യുഎസില്‍ പാലം തകര്‍ത്ത 'ഡാലി'യുടെ നിയന്ത്രണം സിനര്‍ജി ഗ്രൂപ്പിന്; ഉടമ രാജേഷ് ഉണ്ണി, അറിയാം മലയാളി ക്യാപ്റ്റനെ കുറിച്ച്

യുഎസില്‍ പാലം തകര്‍ത്ത 'ഡാലി'യുടെ നിയന്ത്രണം സിനര്‍ജി ഗ്രൂപ്പിന്; ഉടമ രാജേഷ് ഉണ്ണി, അറിയാം മലയാളി ക്യാപ്റ്റനെ കുറിച്ച്

കപ്പലിനെ ജീവനക്കാരെല്ലാം ഇന്ത്യക്കാരുമാണ്. ആർക്കും അപകടത്തിൽ കാര്യമായി പരുക്കേറ്റിട്ടില്ല

അമേരിക്കയില്‍ കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് പാലം തകരുകയും 20 ഓളം പേരും വാഹനങ്ങളും വെള്ളത്തില്‍ വീണ സംഭവത്തിൽ ദുരൂഹത തുടരുകയാണ്. സിംഗപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലായ ഡാലിയാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നത് മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിനായിരുന്നു. കൂടാതെ, കപ്പലിനെ ജീവനക്കാരെല്ലാം ഇന്ത്യക്കാരുമാണ്. ആർക്കും അപകടത്തിൽ കാര്യമായി പരുക്കേറ്റിട്ടില്ല.

ആരാണ് രാജേഷ് ഉണ്ണി

ലോകത്തെ മുന്‍നിര കപ്പല്‍ മാനേജര്‍മാരില്‍ ഒരാളായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത രംഗത്തെ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായി 2020ല്‍ എറണാകുളം സ്വദേശിയായ രാജേഷ് ഉണ്ണി ലോയ്ഡ്‌സ് ലിസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

രാജേഷ് ഉണ്ണി
രാജേഷ് ഉണ്ണി

അന്താരാഷ്ട്ര കപ്പല്‍ ഗതാഗത രംഗത്തെ മികച്ച നേതൃത്വത്തിന് അദ്ദേഹത്തിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു അത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ രാജേഷിനും സിനെര്‍ജി ഗ്രൂപ്പിനും സാധിച്ചിരുന്നു എന്നാണ് ലോയ്ഡ്‌സ ലിസ്റ്റ് മാഗസിന്‍ അന്ന് വിലയിരുത്തിയത്. കോവിഡ് സമയത്ത് കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന കപ്പല്‍ ജീവനക്കാരെ കരയ്‌ക്കെത്തിക്കാനും പുതിയ ആളുകളെ നിയോഗിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പറ്റാവുന്ന രീതിയില്‍ പ്രകൃതിസൗഹാര്‍ദമായ രീതിയില്‍ പ്രവര്‍ത്തിക്കാനും രാജേഷ് ഉണ്ണി ശ്രമിക്കാറുണ്ട്. കാര്‍ബണ്‍ പുറംതള്ളല്‍ പരമാവധി കുറയ്ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു.

യുഎസില്‍ പാലം തകര്‍ത്ത 'ഡാലി'യുടെ നിയന്ത്രണം സിനര്‍ജി ഗ്രൂപ്പിന്; ഉടമ രാജേഷ് ഉണ്ണി, അറിയാം മലയാളി ക്യാപ്റ്റനെ കുറിച്ച്
അമേരിക്കയില്‍ കപ്പലിടിച്ച് പാലം തകർന്നു; ഇരുപതോളം പേർ നദിയില്‍, കപ്പൽ ജീവനക്കാരിൽ 22 ഇന്ത്യക്കാരും

ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ഷിപ്പ് മാനേജറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സൈനിക സ്‌കൂളില്‍ നിന്നാണ് രാജേഷ് ഉണ്ണി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുംബൈയിലെ എല്‍ബിഎസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് മാരിടൈം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്നും മറൈനര്‍ ബിരുദം പൂര്‍ത്തിയാക്കി.

