'ഫോസിൽ ഇന്ധനങ്ങൾ നിർത്താനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം': യുഎൻ റിപ്പോർട്ട്

'ഫോസിൽ ഇന്ധനങ്ങൾ നിർത്താനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം': യുഎൻ റിപ്പോർട്ട്

2025-ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്നാണ് 47 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്

പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കാനും കാലാവസ്ഥാ ദുരന്തം തടയുന്നതിനും ലോക രാജ്യങ്ങൾക്ക് സാധിക്കുന്നില്ലെന്ന് യുഎൻ ഗ്ലോബൽ സ്റ്റോക് ടേക്ക് (ജിഎസ്ടി) റിപ്പോർട്ട്. കാർബൺ മലിനീകരണം, ഹരിതഗൃഹ വാതക ബഹിർഗമനം എന്നിവ കുറയ്ക്കാനോ വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കാനോ കഴിയുന്നില്ലെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. പാരീസ് ഉടമ്പടി ലക്ഷ്യത്തെ പറ്റിയുള്ള ആഗോള പുരോഗതി വിലയിരുത്തുന്നതാണ് യുഎൻ അവലോകനമായ ജിഎസ്ടി.

'ഫോസിൽ ഇന്ധനങ്ങൾ നിർത്താനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം': യുഎൻ റിപ്പോർട്ട്
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഉപതിരഞ്ഞെടുപ്പിൽ കന്നിവിജയക്കാരൻ സ്വന്തമാക്കിയ റെക്കോർഡ് ഭൂരിപക്ഷം

2025-ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്നാണ് 47 പേജുള്ള യുഎൻ റിപ്പോർട്ടിൽ പറയുന്നത്. പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കാനായി ഫോസിൽ ഇന്ധങ്ങളെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഫോസിൽ ഇന്ധനങ്ങൾ എങ്ങനെ ഘട്ടംഘട്ടമായി നിർത്തലാക്കാം എന്നതാണ് നിലവിലെ യുഎൻ ആഗോള കാലാവസ്ഥാ ചർച്ചകളുടെ പ്രധാന വിഷയം. എന്നാൽ ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന ചർച്ച യുഎന്നിൽ വിവാദങ്ങൾക്ക് കാരണമായി. എണ്ണ ഉത്പാദന രാജ്യങ്ങളെല്ലാം ഇതിനെ ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു.

'ഫോസിൽ ഇന്ധനങ്ങൾ നിർത്താനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം': യുഎൻ റിപ്പോർട്ട്
"നടപടികൾ പൂർത്തിയായാൽ മാറ്റം വരുത്തും"; രേഖകളിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാൻ തയ്യാറെന്ന് യുഎൻ

ഏതൊക്കെ രാജ്യങ്ങളാണ് പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ആഗോള ഹരിതഗൃഹ വാതക ബഹിർഗമനം 2025-ഓടെ ഉയരുമെന്നും 1.5 സെൽഷ്യസ് എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ കാർബൺ ബഹിർഗമനത്തിൽ കുത്തനെ ഒരു കുറവ് രേഖപ്പെടുത്തേണ്ടിവരുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഗ്ലാസ്‌ഗോയിൽ 2021 നവംബറിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിലാണ് (COP26) ആദ്യ സ്റ്റോക്ക് ടേക്ക് ആരംഭിച്ചത്. ഈ വർഷം നവംബറിൽ ദുബായിൽ 196 രാജ്യങ്ങൾ പങ്കെടുക്കുന്ന രണ്ടാഴ്ചത്തെ COP28 ൽ വീണ്ടും കാലാവസ്ഥാ ചർച്ചകൾ പുനരാരംഭിക്കും.

'ഫോസിൽ ഇന്ധനങ്ങൾ നിർത്താനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം': യുഎൻ റിപ്പോർട്ട്
ജി 20: ഡൽഹി രണ്ട് ദിവസം നയതന്ത്ര ചർച്ചാവേദി; കനത്തസുരക്ഷയില്‍ രാജ്യ തലസ്ഥാനം
logo
The Fourth
www.thefourthnews.in