യുക്രെയ്ന്‍ പ്രതിരോധമന്ത്രിയെ മാറ്റാന്‍ സെലന്‍സ്‌കി; റഷ്യയ്‌ക്കെതിരേ ഇനി പുതിയ പോര്‍മുഖം?

യുക്രെയ്ന്‍ പ്രതിരോധമന്ത്രിയെ മാറ്റാന്‍ സെലന്‍സ്‌കി; റഷ്യയ്‌ക്കെതിരേ ഇനി പുതിയ പോര്‍മുഖം?

യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ ഇളക്കം തട്ടിയിരുന്നു.

ഒരു വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിരോധമന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളേഡിമര്‍ സെലന്‍സ്‌കി. 2022 ഫെബ്രുവരിയില്‍ യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ ഇളക്കം തട്ടിയിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രി ഒലെസ്‌കി റെസ്‌നിക്കോവിനെ പിരിച്ചുവിടാന്‍ തീരുമാനമായത്. പകരം രാജ്യത്തെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനായ റുസ്തം ഉമെറോവിനെ നിയമിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

പ്രതിരോധമന്ത്രാലയത്തെ ചുറ്റിപ്പറ്റിയുണ്ടായ അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കറയായി

ഞായറാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2021 നവംബറില്‍ യുക്രെയ്ന്‍ പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട റെസ്‌നിക്കോവ് രാജ്യത്തിന്റെ യുദ്ധ സന്നാഹങ്ങളെ സഹായിക്കാന്‍ കോടിക്കണക്കിന് ഡോളറിന്റെ പാശ്ചാത്യസഹായം നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിരോധമന്ത്രാലയത്തെ ചുറ്റിപ്പറ്റിയുണ്ടായ അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കറയായി.

''യുക്രെയ്‌നിന്റെ പ്രതിരോധ മന്ത്രിയെ മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. 550 ദിവസം നീണ്ട യുദ്ധത്തിലൂടെയാണ് ഒലെസ്‌കി റെസ്‌നിക്കോവ് കടന്നു പോയത്. സൈന്യത്തോടും സമൂഹത്തോടുമെല്ലാം മന്ത്രാലയത്തിന് പുതിയ സമീപനങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു''- സെലന്‍സ്‌കി പറഞ്ഞു.

യുക്രെയ്ന്‍ പ്രതിരോധമന്ത്രിയെ മാറ്റാന്‍ സെലന്‍സ്‌കി; റഷ്യയ്‌ക്കെതിരേ ഇനി പുതിയ പോര്‍മുഖം?
റഷ്യൻ വിമാനത്താവളത്തില്‍ വൻ ഡ്രോണ്‍ ആക്രമണം; നാല് വിമാനങ്ങൾ തകർന്നു

പ്രതിരോധ മന്ത്രിയെ മാറ്റണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. വെര്‍ഖോവ്‌ന റഡയിലെ ഭൂരിപക്ഷം നിയമനിര്‍മാതാക്കളും ഇതിനെ പിന്തുണയ്ക്കാനാണ് സാധ്യത. ഉമെറോവിന്റെ നിയമനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. ക്രിമിയന്‍ ടാറ്ററായ മുന്‍ നിയമനിര്‍മാതാവ് ഉമെറോവ് 2022 സെപ്റ്റംബര്‍ മുതല്‍ യുക്രെയ്‌നിന്റെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനാണ്. കരിങ്കടല്‍ ധാന്യ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

ക്രിമിയന്‍ ടാറ്ററായ മുന്‍ നിയമനിര്‍മാതാവ് ഉമെറോവ് 2022 സെപ്റ്റംബര്‍ മുതല്‍ യുക്രെയ്‌നിന്റെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനാണ്

യുക്രെയ്‌നിലെ ഒഡെസ മേഖലയിലെ ഒരു തുറമുഖത്ത് മൂന്നരമണിക്കൂറോളം റഷ്യന്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനു പിന്നാലെയാണ് പ്രഖ്യാപനമെന്ന് അധികൃതര്‍ അറിയിച്ചു. യുക്രെയ്‌നിന്റെ സഖ്യകക്ഷികള്‍ വിതരണം ചെയ്യുന്ന എഫ്-16 യുദ്ധ വിമാനങ്ങള്‍ അടുത്ത ഓഗസ്‌റ്റോടുകൂടി രാജ്യത്ത് വിന്യസിക്കുമെന്ന് റെസ്‌നിക്കോവ് അറിയിച്ചിരുന്നു. കൂടാതെ യുക്രയെനിന്റെ സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ യുക്രിന്‍ഫോമിന് നല്‍കിയ അഭിമുഖത്തില്‍ ഡ്രോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ മാറ്റാൻ തീരുമാനമായത്.

logo
The Fourth
www.thefourthnews.in