ഹോങ്കോങ് ആസ്ഥാനമായ യൂണിവാന്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയിലൂടെ ജോലിയില്‍ തുടക്കം കുറിച്ച രാജേഷ് 2006ലാണ് സിനെര്‍ജി ഗ്രൂപ്പ് സ്ഥാപിച്ച് കപ്പല്‍ വ്യവസായത്തേക്ക് ചുവടുവച്ചത്. ലോകത്തിലെ പ്രമുഖ തുറമുഖങ്ങളില്‍ ഓഫീസുകളുള്ള, 400ഓളം കപ്പലുകളുള്ള വമ്പന്‍ കമ്പനിയായി സിനെര്‍ജി ഗ്രൂപ്പ് ഇന്ന് മാറിയിട്ടുണ്ട്. കപ്പലിന്റെ അനലോഗില്‍ നിന്നും ഡിജിറ്റലിലേക്ക് മാറണമെന്ന ബോധ്യത്തില്‍ 2017ല്‍ അദ്ദേഹം ബിഡബ്ല്യു, നിസ്സെന്‍ കൈന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആല്‍ഫ ഒറി ടെക്‌നോളജീസ് (എഒടി) സ്ഥാപിച്ചു.

യുഎസില്‍ പാലം തകര്‍ത്ത 'ഡാലി'യുടെ നിയന്ത്രണം സിനര്‍ജി ഗ്രൂപ്പിന്; ഉടമ രാജേഷ് ഉണ്ണി, അറിയാം മലയാളി ക്യാപ്റ്റനെ കുറിച്ച്
ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; പാകിസ്താന്‍-ബലൂച് അതിര്‍ത്തിയില്‍ അഞ്ച് എൻജിനീയര്‍മാര്‍ കൊല്ലപ്പെട്ടു

വിദൂരമായി നിരീക്ഷിക്കാനും യന്ത്രത്തകരാർ നിര്‍ണയം നടത്താനും നിയന്ത്രിക്കാനും സാധിക്കുന്ന എഒടിയുടെ ഒരു കേന്ദ്രം അദ്ദേഹം സിംഗപ്പൂരും സ്ഥാപിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഗവര്‍ണറായ അദ്ദേഹം തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡിലേക്ക് അടുത്തകാലത്ത് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

വ്യവസായത്തോടൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും രാജേഷ് സജീവമാണ്. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ദാരിദ്രനിര്‍മാര്‍ജനം, പട്ടിണി നിര്‍മാര്‍ജനം, സ്ത്രീകളെയും പ്രാദേശിക സമൂഹങ്ങളെയും ശാക്തീകരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിനര്‍ജി എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനും രാജേഷ് നേതൃത്വം നല്‍കുന്നു.

ഡാലി കപ്പലും തുറമുഖവും

യാത്ര ആരംഭിച്ചയുടനെ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ഡാലി കപ്പലിന്റെ യാത്ര. 27 ദിവസത്തെ യാത്ര ആരംഭിച്ച് അരമണിക്കൂര്‍ തികയുന്നതിന് മുമ്പായിരുന്നു അപകടം. ഏപ്രില്‍ 22ന് ശ്രീലങ്കയിലെത്തുന്ന രീതിയിലായിരുന്നു യാത്ര തീരുമാനിച്ചതെങ്കിലും തുടക്കം തന്നെ പാളിപ്പോകുകയായിരുന്നു. ആയിരം അടി നീളമുള്ള ഡാലി കപ്പല്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടടുത്താണ് ബാല്‍ട്ടിമോര്‍ തുറമുഖത്ത് നിന്നും യാത്ര തിരിക്കുന്നത്. കപ്പലില്‍ രണ്ട് പൈലറ്റമാരാണുണ്ടായത്. ഇന്ത്യക്കാരായ 22 ജോലിക്കാരും ഉണ്ടായിരുന്നു.

പനാമയില്‍ നിന്നും മാര്‍ച്ച് 19നാണ് കപ്പല്‍ അമേരിക്കയിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ന്യൂയോര്‍ക്കിലെ തുറമുഖത്ത് നിന്നും ബാല്‍ട്ടിമോറിലെത്തുകയായിരുന്നു. കപ്പല്‍ കമ്പനിയായ മാര്‍സെക് ആണ് യാത്രയുടെ യാത്ര ചാര്‍ട്ട് ചെയ്തത്. അമേരിക്കയിലെ തിരക്കേറിയ തുറമുഖമാണ് ബാല്‍ട്ടമോര്‍. കൂടാതെ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് യാത്ര നടത്തുന്നതിനുള്ള പ്രധാന കേന്ദ്രം കൂടിയാണ്. കൃഷി, നിര്‍മാണ യന്ത്രങ്ങള്‍, കല്‍ക്കരി എന്നിവയും ഇത് കൈകാര്യം ചെയ്യുന്നതായി മേരിലാന്‍ഡ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in