ദ്വീപിനടുത്ത് 103 ചൈനീസ് യുദ്ധവിമാനങ്ങൾ; സൈനിക 'പീഡന'മെന്ന് തായ്‌വാന്‍

ദ്വീപിനടുത്ത് 103 ചൈനീസ് യുദ്ധവിമാനങ്ങൾ; സൈനിക 'പീഡന'മെന്ന് തായ്‌വാന്‍

കഴിഞ്ഞയാഴ്ച വിമാനവാഹിനിക്കപ്പലായ ഷാൻഡോങ് ഉൾപ്പടെയുള്ള യുദ്ധകപ്പലുകള്‍ തായ്‌വാന്‍ തീരത്തേക്ക് ചൈന അയച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദ്വീപ് ലക്ഷ്യമാക്കി പറന്ന 103 ചൈനീസ് വ്യോമസേന വിമാനങ്ങൾ രാജ്യത്തിന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. പതിവുപോലെ, തായ്‌വാന്‍ എത്തുന്നതിന് മുൻപ് തന്നെ വിമാനങ്ങൾ തിരിച്ചു പറന്നു. ദ്വീപിന്റെ പ്രതിരോധമന്ത്രാലയം അറിയിച്ചത് പ്രകാരം സമീപകാലത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഞായറാഴ്ച രാവിലെ ആറിനും തിങ്കൾ രാവിലെ ആറിനുമിടയിലാണ് വിമാനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒൻപത് നാവിക കപ്പലുകളും കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.

കാലങ്ങളായി ചൈന, സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന മേഖലയാണ് തായ്‌വാൻ. ഇവിടെ ബെയ്ജിംഗിൽ നിന്നുള്ള സൈനിക സമ്മർദ്ദം വർധിച്ചതായി പരാതി ഉയർന്നിരുന്നു. ഈ അടുത്ത കാലത്ത് ചൈന തായ്‌വാനുമേൽ സൈനിക, നയതന്ത്ര സമ്മർദ്ദം ശക്തമാക്കിയിരുന്നു.

ദ്വീപിനടുത്ത് 103 ചൈനീസ് യുദ്ധവിമാനങ്ങൾ; സൈനിക 'പീഡന'മെന്ന് തായ്‌വാന്‍
യുകെയിലേക്കുള്ള യാത്ര കടുക്കും; വിസാ നിരക്ക് കൂട്ടാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ

നിലവിലെ സംഘർഷഭരിതമായ അന്തരീക്ഷം കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകിയ ചൈനീസ് സൈനിക നടപടിയെ 'പീഡനം' എന്നാണ് തായ്‌വാന്‍ മന്ത്രാലയം വിശേഷിപ്പിച്ചത്. വിനാശകരമായ സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും ബെയ്ജിംഗ് അധികാരികളോട് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു തായ്‌വാന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ദ്വീപിൻറെ പ്രധാന ഭൂപ്രദേശത്തു നിന്ന് വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിലൂടെ യുഎസിന്റേയും കാനഡയുടെയും യുദ്ധക്കപ്പലുകൾ സഞ്ചരിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ കടന്നുകയറ്റം. തായ്‌വാനുമായി സംയോജിച്ച് ചൈനയുടെ അടുത്തുള്ള പ്രവർത്തനമേഖലയായ ഫുജിയാനിൽ വികസന പദ്ധതിയും ചൈന നീക്കം തുടങ്ങിയിട്ടുണ്ട്. ജനുവരിയിൽ നടക്കുന്ന തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമായിരിക്കാം സമീപകാല പ്രവർത്തനങ്ങൾ എന്നാണ് വിലയിരുത്തൽ.

ദ്വീപിനടുത്ത് 103 ചൈനീസ് യുദ്ധവിമാനങ്ങൾ; സൈനിക 'പീഡന'മെന്ന് തായ്‌വാന്‍
കരിങ്കടൽ വഴി പുതിയ പാത : രണ്ട് ചരക്ക് കപ്പലുകൾ തുറമുഖത്തെത്തിയതായി യുക്രെയ്ൻ

1949-ൽ ആഭ്യന്തരയുദ്ധത്തിനിടെ കമ്മ്യൂണിസ്റ്റുകൾ ചൈനയുടെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് തായ്‌വാനും ചൈനയും പിരിഞ്ഞത്. തുടർന്ന് ദേശീയവാദികൾ തായ്‌വാനിലേക്ക് പലായനം ചെയ്യുകയും ദ്വീപിൽ സ്വന്തം സർക്കാർ സ്ഥാപിക്കുകയും ചെയ്തു. ദ്വീപിന് അതിന്റേതായ സർക്കാരും സൈന്യവും ഭരണഘടനയും ഉണ്ടായിരുന്നിട്ടും, ചൈനീസ് സർക്കാർ തായ്‌വാനുമേൽ അവകാശവാദം സ്ഥിരമായി ഉന്നയിച്ചു വരുകയാണ്. ദ്വീപിന് സ്വയംഭരണാധികാരമുള്ളതാണ്, പക്ഷെ ചില വിദേശ രാജ്യങ്ങൾ മാത്രമേ തായ്‌വാന് ഔദ്യോഗിക നയതന്ത്ര അംഗീകാരം നൽകുന്നുള്ളൂ. എന്നിരുന്നാലും പല രാജ്യങ്ങളും തായ്‌വാനുമായി വ്യാപാരം, സാംസ്കാരികം, സാമ്പത്തിക വിനിമയം എന്നിവയിലൂടെ അനൗദ്യോഗിക ബന്ധം നിലനിർത്തുന്നുണ്ട്.

അതേസമയം, തായ്‌വാനിലേക്കുള്ള കൂടുതൽ ആയുധ വിൽപ്പനയ്ക്ക് അനുമതി നൽകിയ യുഎസ് നീക്കത്തിൽ അപലപിച്ച് ചൈന രംഗത്തെത്തിയിരുന്നു, യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ അടുത്ത വർഷം 3 ബില്യൺ ഡോളർ ചെലവഴിക്കാൻ പദ്ധതിയിട്ടതായി തായ്‌വാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in