എലിസബത്ത് രാജ്ഞിക്ക് അന്ത്യവിശ്രമം

എലിസബത്ത് രാജ്ഞിക്ക് അന്ത്യവിശ്രമം

അന്ത്യവിശ്രമം ഫിലിപ്പ് രാജകുമാരനരികെ രാജകീയ നിലവറയില്‍

ലക്ഷകണക്കിന് ജനങ്ങളും ലോകനേതാക്കളും രാജകുടുംബാംഗങ്ങളും വിട ചൊല്ലിയതിന് പിന്നാലെ വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലില്‍ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് അന്ത്യവിശ്രമം. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം രാജകീയ നിലവറയിലാണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യവിശ്രമം. ബ്രിട്ടീഷ് നാവികസേനയുടെ അകമ്പടിയോടെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലേക്ക് ശവമഞ്ചം എത്തിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആചാരപരമായ ചടങ്ങുകളോടെ മൃതദേഹം വെല്ലിങ്ടൺ ആർച്ചിലേക്ക് എത്തിച്ചു.
രാജ്ഞിയുടെ 96 വര്‍ഷത്തെ ജീവിതം അനുസ്മരിപ്പിച്ച് 96 തവണ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ മണി മുഴങ്ങി. മൗനാചരണത്തിന് ശേഷം ദേശീഗാനവും ചടങ്ങിന്റെ ഭാഗമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു തുടങ്ങി 200ലേറെ ലോക നേതാക്കളാണ് രാജ്ഞിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നത്. രാജ്യത്ത് ഏഴു ദിവസം കൂടി ഔദ്യോഗിക ദുഃഖാചരണം തുടരും.

രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍
രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍
എലിസബത്ത് രാജ്ഞിക്ക് അന്ത്യവിശ്രമം
വിശ്വസ്തതയോടെയും സ്‌നേഹത്തോടെയും രാജ്യത്തെ സേവിക്കുമെന്ന് ചാള്‍സ്, എലിസബത്ത് രാജ്ഞി ജനകീയ സേവനത്തിന് മാതൃക

അന്ത്യോപചാരത്തിന് ശേഷം സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന സംസ്കാര ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞിക്ക് അന്ത്യവിശ്രമമൊരുക്കിയത്. പിതാവ് ജോർജ് ആറാമനെയും മാതാവ് എലിസബത്തിനെയും ഇവിടെത്തന്നെയാണ് അടക്കിയിട്ടുള്ളത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന എലിസബത്ത് രാജ്ഞിയുടെ അന്ത്യം സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു. 96-ാം വയസില്‍ തന്റെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്‌ലന്‍ഡിനെ ബാല്‍മോറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു പൊതുവേദിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കിയയാളാണ് എലിസബത്ത് രാജ്ഞി. 1952-ലാണ് അവര്‍ ബ്രിട്ടീഷ് രാജ്ഞിയായി അവരോധിതയാകുന്നത്.

logo
The Fourth
www.thefourthnews.in