ആണാവായുധ ഭീഷണി: നാറ്റോയ്ക്ക് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പിന് പിന്നിലെന്ത്‌?

ആണാവായുധ ഭീഷണി: നാറ്റോയ്ക്ക് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പിന് പിന്നിലെന്ത്‌?

യുക്രെയ്നിലെ അധിനിവേശവും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണവും മുൻനിർത്തി റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു

റഷ്യയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെ നാറ്റോ രാജ്യങ്ങൾ യുക്രെയ്‌ന് പിന്തുണയുമായി യുദ്ധത്തിന് സൈനികരെ അയച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പുടിൻ ആണവയുദ്ധത്തിൻ്റെ 'യഥാർഥ' അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയത്.

യുക്രെയ്‌ന് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ വർധിച്ചു വരുന്നുവെന്ന കണക്കുകൂട്ടലിലാണ് പുടിൻ ആണാവായുധ ഭീഷണിയുമായി എത്തുന്നത്. തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ യുക്രെയ്‌ന്‍ പ്രസിഡൻ്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ബാൽക്കൻ രാജ്യങ്ങളുടെ പിന്തുണ വർധിപ്പിക്കാൻ ശ്രമിക്കുകയും സംയുക്ത ആയുധ നിർമാണം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ആണാവായുധ ഭീഷണി: നാറ്റോയ്ക്ക് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പിന് പിന്നിലെന്ത്‌?
റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത് 31,000 സൈനികര്‍; 'രാജ്യത്തിനായുള്ള ത്യാഗം' എന്ന് സെലന്‍സ്‌കി

മുൻകാലങ്ങളിൽ റഷ്യയെ ആക്രമിക്കാൻ ശ്രമിച്ച ജർമനിയുടെ അഡോൾഫ് ഹിറ്റ്‌ലർ, ഫ്രാൻസിൻ്റെ നെപ്പോളിയൻ ബോണപാർട്ടെ എന്നിവരെപ്പോലുള്ളവരുടെ ഗതി പാശ്ചാത്യ നേതാക്കൾ ഓർക്കണമെന്നും പുടിൻ അഭിപ്രായപ്പെട്ടു. ''യുക്രെയ്‌നിലേക്ക് സൈനിക സംഘത്തെ അയയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് നാറ്റോ രാജ്യങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഒരിക്കൽ റഷ്യൻ മേഖലയിലേക്ക് സൈനിക സംഘത്തെ അയച്ചവരുടെ വിധി എന്തായിരുന്നുവെന്ന് ഓർക്കണം. ഇപ്പോൾ നടന്നുവരുന്ന ഇടപെടലുകളുടെ അനന്തരഫലങ്ങൾ കൂടുതൽ ദാരുണമായിരിക്കും,'' പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് പുടിൻ പറഞ്ഞു. കഴിഞ്ഞ വർഷം യുഎസുമായുള്ള 'സ്റ്റാർട്ട്' (എസ്‌ടിഎആർടി) ആയുധ നിയന്ത്രണ ഉടമ്പടിയിൽ നിന്ന് പുടിൻ മോസ്കോയെ പിൻവലിച്ചിരുന്നു, ആണവായുധങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്ന് നടത്തിയ പ്രസ്താവനകളൊന്നും വെറുതെയല്ലെന്നും പുടിൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാരമാദ്യം യൂറോപ്യൻ രാഷ്ട്രത്തലവന്മാരും ലോക നേതാക്കളും തമ്മിൽ പാരീസിൽ വെച്ചുനടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്‌നിലക്ക് കരസേനയെ അയക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച നടത്തിയതായി പ്രതികരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടുള്ള നേരിട്ടുള്ള പ്രതികരണമാണ് പുട്ടിന്റെ വാക്കുകളെന്നാണ് വിലയിരുത്തൽ. യുക്രെയ്നിലേക്ക് കരസേനയെ അയക്കുന്ന നിർദേശത്തിൽ സമവായമില്ലെന്നും എന്നാൽ ആശയം പൂർണമായും നിരസിക്കപ്പെട്ടിട്ടില്ലെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

യുക്രെയ്നിലെ അധിനിവേശവും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണവും മുൻനിർത്തി റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആണാവായുധ ഭീഷണി: നാറ്റോയ്ക്ക് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പിന് പിന്നിലെന്ത്‌?
കേന്ദ്ര ഇടപെടലുകള്‍ ഫലംകണ്ടില്ല; റഷ്യയില്‍ കുടുങ്ങിയ 12 ഇന്ത്യക്കാരില്‍ ഒരാള്‍ യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇതുവരെ റഷ്യൻ അധിനിവേശത്തില്‍ യുക്രെയ്നിൽ കൊല്ലപ്പെട്ടത് 31,000 സൈനികരാണെന്ന് കഴിഞ്ഞ ദിവസം സെലന്‍സ്‌കി വെളിപ്പെടുത്തിയിരുന്നു. റഷ്യ - യുക്രെയ്‌ൻ യുദ്ധം മൂന്നാം ലോക യുദ്ധത്തിൻ്റെ വക്കിലേക്കാണോ നീങ്ങുന്നതെന്ന ആശങ്ക പല രാജ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. റഷ്യ ആക്രമണം ആരംഭിച്ചതോടെ പ്രസ്താവനാ ഇടപെടലുകളുമായി നാറ്റോ സഖ്യ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു വിട്ടു വീഴ്ചയുമില്ലാതെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് ആക്രമണം മുന്നോട്ടു കൊണ്ടുപോകുകയാണ് റഷ്യ.

2006 വരെ റഷ്യക്കൊപ്പമായിരുന്നു യുക്രെയ്ന്‍. 2004 മുതല്‍ 2006 വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷമാണ് മേഖലയിൽ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങുന്നത്. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിൻ്റെ പ്രധാന കാരണമായി പ്രത്യക്ഷാ കണക്കാക്കുന്നത് 'നാറ്റോ' കരാറാണ്. 1949ലാണ് നോര്‍ത്ത് അറ്റ്‌ലാൻ്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന നാറ്റോ സ്ഥാപിതമായത്. ശീതയുദ്ധ സമയത്ത് സോവിയറ്റ് യൂണിയന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തിയതും നാറ്റോ സഖ്യമായിരുന്നു. സോവിയറ്റ് കാലത്തെന്ന പോലെ നാറ്റോ സഖ്യം ഇപ്പോഴും റഷ്യയ്ക്ക് ഭീഷണിയാണെന്നാണ് പുടിൻ കരുതുന്നതെന്നാണ് വിലയിരുത്തല്‍.

നാറ്റോ കൂട്ടായ്മയുമായുള്ള യുക്രെയ്ന്റെ ബന്ധമാണ് റഷ്യയെ അസ്വസ്ഥമാക്കിയതും യുദ്ധത്തിലേക്ക് നയിച്ചതെന്നുമാണ് വാദം. നാറ്റോ രാജ്യങ്ങളുമായി യുക്രെയ്ന്‍ നിരന്തരം ബന്ധം പുലർത്തുന്നതും വൈകാതെ യുക്രെയ്നും നാറ്റോ അംഗമാകും എന്നുള്ള സൂചനകളുമാണ് റഷ്യയെ യുദ്ധത്തിലേക്ക് പ്രേരിപ്പിച്ചതെന്നുമാണ് കണക്കാക്കുന്നത്.

logo
The Fourth
www.thefourthnews.in