ബെലാറസില്‍ ആണവായുധം വിന്യസിക്കാന്‍ റഷ്യ; ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കില്ലെന്ന് പുടിന്‍

ബെലാറസില്‍ ആണവായുധം വിന്യസിക്കാന്‍ റഷ്യ; ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കില്ലെന്ന് പുടിന്‍

യുഎസ് അവരുടെ സഖ്യരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നതുമായാണ് പുടിന്‍ ബെലാറസിലെ നീക്കത്തെ താരതമ്യം ചെയ്തത്

ബെലാറസില്‍ ആണാവായുധങ്ങള്‍ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമര്‍ പുടിന്‍. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചതായി പുടിന്‍ ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു. ബലാറസിലെ ആണവായുധ വിന്യാസം ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കുന്നതാകില്ലെന്നും പുടിന്‍ ഉറപ്പ് നല്‍കുന്നു.

ബെലാറസില്‍ ആണവായുധം വിന്യസിക്കാന്‍ റഷ്യ; ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കില്ലെന്ന് പുടിന്‍
കാലുകള്‍ വിറച്ച് പുടിന്‍; രോഗം കീഴ്‌പ്പെടുത്തിയതോ, രഹസ്യ കോഡോ? സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച

യുഎസ് അവരുടെ സഖ്യരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നതുമായാണ് പുടിന്‍ ബെലാറസിലെ നീക്കത്തെ താരതമ്യം ചെയ്തത്. ''ഇതില്‍ പുതുതായി ഒന്നുമില്ല. നൂറ്റാണ്ടുകളായി അമേരിക്ക പിന്തുടരുന്നതാണിത്. സഖ്യരാജ്യങ്ങളില്‍ അമേരിക്ക തന്ത്രപരമായ ആണവായുധങ്ങള്‍ സ്ഥാപിക്കാറുണ്ട് '' - പുടിന്‍ പറയുന്നു. ഒരു തരത്തിലുമുള്ള നയ ലംഘനങ്ങളും റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ആണവ നിര്‍വ്യാപന - ആയുധ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയുടെ നൂറിലധികം ആണവായുധങ്ങള്‍ യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിലെ ആറ് കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുടിന്റെ താരതമ്യ പരാമര്‍ശം.

റഷ്യയുടെ നടപടി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗം അറിയിച്ചു. '' പുടിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എന്തെങ്കിലും ഭീഷണിയുള്ളതായി കരുതുന്നില്ല. നിലവിലൊരു ആണവായുധ വിന്യാസത്തിന്റെ സാഹചര്യമില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും'' -യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. നാറ്റോ സഖ്യത്തിന്റെ സുരക്ഷാ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞബദ്ധരാണെന്നും അമേരിക്ക വ്യക്തമാക്കി.

ബെലാറസില്‍ ആണവായുധം വിന്യസിക്കാന്‍ റഷ്യ; ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കില്ലെന്ന് പുടിന്‍
സമാധാന സന്ദേശവുമായി ഷീ ജിൻ പിങ്? നിർണായക റഷ്യൻ സന്ദർശനത്തിന് തുടക്കം; ഉറ്റുനോക്കി ലോകം

1990ന് ശേഷം ഇതാദ്യമായാണ് റഷ്യ രാജ്യത്തിന് പുറത്ത് ആണാവായുധങ്ങള്‍ വിന്യസിക്കുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ സഹായിക്കുന്ന 10 എയര്‍ക്രാഫ്റ്റുകളാണ് ഇതിനായി റഷ്യ ബെലാറസില്‍ സജ്ജമാക്കിയിരിക്കുന്നത്. ആണവായുധം വിന്യസിക്കുന്ന മേഖല, അവിടുത്തെ നടപടിക്രങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. ജൂലൈയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആദ്യം മുതല്‍ ഇതിനായുള്ള പരിശീലനങ്ങള്‍ക്ക് തുടക്കമിടും.

ബെലാറസില്‍ ആണവായുധം വിന്യസിക്കാന്‍ റഷ്യ; ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കില്ലെന്ന് പുടിന്‍
'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ'; യുക്രെയ്‌നിൽ റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് ഐക്യരാഷ്ട്രസഭ

നാറ്റോ സഖ്യരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹായം തേടിയുള്ള യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കിയുടെ നീക്കത്തിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നീക്കം. 18 രാജ്യങ്ങളില്‍ നിന്ന് യുക്രെയ്‌ന് ആയുങ്ങള്‍ നല്‍കുന്നതിനുള്ള കരാറില്‍ ധാരണയായിരുന്നു. കഴിഞ്ഞയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ റഷ്യന്‍ സന്ദര്‍ശത്തിന് പിന്നാലെ മധ്യസ്ഥത സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും റഷ്യ വീണ്ടും യുക്രെയ്നില്‍ ആക്രമണം ശക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in