തങ്ങളുടെ കാഴ്ചപ്പാടുകളെ അവഗണിച്ചാൽ ജി 20 പ്രഖ്യാപനം തടയും: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്

തങ്ങളുടെ കാഴ്ചപ്പാടുകളെ അവഗണിച്ചാൽ ജി 20 പ്രഖ്യാപനം തടയും: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്

2004 മുതൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയാണ് ലാവ്‌റോവ്

റഷ്യ-യുക്രൈയ്ൻ യുദ്ധം ആരംഭിച്ച് 18 മാസങ്ങൾ പിന്നിടുമ്പോഴും ആ​ഗോളവേദികളും ഉച്ചകോടികളും തങ്ങളുടെ കാഴ്ചപ്പാടുകൾക്ക് നേരെ കണ്ണടയ്ക്കുന്നത് ഇനിയും വെച്ചുപൊറുപ്പിക്കില്ലെന്ന് റഷ്യ. യുക്രൈയ്ൻ വിഷയത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകളെ അവഗണിച്ചാൽ ജി 20 ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനം തടയുമെന്ന മുന്നറിപ്പ് നൽകിയിരിക്കുകയാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.

2004 മുതൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയാണ് ലാവ്‌റോവ്. സെപ്റ്റംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പുടിന് പകരം ലാവ്റോവ് ആയിരിക്കും പങ്കെടുക്കുക. യുക്രെയിനിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനുശേഷം പുടിൻ വിദേശയാത്രകൾ നടത്തിയിരുന്നില്ല. എന്നാൽ, ഒക്ടോബറിൽ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ പങ്കെടുക്കാനായി പുടിൻ ചൈന സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

തങ്ങളുടെ കാഴ്ചപ്പാടുകളെ അവഗണിച്ചാൽ ജി 20 പ്രഖ്യാപനം തടയും: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്
പുടിൻ ചൈനയിലേക്ക്; ​​അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റിന്റെ ആദ്യ വിദേശ യാത്ര

ഉച്ചകോടിയിൽ തങ്ങളുടെ നിലപാടുകൾക്ക് അനുകൂലമായി കാര്യങ്ങൾ നടന്നില്ലെങ്കിൽ എല്ലാ അംഗങ്ങൾക്കും വേണ്ടി ഒരു പൊതുവായ പ്രഖ്യാപനം ഉണ്ടാകില്ലെന്നും മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ വിദ്യാർത്ഥികളോട് സംസാരിക്കവെ ലാവ്‌റോവ് പറഞ്ഞു. ഉച്ചകോടിക്ക് തയ്യാറെടുക്കുന്ന യോഗങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ യുക്രൈയ്ൻ പ്രതിസന്ധി ഉയർത്തിയിട്ടുണ്ടെന്നും ലാവ്‌റോവ് പറഞ്ഞു. കൂടാതെ, പാശ്ചാത്യ രാജ്യങ്ങൾ സ്വന്തം അജണ്ട മുന്നോട്ട് വെച്ചുകൊണ്ട് ആഗോള സ്ഥാപനങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും സ്വന്തം ഗൂഢലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ജി20 ഉച്ചകോടിയിൽ റഷ്യയുടെ കാഴ്ച്ചപ്പാടുകൾ സംബന്ധിച്ച് സമവായത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ, ജി20 അധ്യക്ഷത വഹിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നവർ ഇരുകക്ഷികൾക്കും നിയമപരമായി ബാധ്യതയില്ലാത്ത ഒരു പ്രസ്താവന പുറപ്പെടുവിക്കാമെന്നും ലാവ്റോവ് നിർദ്ദേശിച്ചു. ഇതല്ലെങ്കിൽ ഉച്ചകോടിയിൽ നിർദ്ദിഷ്ട തീരുമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കരട് രേഖ അംഗീകരിക്കുകയും ബാക്കിയുള്ള കാര്യങ്ങളിൽ എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കാവുന്നതാണെന്നും ലാവ്‌റോവ് വ്യക്തമാക്കി.

തങ്ങളുടെ കാഴ്ചപ്പാടുകളെ അവഗണിച്ചാൽ ജി 20 പ്രഖ്യാപനം തടയും: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്
ജി20 ഉച്ചകോടിക്ക് പുടിൻ ഇന്ത്യയിലേക്കില്ല; വിദേശകാര്യമന്ത്രി സെർജി ലവ്റോവ് പങ്കെടുക്കുമെന്ന് റഷ്യ

കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിലും റഷ്യയും യുക്രൈയ്നും തമ്മിലുളള പ്രശ്നം പ്രധാന ചർച്ചാവിഷയമായിരുന്നു. പിന്നാലെ നിരവധി അം​ഗങ്ങൾ യുക്രൈയ്നോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതായി ജി20 പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. എന്നിരുന്നാലും ഇരു രാഷ്ട്രങ്ങളും തമ്മിലുളള സംഘർഷത്തെക്കുറിച്ച് ചില രാജ്യങ്ങൾക്ക് എതിരഭിപ്രായങ്ങളും ഉണ്ടായിരുന്നു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈയ്നെ ആക്രമിച്ചപ്പോൾ, റഷ്യയെ തകർക്കാനും പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും ആഗ്രഹിക്കുന്ന പടിഞ്ഞാറൻ സഖ്യങ്ങളോടുളള അസ്തിത്വപരമായ പോരാട്ടമായാണ് അധിനിവേശത്തെ പുടിൻ വിശേഷിപ്പിച്ചത്.

എന്നാൽ, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ വാദങ്ങളെ നിരസിക്കുകയാണ് ഉണ്ടായത്. അതേസമയം, റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്താൻ യുക്രൈയ്ൻ ആഗ്രഹിച്ചതിന് പിന്നാലെ അധിനിവേശത്തിന് മറുപടിയായി സാമ്പത്തിക ഉപരോധങ്ങൾ അടക്കം നാറ്റോയിലെ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യ ഇതിനെ "പ്രത്യേക സൈനിക നടപടി" എന്നാണ് വിളിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതുമുതൽ ചൈന, ഇന്ത്യ, ബ്രസീൽ അടക്കമുളള മുൻനിര രാഷ്ട്രങ്ങൾ സമാധാനത്തിന് ആഹ്വാനം ചെയ്യുകയും റഷ്യയുമായുളള ബന്ധം നിലനിർത്താനുമാണ് ശ്രമിച്ചിരുന്നത്. യുക്രൈയ്ന് ആയുധങ്ങൾ നൽകിയാണ് പടിഞ്ഞാറൻ രാജ്യങ്ങൾ യുദ്ധം പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു ചൈനയുടെ ആരോപണം.

logo
The Fourth
www.thefourthnews.in