അഫ്ഗാനികളെ കുടിയിറക്കി പാകിസ്താന്‍: പിന്നില്‍ ബ്രിട്ടന്‍ ചെയ്ത തെറ്റോ? ഡ്യൂറന്‍ഡ് ലൈന്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

അഫ്ഗാനികളെ കുടിയിറക്കി പാകിസ്താന്‍: പിന്നില്‍ ബ്രിട്ടന്‍ ചെയ്ത തെറ്റോ? ഡ്യൂറന്‍ഡ് ലൈന്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

പാകിസ്താനിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ഗ്രൂപ്പുകള്‍ അഫ്ഗാനികളാണ്.

മതിയായ രേഖകളില്ലാതെ കുടിയേറിയവരോട് ഉടന്‍ രാജ്യം വിടാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെ കൂട്ടപ്പലായനത്തിനാണ് പാക്-അഫ്ഗാന്‍ അതിര്‍ത്തി സാക്ഷ്യം വഹിക്കുന്നത്. എല്ലാ വിദേശികള്‍ക്കുമുള്ള ഉത്തരവായിരുന്നു ഇതെങ്കിലും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അഫ്ഗാനികള്‍ക്കാണ്. കാരണം പാകിസ്താനിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ഗ്രൂപ്പുകള്‍ അഫ്ഗാനികളാണ്. ഇതു മനസിലാക്കിത്തന്നെയാണ് പാക് സര്‍ക്കാര്‍ ഇത്തരമൊരു അന്ത്യശാസനം പുറപ്പെടുവിച്ചതും. ഉദ്ദേശം മറ്റൊന്നുമല്ല, തങ്ങള്‍ക്ക് വഴങ്ങാത്ത അഫ്ഗാന്‍ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുക തന്നെ.

ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം അഭയാര്‍ത്ഥികളെയാണ് പാകിസ്താന്‍ ഖൈബര്‍, ഖോജക് അതിര്‍ത്തികള്‍ വഴി അഫ്ഗാനിലേക്ക് തിരിച്ചയക്കുന്നത്. ഇതിനു കാരണം അഫ്ഗാന്‍ സര്‍ക്കാരിനോടുള്ള നീരസം തന്നെയാണ്. തെഹ്‌രീക് ഇ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന തീവ്രവാദ സംഘടനയെ മധ്യസ്ഥ ചര്‍ച്ചകളിലൂടെ തങ്ങളുടെ വരുതിയിലാക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സഹായിക്കാത്തതും ഇരു രാജ്യങ്ങളും തമ്മിലുള്ള രാജ്യാന്തര അതിര്‍ത്തിയായി ഡ്യൂറന്‍ഡ് ലൈനിനെ അഫ്ഗാന്‍ അംഗീകരിക്കാത്തതുമാണ് പാകിസ്താനെ ചൊടിപ്പിക്കുന്നത്.

അഫ്ഗാനികളെ കുടിയിറക്കി പാകിസ്താന്‍: പിന്നില്‍ ബ്രിട്ടന്‍ ചെയ്ത തെറ്റോ? ഡ്യൂറന്‍ഡ് ലൈന്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍
രേഖകളില്ലാത്ത അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തി പാകിസ്താന്‍; നടപടിക്ക് പിന്നിലെന്ത് ?

പാക് സര്‍ക്കാരിനും സൈന്യത്തിനും നിരന്തര തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ടിടിപി. ഇന്ത്യന്‍ ചാരസംഘടനയായ റോയ്ക്കു വേണ്ടിയാണ് ടിടിപി പാകിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിന് അഫ്ഗാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നുമാണ് പാകിസ്താന്റെ വാദം. അതുകൊണ്ടു തന്നെയാണ് അഭയാര്‍ഥികള്‍ക്കു നേരെയുള്ള കടുത്ത തീരുമാനത്തിനെതിരേ അഫ്ഗാനും മറ്റ് ലോകരാജ്യങ്ങളും ശബ്ദമുയര്‍ത്തിയിട്ടും പാകിസ്താന്‍ പിന്മാറാന്‍ കൂട്ടാക്കാത്തതും. അഭയാര്‍ഥികളോട് മാനുഷികമായ പെരുമാറണമെന്ന് അഫ്ഗാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാക് സര്‍ക്കാരിന് കുലുക്കമില്ല. എന്നാല്‍ രണ്ടു പതിറ്റാണ്ടോളമായി പാക് മണ്ണില്‍ താമസിക്കുന്ന അഫ്ഗാനികളെ പൊടുന്നനെ ഒരു ദിനം കുടിയിറക്കാനുള്ള തീരുമാനത്തിന് മാനുഷികമായതോ ചരിത്രപരമായതോ ആയ ഒരടിസ്ഥാനവുമില്ലെന്നാണ് ലോക സമൂഹത്തിന്റെ അഭിപ്രായം. അത് സത്യവുമാണ്.

കാരണം തങ്ങളുടെ മണ്ണില്‍ കുടിയേറി പാര്‍ക്കുന്നുവെന്ന് പാകിസ്താന്‍ ആരോപിക്കുന്ന അഫ്ഗാനികള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അവകാശപ്പെട്ട മണ്ണില്‍ത്തന്നെയാണ് കഴിയുന്നത് എന്നതാണ് സത്യം. 1893 അന്നത്തെ അഫ്ഗാന്‍ അമീറും അവിഭക്ത ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരും തമ്മില്‍ ഒപ്പവച്ച ഉടമ്പടി പ്രകാരവും ഇപ്പോള്‍ പാകിസ്താന്‍ രാജ്യാന്തര അതിര്‍ത്തിയായി അവകാശപ്പെടുന്ന ഡ്യൂറന്‍ഡ് ലൈന്‍ രേഖപ്പെടുത്തിയ മോര്‍ടിനര്‍ ഡ്യൂറന്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരവും പഷ്തൂനിസ്താന്‍ എന്നറിയപ്പെടുന്ന സിന്ധു നദിയുടെ പശ്ചിമ പ്രദേശം യഥാര്‍ഥത്തില്‍ അഫ്ഗാനികള്‍ക്ക് അവകാശപ്പെട്ടതാണ്. അവിടെ നിന്നാണ് ഇപ്പോള്‍ പാകിസ്താന്‍ അവരെ ഇറക്കിവിടുന്നത്.

