സംഗീതപരിപാടിക്കിടെ യുക്രെയ്ന്‍ വ്യോമാക്രമണം; റഷ്യന്‍ നടി കൊല്ലപ്പെട്ടു

സംഗീതപരിപാടിക്കിടെ യുക്രെയ്ന്‍ വ്യോമാക്രമണം; റഷ്യന്‍ നടി കൊല്ലപ്പെട്ടു

തങ്ങളുടെ '128 മൗണ്ടന്‍ ബ്രിഗേഡിന്' നേരെ റഷ്യ നടത്തിയ ആക്രമണത്തിന് പകരമായാണ് ഈ ആക്രമണമെന്നാണ് യുക്രെയ്ന്‍ സൈന്യം അവകാശപ്പെടുന്നത്

റഷ്യൻ സൈനികര്‍ക്കുവേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ പാടുന്നതിനിടെയുണ്ടായ യുക്രെയ്ന്‍ വ്യോമാക്രമണത്തില്‍ റഷ്യന്‍ നടി കൊല്ലപ്പെട്ടു. പോളിന മെന്‍ഷിഖ് എന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്.

കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യയുടെ അധീനതയിലുള്ള ഡോണ്‍ബാസ് മേഖലയിലെ കുമാചോവ് ഗ്രാമത്തില്‍ 19നാണ് സംഭവം നടന്നത്. സ്‌റ്റേജില്‍ പോളിന പാടുന്നതിനിടെയായിരുന്നു യുക്രെയ്ന്‍ വ്യോമാക്രമണമെന്ന് അവർ അംഗമായ റഷ്യന്‍ തീയേറ്റര്‍ അറിയിച്ചു.

സംഭവം നടന്ന പ്രദേശത്ത് യുക്രെയ്ൻ ആക്രമണം നടന്നതായി ഇരു സൈന്യങ്ങളും സ്ഥിരീകരിച്ചു. റഷ്യന്‍ സൈനിക അവാര്‍ഡ് പരിപാടിക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ന്‍ സൈന്യം പറയുന്നത്.

റഷ്യയുടെ 810 നാവിക കാലാൾപ്പട ബ്രിഗേഡിനെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തിൽ 25 പേര്‍ കൊല്ലപ്പെട്ടതായും 100 പേര്‍ക്ക് പരുക്കേറ്റതായും യുക്രെയ്ന്‍ അവകാശപ്പെട്ടു. തങ്ങളുടെ '128 മൗണ്ടന്‍ ബ്രിഗേഡിന്' നേരെ റഷ്യ നടത്തിയ ആക്രമണത്തിന് പകരമായാണ് ഈ ആക്രമണമെന്നും യുക്രെയ്ന്‍ സൈന്യം അവകാശപ്പെടുന്നു.

സംഗീതപരിപാടിക്കിടെ യുക്രെയ്ന്‍ വ്യോമാക്രമണം; റഷ്യന്‍ നടി കൊല്ലപ്പെട്ടു
Video|'പെര്‍ഫെക്റ്റ് ഡിപ്ലോമസി മോഡല്‍'; മധ്യസ്ഥശ്രമങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ ജനീവയായി ഖത്തര്‍!

കുമാചോവ് എന്നറിയപ്പെടുന്ന ഡൊനെറ്റ്സ്ക് മേഖലയിലെ ഒരു ഗ്രാമത്തിലെ സ്കൂളും സാംസ്കാരിക കേന്ദ്രവും യുക്രെയ്ൻ ആക്രമണത്തിൽ തകർന്നതായി റഷ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനലിനെ ഉദ്ധരിച്ച് ഒരു റഷ്യൻ സൈനിക അന്വേഷകൻ പറഞ്ഞു. എന്നാൽ ആളപായമുണ്ടായിട്ടില്ലെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നത്.

അതേസമയം, പോളിന സ്‌റ്റേജില്‍ ഗിറ്റാർ വായിച്ചുകൊണ്ട് പാടുന്നതിനിന്റെയും സ്ഫോടനശബ്ദം കേൾക്കുന്നതിന്റെയും വീഡിയോ റഷ്യന്‍ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, ദൃശ്യത്തിന്റെ ആധികാരികത വ്യക്തമായിട്ടില്ല.

logo
The Fourth
www.thefourthnews.in