പട്ടിയിറച്ചി കച്ചവടം നിരോധിച്ച് ദക്ഷിണ കൊറിയ; നിയമം പാസാക്കി പാർലമെന്‍റ്, പ്രതിഷേധം

പട്ടിയിറച്ചി കച്ചവടം നിരോധിച്ച് ദക്ഷിണ കൊറിയ; നിയമം പാസാക്കി പാർലമെന്‍റ്, പ്രതിഷേധം

കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊറിയയിൽ നായ മാംസത്തിന്റെ ഉപഭോഗം കുറയുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകളിൽ നായ മാസം വിൽക്കുന്നുണ്ട്

പട്ടിയിറച്ചി കച്ചവടം നിരോധിച്ച് ദക്ഷിണ കൊറിയ. ഇത് സംബന്ധിച്ച് നിയമം കൊറിയൻ പാർലമെന്റ് പാസാക്കി. മൂന്ന് വർഷം കൊണ്ട് ഘട്ടംഘട്ടമായി കച്ചവടം നിർത്താനും മൂന്ന് വർഷത്തിന് ശേഷം 2027 ല്‍ നായ മാംസം കച്ചവടം ചെയ്യുന്നത് പൂർണമായി നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ നിയമം പൂര്‍ണമായും പ്രാബല്യത്തിൽ വരുത്താനുമാണ് കൊറിയൻ പാർലമെന്റിന്റെ തീരുമാനം.

മൃഗാവകാശ സംഘടനകളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്. തിങ്കളാഴ്ച നടന്ന ഉഭയകക്ഷി കാർഷിക സമിതിയുടെ യോഗത്തിൽ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെയാണ് പാർലമെന്റിൽ ബിൽ വോട്ടിനിട്ടത്. 208 വോട്ടുകളോടെയാണ് പാർലമെന്റിൽ തീരുമാനം പാസായത്.

പട്ടിയിറച്ചി കച്ചവടം നിരോധിച്ച് ദക്ഷിണ കൊറിയ; നിയമം പാസാക്കി പാർലമെന്‍റ്, പ്രതിഷേധം
യേശുദാസിനൊപ്പം പാടിയ ആ ഗായിക ഇന്നെവിടെ?

കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊറിയയിൽ നായ മാംസത്തിന്റെ ഉപഭോഗം കുറയുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകളിൽ നായ മാസം വിൽക്കുന്നുണ്ട്. മുതിർന്ന തലമുറയുടെ ഇഷ്ടഭക്ഷണം കൂടിയാണ് നായമാംസം. കഴിഞ്ഞ നവംബറിൽ സമാനമായ ബിൽ പാസാക്കാൻ കൊറിയൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും മാംസത്തിനായി നായകളെ വളർത്തുന്നവരിൽ നിന്ന് വൻ പ്രതിഷേധം സർക്കാർ നേരിട്ടിരുന്നു. നായ മാംസകച്ചവടം നിരോധിക്കുന്നത് തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു. ബിൽ പാസാക്കിയാൽ ദക്ഷിണ കൊറിയയിലെ സിയോളിൽ ഇരുപത് ലക്ഷം നായ്ക്കളെ അഴിച്ചുവിടുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പട്ടിയിറച്ചി കച്ചവടം നിരോധിച്ച് ദക്ഷിണ കൊറിയ; നിയമം പാസാക്കി പാർലമെന്‍റ്, പ്രതിഷേധം
എമ്പുരാൻ രണ്ടാം ഷെഡ്യൂൾ നാളെ ആരംഭിക്കും; മോഹൻലാൽ യുകെയിലേക്ക്

മാംസത്തിനായി നായ്ക്കളെ വളർത്തുന്നതും കശാപ്പുചെയ്യുന്നതും നായ മാംസത്തിന്റെ വിൽപ്പനയും നിരോധിക്കുന്നതാണ് പുതിയ നിയം. നിയമം ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവോ 30 മില്യൺ പിഴയോ ലഭിക്കും. നിയമം മൂലം വ്യാപാരം നഷ്ടമാകുന്ന കർഷകർക്കും ഇറച്ചി വ്യാപാരികൾക്കും മറ്റ് ബിസിനസുകൾക്കും സർക്കാർ നഷ്ടപരിഹാരവും പിന്തുണയും നൽകുമെന്ന് പാർലമെന്റിൽ പാസാക്കിയ ബില്ലിൽ പറയുന്നു.

ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിൽ ഒരു വർഷത്തിൽ ഏകദേശം പത്തുലക്ഷം നായ്ക്കളെ കൊലപ്പെടുത്തുന്നതായിട്ടാണ് കണക്ക്. കൊറിയൻ കാർഷിക മന്ത്രാലയത്തിന്റെ 2022 ഏപ്രിലിലെ കണക്കനുസരിച്ച് ഏകദേശം 1,100 ഫാമുകളിലായി 570,000 നായ്ക്കളെ വളർത്തുകയും 1,600 റെസ്റ്റോറന്റുകളിൽ മാംസം വിളമ്പുന്നുണ്ട്. അതേസമയം പാർലമെന്റിന്റെ പുതിയ നിയമത്തിനെതിരെ അപ്പീൽ സമർപ്പിക്കുമെന്നും പ്രതിഷേധ റാലികൾ ആരംഭിക്കുമെന്നും നായ കർഷകർ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in