സൗത്ത് കരോലിനയിലും ട്രംപ് തന്നെ; മുൻ ഗവർണർ നിക്കി ഹേലിക്കെതിരെ ജയം വൻ മാർജിനിൽ

സൗത്ത് കരോലിനയിലും ട്രംപ് തന്നെ; മുൻ ഗവർണർ നിക്കി ഹേലിക്കെതിരെ ജയം വൻ മാർജിനിൽ

സൗത്ത് കരോലിനയ്ക്ക് പുറമെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇതുവരെ നടന്ന നാല് പ്രൈമറികളിലും ട്രംപ് തന്നെയാണ് ജയിച്ചത്

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള നാലാം റിപ്പബ്ലിക്കൻ പ്രൈമറിയിലും ജയം ട്രമ്പിനൊപ്പം. അമേരിക്കയുടെ തെക്കൻ സ്റ്റേറ്റായ സൗത്ത് കരോലിനയിലാണ് ശനിയാഴ്ച പ്രൈമറി നടന്നത്. സൗത്ത് കരോലിനയിലെ മുൻ ഗവർണറും സ്വദേശിയുമായ നിക്കി ഹേലിയായിരുന്നു ട്രംപിന് ഭീഷണിയായി രംഗത്തുണ്ടായിരുന്നത്. എന്നാൽ, അനുകൂല ഘടകങ്ങളൊന്നും ഹേലിയെ തുണയ്ക്കില്ലെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കിയിരുന്നു.

സൗത്ത് കരോലിനയ്ക്ക് പുറമെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇതുവരെ നടന്ന നാല് പ്രൈമറികളിലും ട്രംപ് തന്നെയാണ് ജയിച്ചത്. മുൻപ് നടന്ന പ്രൈമറികളിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരിച്ചിരുന്ന പല റിപ്പബ്ലിക്കൻ നേതാക്കളും പിന്മാറിയിരുന്നു. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി, റോൺ ഡി സാന്റിസ് എന്നിവർ പിന്മാറിയിട്ടും ട്രംപിനെതിരെ ഹേലി മാത്രമാണ് പിടിച്ചുനിന്നത്. എന്നാൽ ഈ തോല്‍വിയോട് കൂടി ഹേലിക്കും പിന്മാറാനുള്ള സമ്മർദമേറും. അയോവ, ന്യൂ ഹാംപ്‌ഷെയർ, നെവാഡ, എന്നിവിടങ്ങളിലാണ് പ്രൈമറികൾ നടന്നത്.

സൗത്ത് കരോലിനയിലും ട്രംപ് തന്നെ; മുൻ ഗവർണർ നിക്കി ഹേലിക്കെതിരെ ജയം വൻ മാർജിനിൽ
യുദ്ധത്തിന്റെ രണ്ട് വർഷം; അനിശ്ചിതത്വത്തിന്റെ നടുവില്‍ യുക്രെയ്‌ന്‍ ജനത

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹേലി ട്രംപിനെതിരെയുള്ള വിമർശനങ്ങൾക്ക് മൂർച്ച കൂട്ടിയിരുന്നു. നവംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമെന്നുള്ള വാദങ്ങളും ഹേലി മുന്നോട്ടുവച്ചു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴും ട്രംപിന് തന്നെയാണ് കൂടുതൽ പിന്തുണയെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്.

സൗത്ത് കരോലിനയിലെ പ്രൈമറിയിൽ കുടിയേറ്റമായിരുന്നു ട്രംപ് പ്രചാരണ ആയുധമാക്കിയത്. ഇത് ജയം കണ്ടുവെന്നുതന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ട്രംപിന് തിരിച്ചടിയായേക്കാവുന്ന ഘടകങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. നിരവധി കേസുകളിൽ ക്രിമിനൽ ചാർജുകൾ നേരിടുന്ന ട്രംപ്, ശിക്ഷിക്കപെടുകയാണെങ്കിൽ പ്രസിഡന്റ് ആകാൻ യോഗ്യതയിലെന്ന് മൂന്നിലൊന്ന് ജനങ്ങളും വിശ്വസിക്കുന്നതായി സർവേയിൽ തെളിഞ്ഞിരുന്നു.

2024 മാർച്ച് 25നാണ് ട്രംപിനെതിരായ ക്രിമിനൽ കേസിലെ ആദ്യ വിചാരണ ന്യൂ യോർക്ക് സിറ്റി കോടതിയിൽ ആരംഭിക്കുന്നത്. പോൺ താരം സ്റ്റോമി ഡാനിയൽസിന് നൽകിയ പണമിടപാടുകൾ മറച്ചുവെക്കാൻ ബിസിനസ് രേഖകളിൽ ക്രമക്കേട് വരുത്തിയെന്നതാണ് കേസ്.

സൗത്ത് കരോലിനയിലും ട്രംപ് തന്നെ; മുൻ ഗവർണർ നിക്കി ഹേലിക്കെതിരെ ജയം വൻ മാർജിനിൽ
വിഖ്യാത കവി നെരൂദയുടെ മരണത്തിൽ അരനൂറ്റാണ്ടിന്‌ ശേഷം പുനരന്വേഷണം പ്രഖ്യാപിച്ച് ചിലിയൻ കോടതി

2020ൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയത് ഉൾപ്പെടെയുള്ള മൂന്ന് കുറ്റങ്ങളും ക്രിമിനൽ കുറ്റങ്ങളും ട്രംപിനെതിരെയുണ്ട്. എന്നാൽ താൻ നിരപരാധിയാണെന്നും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള ഭരണകക്ഷിയായ ഡെമോക്രറ്റുകളുടെ ഗൂഢാലോചനയാണ് കേസുകൾക്ക് പിന്നിലെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്.

logo
The Fourth
www.thefourthnews.in