പരിമിത പലായനത്തിനായി റഫ അതിർത്തി തുറന്ന് ഈജിപ്ത്; വിദേശികളും ഗുരുതര രോഗികളും അതിർത്തി കടക്കും

പരിമിത പലായനത്തിനായി റഫ അതിർത്തി തുറന്ന് ഈജിപ്ത്; വിദേശികളും ഗുരുതര രോഗികളും അതിർത്തി കടക്കും

44 രാജ്യങ്ങളിൽ നിന്നുള്ള പാസ്‌പോർട്ട് ഉടമകളും യുഎൻ ഉൾപ്പെടെ 28 അന്താരാഷ്‌ട്ര ഏജൻസികളും ഗാസ മുനമ്പിൽ ഉണ്ടെന്നാണ് വിവിധ വിദേശ ഗവൺമെന്റുകൾ വ്യക്തമാക്കിയിട്ടുണ്ട്

ഇസ്രയേൽ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായി ഗാസയിൽ നിന്ന് പരിമിതമായ പലായനം അനുവദിച്ച് ഈജിപ്ത്. ഇതിനായി റഫാ അതിർത്തി തുറന്നു. ഗാസയിൽ അകപ്പെട്ടിരിക്കുന്ന വിദേശികൾക്കും ഇരട്ട പൗരത്വമുള്ളവർക്കും ഗുരുതരമായ രോഗങ്ങളുള്ളവരോ പരിക്കേറ്റവരോ ആയവർക്കും റഫാ അതിർത്തി വഴി ഈജിപ്തിലേക്ക് കടക്കാം. എന്നാൽ രാജ്യത്തെ സാധാരണക്കാർക്ക് പലായനം ചെയ്യാൻ അനുമതിയില്ല.

പരിമിത പലായനത്തിനായി റഫ അതിർത്തി തുറന്ന് ഈജിപ്ത്; വിദേശികളും ഗുരുതര രോഗികളും അതിർത്തി കടക്കും
ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

ഈജിപ്തുമായുള്ള തെക്കൻ ഗാസ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റഫാ അതിർത്തി വഴി എത്ര പേർ ഇതിനകം അതിർത്തി കടന്നുവന്നത് വ്യക്തമല്ല. എന്നാൽ ടെർമിനലിൽ നിന്ന് പുറത്തുവന്ന നിരവധി ദൃശ്യങ്ങളിൽ പലസ്തീനികൾ അതിർത്തി കടക്കുന്നത് ദൃശ്യമാണ്. ഈജിപ്തിൽ നിന്ന് ഇരുന്നൂറിലധികം ട്രക്കുകളാണ് ഗാസയിലേക്ക് കടന്നിട്ടുള്ളത്. നിലവിൽ നാന്നൂറിൽ പരം വിദേശികൾ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്.

പരിമിത പലായനത്തിനായി റഫ അതിർത്തി തുറന്ന് ഈജിപ്ത്; വിദേശികളും ഗുരുതര രോഗികളും അതിർത്തി കടക്കും
3 ആഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 3000ത്തിലധികം കുട്ടികള്‍; അമേരിക്കയ്ക്കെതിരെ 'ഗാസയിലെ മാലാഖകള്‍' റിപ്പോർട്ടുമായി തെഹ്റാൻ

44 രാജ്യങ്ങളിൽ നിന്നുള്ള പാസ്‌പോർട്ട് ഉടമകളും യുഎൻ ബോഡി ഉൾപ്പെടെ 28 അന്താരാഷ്‌ട്ര ഏജൻസികളും ഗാസ മുനമ്പിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളോ പരിക്കേറ്റവരോ ആയ 81 പലസ്തീനികളെ വിദഗ്ധ ചികിത്സയ്ക്കായി രാജ്യത്തേക്ക് കടക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. റഫ അതിർത്തിയിലൂടെ ആംബുലൻസുകൾ കടക്കുന്ന തത്സമയ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

പരിമിത പലായനത്തിനായി റഫ അതിർത്തി തുറന്ന് ഈജിപ്ത്; വിദേശികളും ഗുരുതര രോഗികളും അതിർത്തി കടക്കും
പലസ്തീൻ അഭയാർത്ഥി ക്യാമ്പിനുനേരെ ഇസ്രയേൽ വ്യോമാക്രമണം, അമ്പതിലേറെ പേർ കൊല്ലപ്പെട്ടു; പ്രതിഷേധിച്ച് ലോക രാഷ്ട്രങ്ങള്‍

അതിർത്തി കടന്നിട്ടുള്ള 81 രോഗികളും ഈജിപ്ഷ്യൻ ആശുപത്രികളിൽ ചികിത്സ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പലസ്തീൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ക്രോസിംഗ് തുറക്കാനുള്ള തീരുമാനം ഉണ്ടായത്. ജബാലിയ അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണം ഈജിപ്ത് ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.

ഇസ്രയേൽ ഉപരോധം തുടരുന്ന ഗാസയിൽ നിന്ന് പരിമിതമായ പലായനം അനുവദിക്കാൻ ഈജിപ്ത്, ഇസ്രായേൽ, ഹമാസ് എന്നിവർക്കിടയിൽ കരാറുണ്ടാക്കാൻ അമേരിക്കയുടെ സഹായത്തോടെ ഖത്തർ മധ്യസ്ഥത വഹിച്ചതായി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എത്ര നാൾ അതിർത്തി തുറന്നിരിക്കും എന്ന് വ്യക്തമല്ല.

പരിമിത പലായനത്തിനായി റഫ അതിർത്തി തുറന്ന് ഈജിപ്ത്; വിദേശികളും ഗുരുതര രോഗികളും അതിർത്തി കടക്കും
ഗാസയുടെ രാഷ്ട്രീയ ഭാവി, ഇനിയുള്ള സാധ്യതകള്‍

എന്നാൽ, ഗാസയിലെ സാധാരണക്കാർ നേരിടുന്ന മാനുഷിക പ്രതിസന്ധി ലഘൂകരിക്കാൻ താത്കാലിക വെടി നിർത്തൽ പോലുള്ള മറ്റ് ചർച്ചകളുമായി ഈ കരാറിന് ബന്ധമില്ലെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

പരിമിത പലായനത്തിനായി റഫ അതിർത്തി തുറന്ന് ഈജിപ്ത്; വിദേശികളും ഗുരുതര രോഗികളും അതിർത്തി കടക്കും
പലസ്തീന്‍: മറവിക്കെതിരെ ഓര്‍മ്മയുടെ സമരം

അതേസമയം ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ ബന്ദികളാരാക്കിയ ഇരുനൂറ് വിദേശികളിൽ ചിലരെ ഉടൻ വിട്ടയക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ ഒരു ടെലിഗ്രാം വീഡിയോയിൽ പറഞ്ഞു. എന്നാൽ ബന്ദികളെക്കുറിച്ച് മറ്റ് വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല.

logo
The Fourth
www.thefourthnews.in