ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം, ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ നിയമവുമായി റഷ്യ; ബില്ലിന് അധോസഭയുടെ അംഗീകാരം

ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം, ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ നിയമവുമായി റഷ്യ; ബില്ലിന് അധോസഭയുടെ അംഗീകാരം

നിയമം നിലവിൽ വരുന്നതോടെ 1997 മുതൽ നിയമാനുസൃതമായ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മാറ്റങ്ങൾ വരുത്താനും റഷ്യക്കാർക്ക് ഇനി സാധിക്കില്ല

എല്‍ജിബിടിക്യൂ സമൂഹത്തിന് തിരിച്ചടിയായ നിയമ നിര്‍മാണവുമായി റഷ്യ മുന്നോട്ട്. ലിംഗമാറ്റം നിരോധിക്കുന്നതിനുള്ള കരട് ബില്ലിന് റഷ്യൻ പാർലമെന്റ് അധോസഭ (സ്റ്റേറ്റ് ഡുമ) പാസാക്കി. ശസ്ത്രക്രിയയോ ഹോർമോൺ തെറാപ്പിയോ ഉൾപ്പെടെ ലിംഗമാറ്റത്തിനുള്ള വൈദ്യശാസ്ത്രപരമായ ഇടപെടലുകളിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും വിലക്കുന്നതാണ് നിയമം. നിയമം നിലവിൽ വരുന്നതോടെ 1997 മുതൽ നിയമാനുസൃതമായ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ മാറ്റങ്ങൾ വരുത്താനും റഷ്യക്കാർക്ക് ഇനി സാധിക്കില്ല.

ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം, ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ നിയമവുമായി റഷ്യ; ബില്ലിന് അധോസഭയുടെ അംഗീകാരം
ബിസിനസ് ക്ലാസില്‍ നിന്ന് ഇക്കണോമിയിലേക്ക് മാറ്റി, എയർ ഇന്ത്യ ജീവനക്കാരന് നേരെ യാത്രക്കാരന്റെ അതിക്രമം

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ കുട്ടികളെ ദത്തെടുക്കുന്നതും വളർത്തുന്നതും തടയുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം. ദത്തുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം ദമ്പതികളിലൊരാൾ ലിംഗമാറ്റം നടത്തിയാൽ അവരുടെ വിവാഹം റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബില്ലിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിയമം നിലവിൽ വന്നാൽ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെടും എന്നാണ് പ്രധാന വിമര്‍ശനം. വൈദ്യസഹായം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുന്നത് എല്‍ജിബിടിക്യൂ സമൂഹത്തിനിടയില്‍ ആത്മഹത്യയുള്‍പ്പെടെ വർധിപ്പിക്കാന്‍ സാഹചര്യം ഒരുക്കുമെന്നാണ് ഡോക്ടർമാരും ട്രാൻസ്‌ജെൻഡർ വ്യക്തികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാല്‍ റഷ്യൻ പൗരന്മാരെയും കുട്ടികളെയും സംരക്ഷിക്കുന്നതായിരിക്കും പുതിയ നിയമമെന്നാണ് സ്റ്റേറ്റ് ഡുമ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം, ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ നിയമവുമായി റഷ്യ; ബില്ലിന് അധോസഭയുടെ അംഗീകാരം
ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രികന് ദാരുണാന്ത്യം

ബില്ലിന്റെ മൂന്നാമത്തെയും അവസാനത്തെയും അവതരണമാണ് പാർലമെന്റിന്റെ അധോസഭയിൽ ഇപ്പോൾ കഴിഞ്ഞത്. ബില്‍ ഉപരിസഭ പരിഗണിച്ച ശേഷം പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പിടുന്നതോടെയാണ് നിയമം നിലവിൽ വരുക.

എല്‍ജിബിടിക്യൂ ജീവിതരീതികൾ പരമ്പരാഗത റഷ്യൻ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്. എല്‍ജിബിടിക്യൂ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമത്തിൽ കഴിഞ്ഞ ഡിസംബറിലാണ് പുടിൻ ഒപ്പുവച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ ഉള്ളടക്കങ്ങളുള്‍പ്പെട്ട പരസ്യങ്ങൾ, മാധ്യമങ്ങൾ, ഓൺലൈൻ ഉറവിടങ്ങൾ, പുസ്തകങ്ങൾ, സിനിമകൾ, തിയേറ്റർ നിർമ്മാണങ്ങൾ എന്നിവ നിരോധിക്കുന്നതായിരുന്നു നിയമം.

ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം, ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ നിയമവുമായി റഷ്യ; ബില്ലിന് അധോസഭയുടെ അംഗീകാരം
പുര കത്തുമ്പോൾ അണയ്ക്കാനെത്തുന്നവർ കമ്മ്യൂണിസ്റ്റാണോ അല്ലയോ എന്ന് നോക്കേണ്ടതില്ല, സമസ്ത ആരുടേയും ബി ടീമല്ല: ജിഫ്രി തങ്ങൾ

2013ലാണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങൾ നിയന്ത്രിക്കുന്ന ആദ്യ നിയമനിർമ്മാണം റഷ്യ അംഗീകരിച്ചത്. യൂറോപ്യൻ യൂണിയൻ അംഗമായ ഹംഗറിയിലും നിരവധി യുഎസ് സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in