1893-ലെ ഉടമ്പടി ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ 1919-ല്‍ ഭേദഗതി ചെയ്തുവെന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍ അന്നും ഇന്നും അഫ്ഗാന്‍ ആ ഭേദഗതി അംഗീകരിച്ചിട്ടില്ല. 1919-ലെ ഭേദഗതിയിലൂടെ പഷ്തൂണ്‍ ഭൂപ്രദേശത്തിന്റെ പകുതിമുക്കാല്‍ ഭാഗവും ബലൂചിസ്താന്‍ പ്രവിശ്യ മുഴുവനായും ഇപ്പോഴത്തെ പാകിസ്താന്റെ ഭാഗമാക്കി മാറ്റി ഡ്യൂറന്‍ഡ് ലൈന്‍ മാറ്റി വരയ്ക്കുകയാണ് ബ്രിട്ടന്‍ ചെയ്തത്. അതുകൊണ്ടുതന്നെയാണ് രാജ്യാന്തര അതിര്‍ത്തിയായി ഡ്യൂറന്‍ഡ് ലൈനിനെ അഫ്ഗാന്‍ അംഗീകരിക്കാത്തതും.

1893ലെ ഉടമ്പടിക്കും ഡ്യൂറന്‍ഡ് ലൈന്‍ ഉടമ്പടിക്കും 100 വര്‍ഷത്തെ കാലാവധിയാണുള്ളത്. അതുകൊണ്ട് തന്നെ 1996ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ താലിബാന്‍ തലവന്‍ മുല്ലാ ഒമറിനോട് ഡ്യൂറന്‍ഡ് ലൈന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയായി അംഗീകരിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. താലിബാന് തങ്ങള്‍ നല്‍കുന്ന സൈനിക-സാമ്പത്തിക സഹായം കണക്കിലെടുത്ത് മുല്ലാ ഒമര്‍ അത് അംഗീകരിക്കുമെന്നായിരുന്നു പാകിസ്താന്റെ പ്രതീക്ഷ. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. താലിബാന്‍ ഭരണകാലത്തിന് ശേഷം അധികാരത്തില്‍ വന്ന ഹമീദ് കര്‍സായിയും, മുഹമ്മദ് അഷ്‌റഫ് ഗാസി അഹമ്മദാസിയും സമാന നിലപാട് തന്നെ സ്വീകരിച്ചു.

അഫ്ഗാനികളെ കുടിയിറക്കി പാകിസ്താന്‍: പിന്നില്‍ ബ്രിട്ടന്‍ ചെയ്ത തെറ്റോ? ഡ്യൂറന്‍ഡ് ലൈന്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍
ഗാസ വെടിവയ്പ്; ലണ്ടനിൽ റാലിക്കു നേരേ നടന്ന അക്രമത്തെ അപലപിച്ച് ഋഷി സുനക്

പെഷവാറിനും ക്വറ്റയ്ക്കും അപ്പുറം പാക്-അഫ്ഗാന്‍ അതിര്‍ത്തിയുടെ വടക്ക് പടിഞ്ഞാറ് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ മേഖലയില്‍ അധിവസിക്കുന്ന പഷ്തൂണികളെ ഡ്യൂറന്‍ഡ് ലൈന്‍ ഇരുവശത്തുമായി വിഭജിക്കുമെന്നതിനാലാണ് ഈ നിലപാട് അഫ്ഗാന്‍ സ്വീകരിച്ചു പോന്നത്. ഇൗ കാരണം കൊണ്ടു തന്നെയാണ് 1947-ല്‍ പാകിസ്താന്‍ രൂപീകരണത്തെ ഐക്യരാഷ്ട്ര സഭയില്‍ അഫ്ഗാനിസ്ഥാന്‍ എതിര്‍ത്തതും. പാകിസ്താന്‍ രൂപീകൃതമായ ശേഷം ഇതേച്ചൊല്ലി ഇടഞ്ഞ ഇരുരാജ്യങ്ങളും ഏറെനാള്‍ കഴിഞ്ഞാണ് നയതന്ത്ര ബന്ധം പോലും ആരംഭിച്ചത്.

ഇപ്പോള്‍ അഫ്ഗാനികളെ ഡ്യൂറന്‍ഡ് ലൈനിന് അപ്പുറത്തേക്ക് ആട്ടിപ്പായിക്കാനുള്ള പാക് സര്‍ക്കാരിന്റെ നീക്കം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡ്യൂറന്‍ഡ് ലൈന്‍ എന്ന അതിര്‍ത്തി രേഖ സംബന്ധിച്ചുള്ള തര്‍ക്കം ഏറെ നാളായി മറവിയിലായിരുന്നു. ആ വിഷയം ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അഫ്ഗാനെ സഹായിക്കുന്നതാണ് പാക് സര്‍ക്കാരിന്റെ നടപടിയെന്നാണ് അവരുടെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉടമ്പടി ലംഘിച്ച് അതിര്‍ത്തി മാറ്റി വരച്ച ബ്രിട്ടന്റെ തെറ്റ് തിരുത്തിക്കാന്‍ അഫ്ഗാന് കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

logo
The Fourth
www.thefourthnews.in