സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാരോട് എംബസി

സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാരോട് എംബസി

24 മണിക്കൂറിന് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്ലാറ്റില്‍ നിന്ന് മാറ്റാനായത്

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്ലാറ്റില്‍ നിന്ന് മാറ്റാനായത്. ഞായറാഴ്ച ഫ്ലാറ്റിന്റെ ജനാലയിലൂടെ വെടിയേറ്റ ആല്‍ബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഫ്ലാറ്റിലുണ്ടായിരുന്ന ആല്‍ബര്‍ട്ടിന്റെ ഭാര്യയേയും മകളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

അതിനിടെ സുഡാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി വീണ്ടും രംഗത്തെത്തി. ഇന്ത്യക്കാരാരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ബാല്‍ക്കണിപോലുള്ള തുറസായ സ്ഥലത്ത് നില്‍ക്കരുത്, ആവശ്യത്തിന് വെള്ളവും ഭക്ഷണവും മരുന്നും കരുതിവയ്ക്കുക എന്നിങ്ങനേയും നിര്‍ദേശങ്ങളുണ്ട്. സ്ഥിതിഗതികൾ ഏകദേശം ശാന്തമാകുമ്പോള്‍ തന്നെ സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാരോട് എംബസി
സുഡാനില്‍ താത്കാലിക ആശ്വാസം: മൂന്ന് മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

സുഡാനില്‍ ആഭ്യന്തരകലാപം അതിരൂക്ഷമായി തുടരുകയാണ്. മൂന്നാംദിവസം രാത്രിയിലും സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) അർധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷം ശക്തമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ആയിരത്തിലധികം പേർക്ക് പരുക്കേറ്റതായാണ് അനൗദ്യോഗിക കണക്കുകള്‍.

സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാരോട് എംബസി
സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘർഷം; 56 പേർ കൊല്ലപ്പെട്ടു, 500ലധികം പേർക്ക് പരുക്ക്

പരുക്കേറ്റവരെ ഒഴിപ്പിക്കാനായി ഞായറാഴ്ച ഇരുപക്ഷവും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നു വെടിനിര്‍ത്തല്‍. എന്നാൽ ഇത് കർശനമായി പാലിച്ചുവോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. തലസ്ഥാനമായ ഖാർത്തൂമിലും ഒംദുർമാന്‍, ഡാർഫറിന്റെ പടിഞ്ഞാറൻ മേഖല എന്നിവയും കൈവശപ്പെടുത്തിയതായി ആർഎസ്എഫ് അവകാശപ്പെട്ടിരുന്നു. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മെറോവ് വിമാനത്താവളത്തിന്റെ നിയന്ത്രണവും കൈവശപ്പെടുത്തിയതായി ഞായറാഴ്ച ആർഎസ്എഫ് വ്യക്തമാക്കി. പിന്നാലെ തന്നെ വിമാനത്താവളങ്ങളുടെ നിയന്ത്രണം തിരിച്ച് പിടിച്ചതായി സൈന്യവും അറിയിച്ചു.

വ്യോമാക്രമണത്തിലൂടെ സൈന്യം നിരവധി ആർഎസ്എഫ് താവളങ്ങൾ തകർത്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ന് പുലർച്ചയോടെ സുഡാനീസ് ഗ്രൗണ്ട് ഫോഴ്‌സ് ആസ്ഥാനം, പ്രസിഡൻഷ്യൽ പാലസ്, പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു ഭാഗം എന്നിവ പിടിച്ചെടുത്തതായി ആർഎസ്എഫ് അവകാശപ്പെട്ടിട്ടുണ്ട്.

സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് അറബ് രാജ്യങ്ങളും യുഎസും ആവശ്യപ്പെട്ടു. ആഫ്രിക്കൻ യൂണിയൻ ഉന്നത നയതന്ത്രജ്ഞനായ മൂസ ഫാക്കി മഹാമത്തിനെ വെടിനിർത്തൽ ചർച്ചയ്ക്ക് സുഡാനിലേക്ക് അയക്കുന്നതായി പ്രഖ്യാപിച്ചു. സുഡാനിൽ യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതായി ഈജിപ്ഷ്യൻ ഭരണകൂടം വ്യക്തമാക്കി.

വ്യോമാക്രമണത്തിലൂടെ സൈന്യം നിരവധി ആർഎസ്എഫ് താവളങ്ങൾ തകർത്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു

അതിനിടെ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് വേൾഡ് ഫുഡ് പ്രോഗ്രാം സുഡാനിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സുഡാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം നിർത്തിയതായാണ് റിപ്പോർട്ടുകൾ.

സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാരോട് എംബസി
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; വെടിയേറ്റത് താമസിക്കുന്ന ഫ്ലാറ്റിനകത്ത്

2021 ഒക്ടോബറിലെ സൈനിക അട്ടിമറിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

logo
The Fourth
www.thefourthnews.in