര സംഘടന അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനും!

20 വർഷങ്ങൾക്ക് മുൻപ് രണ്ടായിരത്തില്പരം ആളുകളുടെ മരണത്തിനു കാരണമായ '9/11' വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനെ ന്യായീകരിച്ചും അമേരിക്കൻ സർക്കാരിനെയും വർഷങ്ങളായി അവർ വച്ചുപുലർത്തുന്ന ഇസ്രയേൽ പിന്തുണയും വിമർശിച്ച് ഒസാമ ബിൻ ലാദൻ എഴുതിയ കത്താണ് സമൂഹമാധ്യമമായ ടിക് ടോക്കിൽ ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ ചൂടുപിടിച്ച് തരംഗമായത്.

അമേരിക്കൻ യുവാക്കൾക്കിടയിൽ കത്ത് ചർച്ചയായതോടെ 2002ൽ പ്രസിദ്ധീകരിച്ച ബിൻ ലാദന്റെ കത്തിന്റെ പൂർണരൂപം ബുധനാഴ്ച 'ദി ഗാർഡിയൻ' അവരുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ടിക് ടോക്ക് ഉപയോക്താവ് ബിൻ ലാദന്റെ 'അമേരിക്കയ്ക്കുള്ള കത്ത്' പ്രമേയമാക്കി ഗാസയിൽ ഇസ്രയേൽ അഴിച്ചുവിടുന്ന ആക്രമണത്തെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ വിമർശിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ കത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും ടിക് ടോക്കിന്റെ മുൻനിര ട്രെൻഡുകളിൽ ഇടം നേടാനായില്ല. തുടർന്ന്, മാധ്യമപ്രവർത്തകനായ യാഷർ അലി ബിൻ ലാദന്റെ കത്തിനെ ആസ്പദമാക്കിയുള്ള ഇത്തരം ടിക് ടോക്ക് വീഡിയോകളുടെ സമാഹാരം മറ്റൊരു സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വേദിയായി.

ഒസാമ ബിൻ ലാദന്റെ 'അമേരിക്കയ്ക്കുള്ള കത്ത്' വൈറല്‍; ഹാഷ് ടാഗ് നീക്കി ടിക് ടോക്ക്; കത്ത് പിന്‍വലിച്ച് ഗാര്‍ഡിയനും
ഷി- ബൈഡൻ കൂടിക്കാഴ്ച; ധാരണയിലെത്തിയെങ്കിലും കല്ലുകടിയായി തായ്‌വാനും ബൈഡന്റെ 'സ്വേച്ഛാധിപതി' പരാമർശവും

ബിൻ ലാദന്റെ കുപ്രസിദ്ധമായ 'അമേരിക്കയ്ക്കുള്ള കത്ത്'

അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്തു നടത്തിയെന്നവകാശപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണമായ 9/11 ശേഷമാണ് ബിൻ ലാദൻ അമേരിക്കയ്ക്കുള്ള കത്തെഴുതുന്നത്. 2996 പേരുടെ മരണത്തിനു കാരണമായ ആക്രമണത്തെ ന്യായീകരിക്കുന്നതിന് പുറമെ, വർഷങ്ങളായി അമേരിക്ക വെച്ച് പുലർത്തുന്ന ഇസ്രയേൽ പിന്തുണയും പലസ്തീനികളുടെ അടിച്ചമർത്തലുകളിൽ ഇസ്രയേലിനെ അകമഴിഞ്ഞ് സഹായിക്കുന്ന അമേരിക്കൻ സർക്കാരിനെതിരെയുള്ള വിമർശനങ്ങളുമാണ് കത്തിന്റെ ഉള്ളടക്കം.

2002 നവംബറിൽ 'ദി ഗാർഡിയ'നാണ് ഒസാമ ബിൻ ലാദൻ എഴുതിയ കത്തിന്റെ യഥാർത്ഥ രൂപം പ്രസിദ്ധീകരിച്ചത്.

കത്ത് വലിയ വിവാദങ്ങൾക്കും ചർച്ചകളാക്കും വഴിതുറന്നതോടെ ടിക് ടോക് തന്നെ രംഗത്തെത്തി. കത്തിന്റെ ഉള്ളടക്കം തീവ്രവാദത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന പേരിൽ 'ലെറ്റർ ടു അമേരിക്ക' എന്ന ഹാഷ്ടാഗ് ടിക് ടോക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അമേരിക്കൻ ജനതയെ സ്വാധീനിക്കാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്പ് മന:പൂർവം തീവ്രവാദ അനുകൂല പ്രചരണം നടത്തുകയാണെനന്നായിരുന്നു അമേരിക്കൻ നിയമനിർമ്മാതാക്കൾ വിമർശനമുയർത്തിയത്. ഇതിനുപിന്നാലെയാണ് ടിക് ടോക്കിന്റ വിശദീകരണം.

അതേസമയം, 2002ൽ പ്രസിദ്ധീകരിച്ച ബിൻ ലാദന്റെ കത്തിന്റെ പൂർണരൂപം ബുധനാഴ്ച 'ദി ഗാർഡിയൻ' നീക്കം ചെയ്തു. കത്തിന്റെ ഉള്ളടക്കം പൂർണ്ണമായും മനസ്സിലാക്കാതെയാണ് സമൂഹമാധ്യമങ്ങളിൽ ബിൻ ലാദന്റെ കത്ത് പങ്കുവെക്കപ്പെടുന്നതെന്ന് വിശദീകരിച്ചായിരുന്നു കത്ത് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തത്.

logo
The Fourth
www.thefourthnews.in