'അധിനിവേശക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ല', റഷ്യയില്‍ നിന്നും തിരിച്ചുപിടിച്ച സ്‌നേക്ക് ഐലന്‍ഡ് സന്ദര്‍ശിച്ച് സെലൻസ്‌കി

'അധിനിവേശക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ല', റഷ്യയില്‍ നിന്നും തിരിച്ചുപിടിച്ച സ്‌നേക്ക് ഐലന്‍ഡ് സന്ദര്‍ശിച്ച് സെലൻസ്‌കി

യുദ്ധാരംഭത്തില്‍ റഷ്യ പിടിച്ചെടുത്ത ദ്വീപ് പിന്നീട് യുക്രെയ്ന്‍ തിരിച്ചു പിടിക്കുകയായിരുന്നു

റഷ്യന്‍ അധിനിവേശ ചെറുത്തു നില്‍പ്പിന്റെ പ്രതീകമായ കരിങ്കടല്‍ ദ്വീപ് സന്ദര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. യുദ്ധാരംഭത്തില്‍ റഷ്യ പിടിച്ചെടുത്ത ദ്വീപ് പിന്നീട് യുക്രെയ്ന്‍ തിരിച്ചു പിടിക്കുകയായിരുന്നു. ദ്വീപിന്റെ ചെറുത്ത് നില്‍പ്പിനെ അഭിനന്ദിച്ച സെലന്‍സ്‌കി റഷ്യയെ വെല്ലുവിളിച്ചു.

യുദ്ധം ആരംഭിച്ച് 500-ാം ദിനത്തിലാണ് സെലന്‍സ്‌കി സ്‌നേക്ക് ദ്വീപിലെത്തുന്നത്. 'ഇന്ന് ഞങ്ങള്‍ സ്‌നേക്ക് ഐലന്‍ഡിലാണ്. അധിനിവേശക്കാര്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ല. ഞങ്ങളുടേത് ധീരന്മാരുടെ രാജ്യമാണ്. നമ്മുടെ ഓരോ വിജയത്തിന്റെ അടയാളമായ ഈ സ്ഥലത്ത് നിന്ന് ഞാന്‍ ഒരോ സൈനികര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു' - സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

'അധിനിവേശക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ല', റഷ്യയില്‍ നിന്നും തിരിച്ചുപിടിച്ച സ്‌നേക്ക് ഐലന്‍ഡ് സന്ദര്‍ശിച്ച് സെലൻസ്‌കി
റഷ്യ-യുക്രെയ്ന്‍ യുദ്ധം: കിഴക്കൻ മേഖലയില്‍ സ്ഥിതി വഷളാകുന്നെന്ന് സെലന്‍സ്‌കി

യുദ്ധാരംഭത്തില്‍ റഷ്യയുടെ കപ്പല്‍ സ്‌നേക്ക് ദ്വീപിലെത്തി യുക്രേനിയന്‍ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. 'രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങണം. അല്ലെങ്കില്‍ ബോംബാക്രമണം നടത്തും'- എന്നായിരുന്നു റഷ്യയുടെ മുന്നറിയിപ്പ് . പിന്നാലെ സൈനികരെ തടവിലാക്കി റഷ്യ ദ്വീപ് കീഴടക്കിയെങ്കിലും കഴിഞ്ഞ വര്‍ഷം ജൂണില്‍ യുക്രെയ്ന്‍ ദ്വീപ് തിരിച്ചു പിടിക്കുകയായിരുന്നു.

'അധിനിവേശക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ല', റഷ്യയില്‍ നിന്നും തിരിച്ചുപിടിച്ച സ്‌നേക്ക് ഐലന്‍ഡ് സന്ദര്‍ശിച്ച് സെലൻസ്‌കി
യുക്രെയ്‌ന് ചെറുത്തുനിൽപ്പിനായി ക്ലസ്റ്റർ ബോംബുകൾ വിതരണം ചെയ്യുമെന്ന് അമേരിക്ക; പിന്മാറണമെന്ന ആവശ്യം ശക്തം

അതേസമയം റഷ്യക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കി യുക്രെയ്‌നിനെ സഹായിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. സെലന്‍സ്‌കിയുടെ നിരന്തര ആവശ്യപ്രകാരമാണ് യുഎസ് തീരുമാനം. റഷ്യക്കെതിരായ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഈ ക്ലസ്റ്റര്‍ ബോംബുകള്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 800 ദശലക്ഷം ഡോളറിന്റെ ആയുധ പാക്കേജാണ് യുക്രെയ്‌നിനായി അമേരിക്ക പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in