കൗമാരക്കാരന്റെ കൊലപാതകം: ഫ്രാന്‍സില്‍ മൂന്നാംദിവസവും പ്രതിഷേധം ശക്തം; കലാപസാധ്യത തള്ളാതെ സർക്കാർ

കൗമാരക്കാരന്റെ കൊലപാതകം: ഫ്രാന്‍സില്‍ മൂന്നാംദിവസവും പ്രതിഷേധം ശക്തം; കലാപസാധ്യത തള്ളാതെ സർക്കാർ

കാറുകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ അഗ്നിക്കിരയാക്കിയതിന് 150ലേറെ പേർ അറസ്റ്റിൽ

കൗമാരക്കാരനെ പോലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പാരിസിൽ പൊട്ടിപുറപ്പെട്ട പ്രതിഷേധവും സംഘർഷവും മൂന്നാം ദിവസവും അയവില്ലാതെ തുടരുന്നു. പ്രതിഷേധക്കാർ അക്രമാസക്തരായ സാഹചര്യത്തിൽ പോലീസ് ഇടപെടൽ കടുപ്പിക്കുമെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം വ്യക്തമാക്കി. പാരിസിലാകെ വിവിധ നേഖലകളിൽ കർഫ്യൂ തുടരുകയാണ്. ബസ്, ട്രാം തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിവച്ചു.

തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് പോലീസുകാരൻ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വെടിയുതിർക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഫ്രാൻ‌സിൽ പ്രതിഷേധം ശക്തിപ്പെട്ടത്

ആഫ്രിക്കൻ വംശജനായ നഹേൽ എന്ന 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പോലീസ് ജൂൺ 27ന് വെടിവച്ച് കൊന്നത്. കാർ നിർത്താൻ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടർന്നായിരുന്നു വെടിവയ്പ്. തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് പോലീസുകാരൻ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വെടിയുതിർക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഫ്രാൻ‌സിൽ പ്രതിഷേധം ശക്തിപ്പെട്ടത്. പോലീസുകാർക്കുനേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചതിനാണ് വെടിവച്ചതെന്ന പോലീസിന്റെ വിശദീകരണം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കൗമാരക്കാരനെതിരെ വെടിയുതിർത്ത പോലീസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു.

നഹേലിന്റെ അമ്മയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ മാർച്ചിന് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ, പ്രതിഷേധത്തിന്റെ ആക്കം കൂടി. നിരവധി കാറുകൾ അഗ്നിക്കിരയാക്കി. പോലീസിനെ ഒന്നടങ്കം കുറ്റപ്പെടുത്തുകയല്ലെന്നും കുട്ടിയെ വെടിവച്ച പോലീസുകാരനോടാണ് പ്രതിഷേധമെന്നും കൊല്ലപ്പെട്ട നഹേലിന്റെ അമ്മ മൗനിയ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം അക്രമാസക്തമാകുന്നത് ന്യായീകരിക്കാനാകില്ലെന്ന് സമാധാനത്തിനു ആഹ്വാനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. സമാധാനം നിലനിർത്തുന്നതിനും സാഹചര്യം നിയന്ത്രണവിധേയമാക്കാനും വ്യാഴാഴ്ച അക്രമബാധിത പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പാരിസിലും മറ്റ് നഗരങ്ങളിലുമായി കാറുകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ അഗ്നിക്കിരയാക്കിയതിന് 150 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൗമാരക്കാരന്റെ കൊലപാതകം: ഫ്രാന്‍സില്‍ മൂന്നാംദിവസവും പ്രതിഷേധം ശക്തം; കലാപസാധ്യത തള്ളാതെ സർക്കാർ
സൈനിക ജനറൽ സെര്‍ഗെയ് സുറോവികിൻ വാഗ്നർ ഗ്രൂപ്പിന്റെ രഹസ്യ വിഐപി; 30 റഷ്യൻ സൈനികരും അംഗങ്ങളെന്ന് റിപ്പോർട്ട്

2005ല്‍ രണ്ട് ആണ്‍കുട്ടികളെ പോലീസ് വെടിവച്ച് കൊന്നതിന് പിന്നാലെയുണ്ടായ കലാപം അവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അന്ന് ആഫ്രിക്കൻ വംശജരായ കുട്ടികളെ വെടിവച്ചതിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 6000 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചത്തെ സാഹചര്യം കണക്കിലെടുത്ത് മറ്റൊരു കലാപ സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് സർക്കാർ ഉപദേഷ്ടാവ് എഎഫ്പിയോട് പറഞ്ഞു. ഫ്രാൻ‌സിൽ, ട്രാഫിക്കിൽ കാറുകൾ നിർത്തവർക്കെതിരെ പോലീസ് ആയുധമെടുക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം 13 പേരാണ് ട്രാഫിക്കിൽ കൊല്ലപ്പെട്ടത്. ഇതും പ്രതിഷേധം ശക്തിപ്പെടുന്നതിന് കാരണമായി.

logo
The Fourth
www.thefourthnews.in