ഋഷി സുനക് 10 ഡൗണിങ് സ്ട്രീറ്റില്‍

ഋഷി സുനക് 10 ഡൗണിങ് സ്ട്രീറ്റില്‍

ബ്രിട്ടന്റെ 57മത് പ്രധാനമന്ത്രിയായി ചുമതലയേറ്റു

ബ്രിട്ടന്റെ 57മത് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെട്ട സുനക്, ചാള്‍സ് മൂന്നാമന്‍ രാജാവിനെ കണ്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റില്‍ എത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ബ്രിട്ടന്‌റെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ ഋഷി സുനക്. കടുത്ത രാഷ്ട്രീയ- സാമ്പത്തിക അസ്ഥിരത നേരിടുന്ന രാജ്യത്തെ മുന്നോട്ട് നയിക്കുക എന്ന വലിയ വെല്ലുവിളിയാണ് പ്രധാനമന്ത്രി പദവിയില്‍ സുനകിനെ കാത്തിരിക്കുന്നത്.

ഋഷി സുനക് 10 ഡൗണിങ് സ്ട്രീറ്റില്‍
പ്രധാനമന്ത്രിയായത് 'തെറ്റ് തിരുത്താ'നെന്ന് ഋഷി സുനക്; കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യന്‍ വംശജന്‍, ഹിന്ദു മതവിശ്വാസി തുടങ്ങി നിരവധി ചരിത്രം സൃഷ്ടിച്ചാണ് അധികാരത്തിലേക്ക് സുനക് നടന്നു കയറിയത്. എംപി യായി വെറും ഏഴ് വര്‍ഷത്തിന് ശേഷം പ്രാധനമന്ത്രി പദത്തില്‍. 2015 ല്‍ റിച്ച്‌മോണ്ടില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2016- 2019 പൊതു തിരഞ്ഞെടുപ്പിലും പാര്‍ലമെന്‌റിലെത്തി.

ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമനെ കണ്ട് അധികാരമേറ്റെടുത്തു

ട്രഷറി ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സഹമന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച സുനക്, ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ധനകാര്യ സെക്രട്ടറിയായാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്‌റെ അടുത്ത അനുയായിയും പിന്‍ഗാമിയുമായി കണക്കാക്കപ്പെട്ടിരുന്ന സുനകിന്‌റെ മന്ത്രിസഭയിൽ നിന്നുള്ള രാജിയാണ് പ്രധാനമന്ത്രി ജോണ്‍സന്‌റെ പടിയിറങ്ങലിന് മുഖ്യ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിന്നാലെ നടന്ന നേതൃ പോരാട്ടത്തില്‍ ലിസ് ട്രസിനോട് തോറ്റത് തിരിച്ചടിയായി. എന്നാല്‍ ഒന്നര മാസത്തിനിപ്പുറം പാർട്ടിയുടെയും സർക്കാരിന്റെയും തലപ്പത്തേക്ക് എതിരില്ലാതെ.

ലിസ് ട്രസിന്റെ വിടവാങ്ങൽ പ്രസംഗം
ലിസ് ട്രസിന്റെ വിടവാങ്ങൽ പ്രസംഗം

തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ലിസ് ട്രസ്

രാവിലെ നടന്ന അവസാന മന്ത്രിസഭായോഗത്തിന് ശേഷമാണ് ലിസ് ട്രസ് ബെക്കിങ്ഹാം പാലസിലെത്തി രാജി സമര്‍പ്പിച്ചത്. രാജിവെയ്ക്കുന്നതിന് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്ത ലിസ്, നികുതിവെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ ഒരിക്കല്‍ കൂടി ന്യായീകരിച്ചു. 'കാര്യങ്ങള്‍ ദുര്‍ഘടമായത് കൊണ്ടല്ല ഞങ്ങള്‍ ധൈര്യപ്പെടാത്തത്, മറിച്ച് ഞങ്ങള്‍ ധൈര്യപ്പെടാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ദുര്‍ഘടമാകുന്നതെന്ന' റോമന്‍ തത്വചിന്തകന്‍ സെനേക്കയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ലിസ് ട്രസ് പ്രസംഗിച്ചത്. കൂടിയ നികുതി രാജ്യത്തിന്‌റെ വളര്‍ച്ചയ്ക്ക് ഗുണകരമല്ലെന്ന് ആവര്‍ത്തിച്ച ട്രസ് ഉക്രെയ്ന്‍ അതിജീവിക്കണമെന്നും ഇതിനായി നിലകൊള്ളണമെന്നും പറഞ്ഞു. ഋഷി സുനകിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.

പ്രതീക്ഷകളേറെ, വെല്ലുവിളികളും

പകുതിയിലേറെ എംപിമാരുടെ പിന്തുണയോടെയാണ് സുനക് നേതൃത്വത്തിലേക്ക് എത്തുന്നത്. കുടിയേറ്റവും, അതിതീവ്ര വംശീയതയും യൂറോപ്പില്‍ പ്രധാന രാഷ്ട്രീയ വിഷയമാകുന്ന കാലത്ത് സുനകിന്‌റെ അധികാരമേറലിന് ചരിത്രപ്രാധാന്യമുണ്ട്. ബ്രെക്‌സിറ്റിനെ എക്കാലവും പിന്തുണച്ച സുനക്, വിദേശകാര്യ നയങ്ങളിലടക്കം ലിസ് ട്രസിന്‌ സമാന നിലപാട് സ്വീകരിക്കുന്നയാളാണ്. എന്നാല്‍ സാമ്പത്തിക നയങ്ങളില്‍ ഇരുവരും രണ്ട് പക്ഷത്താണ്. സാമ്പത്തിക വിദഗ്ധനെന്ന നിലയിലും ദീര്‍ഘവീക്ഷണമുള്ള സാമ്പത്തിക നയങ്ങളുടെ പ്രയോക്താവ് എന്ന നിലയിലും സുനകിന്‌റെ സ്ഥാനാരോഹണം പ്രതീക്ഷയോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാണുന്നത്. മറ്റ് പേരുകള്‍ പരിഗണിക്കാതെ ബഹുഭൂരിപക്ഷം എംപിമാരും സുനകിന് പിന്നില്‍ അണിനിരന്നതും ഈ പ്രതീക്ഷയില്‍.

ഋഷി സുനക് 10 ഡൗണിങ് സ്ട്രീറ്റില്‍
ഇന്ത്യയെ ഭരിച്ച നാടിനെ നയിക്കാന്‍ ഋഷി; മുന്നിലുള്ളത് ദുഷ്‌കരപാത

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായ നിലപാടെടുക്കാന്‍ സുനകിനാവില്ല. എന്നാല്‍ റഷ്യന്‍ ഉപരോധവും തുടര്‍ന്നുണ്ടായ ഊര്‍ജ ക്ഷാമവും കോവിഡാനന്തര സാമ്പത്തിക പ്രശ്‌നങ്ങളുമടക്കം തന്ത്രപരമായി നേരിടുകയും വേണം. അതില്‍ എത്രകണ്ട് വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഋഷി സുനകിന്‌റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഭാവി.

logo
The Fourth
www.thefourthnews.in