യുദ്ധവിരുദ്ധ പ്രസ്താവനകളുമായി 'പ്രൈസ് ടാഗ്' പ്രതിഷേധം: റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ്

യുദ്ധവിരുദ്ധ പ്രസ്താവനകളുമായി 'പ്രൈസ് ടാഗ്' പ്രതിഷേധം: റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ്

സൂപ്പർമാർക്കറ്റുകളിലെ സാധനങ്ങളുടെ പ്രൈസ് ടാഗുകൾക്ക് പകരം യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും വാചകങ്ങളും എഴുതിവയ്ക്കുന്ന പ്രതിഷേധമാണ് പ്രൈസ് ടാഗ് പ്രതിഷേധമെന്ന് അറിയപ്പെടുന്നത്

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരേ പ്രൈസ് ടാഗ് പ്രതിഷേധം നടത്തിയ റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ് ശിക്ഷ. റഷ്യൻ കലാകാരിയും സംഗീതജ്ഞയും ആക്ടിവിസ്റ്റുമായ അലക്സാന്ദ്ര സാക്ഷ സ്‌കോച്ചിലെങ്കോയെയാണ് റഷ്യൻ കോടതി ശിക്ഷിച്ചത്.

സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങളുടെ പ്രൈസ് ടാഗുകൾക്ക് പകരം അധിനിവേശ വിരുദ്ധ മുദ്രാവാക്യങ്ങളും വാചകങ്ങളും എഴുതിവയ്ക്കുന്ന പ്രതിഷേധത്തിനെയാണ് പ്രൈസ് ടാഗ് പ്രതിഷേധമെന്ന് വിളിക്കുന്നത്. ഒരു സൂപ്പർമാർക്കറ്റിൽ അഞ്ച് പ്രൈസ് ടാഗുകൾ ഇത്തരത്തിൽ അലക്‌സാന്ദ്ര മാറ്റിവച്ചെന്നാണ് ആരോപണം.

യുദ്ധവിരുദ്ധ പ്രസ്താവനകളുമായി 'പ്രൈസ് ടാഗ്' പ്രതിഷേധം: റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ്
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ വീണ്ടും അംഗത്വത്തിന് അപേക്ഷിച്ച് റഷ്യ

2022 മാർച്ചിലാണ് കേസിൽ അലക്‌സാന്ദ്രയെ അറസ്റ്റ് ചെയ്തത്. '20 വർഷമായി ടെലിവിഷൻ സ്‌ക്രീനുകളിലൂടെ പുടിൻ ഞങ്ങളോട് കള്ളം പറയുകയാണ്: ഈ നുണകളുടെ ഫലം യുദ്ധത്തെയും വിവേകശൂന്യമായ മരണങ്ങളെയും ന്യായീകരിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ്','റഷ്യൻ സൈന്യം മരിയപോളിലെ ഒരു ആർട്ട് സ്‌കൂളിൽ ബോംബെറിഞ്ഞു. നാനൂറോളം പേർ അതിനുള്ളിലുണ്ടായിരുന്നു' തുടങ്ങിയ ടാഗുകളാണ് സൂപ്പർമാർക്കറ്റിൽ സ്ഥാപിച്ചിരുന്നത്.

സൈന്യത്തെക്കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് അലക്‌സാന്ദ്രയടക്കമുള്ളവർക്കെതിരെ കുറ്റം ചുമത്തിയത്. ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങളും സീലിയാക് രോഗബാധിതയുമാണ് അലക്‌സാന്ദ്ര. ബൈ പോളാർ ഡിസോർഡർ രോഗവും അലക്‌സാന്ദ്രയെ ബാധിച്ചിട്ടുണ്ട്. എന്നാൽ അലക്‌സാന്ദ്രയ്ക്കുള്ള അവശ്യമരുന്നുകൾ പോലും നിഷേധിക്കപ്പെടുകയാണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചിരുന്നു.

യുദ്ധവിരുദ്ധ പ്രസ്താവനകളുമായി 'പ്രൈസ് ടാഗ്' പ്രതിഷേധം: റഷ്യൻ കലാകാരിക്ക് ഏഴ് വർഷം തടവ്
ഇസ്രയേലിന് എതിരെ സംസാരിച്ചു; പലസ്തീന്‍ വംശജയായ ജനപ്രതിനിധി സഭാംഗം റാഷിദ ത്‌ലൈബിനെ 'വായടപ്പിച്ച്' യുഎസ്

നേരത്തെ ബിബിസി ലോകത്തെ 100 സ്ത്രീകളിൽ ഒരാളായി അലക്‌സാന്ദ്രയെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ 19 മാസമായി അലക്‌സാന്ദ്ര തടങ്കലിലാണ്. റഷ്യയിൽ രാഷ്ട്രീയ അറസ്റ്റുകൾ നിരീക്ഷിക്കുകയും നിയമസഹായം നൽകുകയും ചെയ്യുന്ന സംഘടനയായ ഒവിഡി-ഇൻഫോയുടെ കണക്കനുസരിച്ച്, റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി 24 നും 2023 ഒക്ടോബർ അവസാനത്തിനുമിടയിൽ 19,834 റഷ്യക്കാർ യുദ്ധത്തിനെതിരെ ശബ്ദമുയർത്തിയതിനും പ്രകടനം നടത്തിയതിനും അറസ്റ്റിലായിട്ടുണ്ട്.

അലക്സാന്ദ്ര സ്‌കോച്ചിലെങ്കോ വിചാരണയക്കിടെ
അലക്സാന്ദ്ര സ്‌കോച്ചിലെങ്കോ വിചാരണയക്കിടെ

സൈന്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിപക്ഷ രാഷ്ട്രീയക്കാരനായ വ്ളാഡിമിർ മിലോവിനെ വ്യാഴാഴ്ച എട്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിക്കുന്നതിന് മുമ്പ് തന്നെ മിലോവ് രാജ്യം വിട്ടിരുന്നു.

അധിനിവേശം ആരംഭിച്ചതോടെ കടുത്ത മനുഷ്യാവകാശ ലംഘന ആരോപണങ്ങളാണ് റഷ്യയ്‌ക്കെതിരെ ഉയർന്നത്. യുക്രെയ്നിലും സ്വന്തം അതിർത്തിക്കുള്ളിലും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന ആരോപണം അന്താരാഷ്ട്ര തലത്തിൽ വ്യാപകമാണ്.

logo
The Fourth
www.thefourthnews.in