ഗാസന്‍ ജനതയുടെ പകുതിയും പട്ടിണിയിലെന്ന് യുഎൻ; വ്യോമാക്രമണങ്ങളില്‍ വിറങ്ങലിച്ച് ഖാൻ യൂനിസ്

ഗാസന്‍ ജനതയുടെ പകുതിയും പട്ടിണിയിലെന്ന് യുഎൻ; വ്യോമാക്രമണങ്ങളില്‍ വിറങ്ങലിച്ച് ഖാൻ യൂനിസ്

ലോകരാഷ്ട്രങ്ങൾ വെടി നിർത്തൽ ചർച്ചകൾക്കായി ശ്രമിക്കുമ്പോൾ മറുവശത്ത് അടിയന്തര നിയമം ഉപയോഗിച്ച് അമേരിക്ക 106 മില്യൺ ഡോളറിലധികം വിലവരുന്ന യുദ്ധസാമഗ്രികളാണ് ഇസ്രയേലിനായി നൽകിയത്

രണ്ട് മാസം, ലോകമനഃസാക്ഷിയെ ഞെട്ടിച്ച ആക്രമണത്തിൽ മരിച്ചു വീണത് 17,000-ലധികം പലസ്തീനികൾ, പരുക്കേറ്റവരുടെ എണ്ണം 48,000 കടന്നു. ഗാസയിലെ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിനു ശേഷം ഹമാസിമിനെതിരെയുള്ള വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഹമാസിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന നിരന്തര നരായാട്ടിൽ നിന്നും രക്ഷനേടാൻ ഗാസ നിവാസികൾ അഭയം കണ്ടെത്തുന്നത് വ്യോമാക്രമണങ്ങളിൽ തകർന്ന ആശുപത്രികളിലാണ്.

സംഘർഷം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ ഗാസ ജനസംഖ്യയുടെ പകുതിയും പട്ടിണിയിലാണെന്നാണ് യുഎൻ അധികൃതർ വ്യക്തമാക്കുന്നു. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടർ കാൾ സ്കൗ പറയുന്നതനുസരിച്ച് സംഘർഷഭൂരിതമായ ഗാസ മുനമ്പിലേക്ക് അവശ്യസാധങ്ങള്‍ എത്തിക്കുന്നതിലും പ്രതിസന്ധിയുണ്ട്. ഗാസയിലെ നിലവിലെ സ്ഥിതിഗതികൾ അവിടേക്ക് ഭക്ഷണം, കുടിവെള്ളം മറ്റ് അവശ്യ സാധനങ്ങൾ എന്നിവയുടെ വിതരണം പൂർണ്ണമായും നിലച്ച അവസ്ഥയിലാണുള്ളത്. ഹാമാസിനെ ഉന്മൂലനം ചെയ്തല്ലാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേലി ബന്ദികളെ തിരികെയെത്തിക്കുന്നതുവരെ ഗാസയിൽ വ്യോമാക്രമണം തുടരുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.

ഗാസന്‍ ജനതയുടെ പകുതിയും പട്ടിണിയിലെന്ന് യുഎൻ; വ്യോമാക്രമണങ്ങളില്‍ വിറങ്ങലിച്ച് ഖാൻ യൂനിസ്
'അമേരിക്കയ്‌ക്കൊപ്പം ഒരു നല്ല ലോകം സാധ്യമല്ല;' ഗാസയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത നടപടിക്കെതിരെ ലോകം

സാധാരണക്കാരെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. "ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഓരോ സാധാരണക്കാരന്റെയും മരണത്തിൽ വേദനയുണ്ട് പക്ഷെ ഞങ്ങൾക്കു മുന്നിൽ മറ്റൊരു മാർഗവുമില്ല", ഇസ്രയേൽ പ്രതിരോധ സേന വക്താവ് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്‌തിരുന്നു. അതേസമയം, ഗാസ മുനമ്പിൽ അവശ്യ സാധനങ്ങൾ കഴിയുന്നത്രയും എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും റിച്ചാർഡ് ഹെക്റ്റ് പറഞ്ഞിരുന്നു.

റഫ അതിർത്തി വഴി മാത്രമാണ് ഇപ്പോൾ ഗാസയിലേക്ക് പരിമിതമായ അളവിൽ സാഹായം എത്തിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങളിൽ ഇസ്രയേലിൽ നിന്ന് ഗാസയിലേക്കുള്ള കെരെം ഷാലോം ക്രോസിംഗ് ട്രക്കുകളുടെ പരിശോധനയ്ക്കായി തുറന്നു കൊടുക്കാൻ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്, ശേഷം റഫ അതിർത്തി വഴി മാത്രമേ ഈ ട്രക്കുകൾക്ക് ഗാസയിലേക്ക് പ്രവേശിക്കാനാകു.

ലോകരാഷ്ട്രങ്ങൾ വെടി നിർത്തൽ ചർച്ചകൾക്കായി ശ്രമിക്കുമ്പോൾ മറുവശത്ത് അടിയന്തര നിയമം ഉപയോഗിച്ച് അമേരിക്ക കോൺഗ്രസിനെ മറികടന്ന് 106 മില്യൺ ഡോളറിലധികം വിലവരുന്ന യുദ്ധസാമഗ്രികളാണ് ഇസ്രയേലിനായി നൽകിയത്.

ഗാസന്‍ ജനതയുടെ പകുതിയും പട്ടിണിയിലെന്ന് യുഎൻ; വ്യോമാക്രമണങ്ങളില്‍ വിറങ്ങലിച്ച് ഖാൻ യൂനിസ്
മറ്റൊരു മനുഷ്യാവകാശ ദിനം: ഷോമാ സെൻ, ഉമർ ഖാലിദ്, പിന്നെ അറിയപ്പെടാത്ത ആയിരങ്ങൾ, തടവറയിൽ പെരുകുന്ന വിചാരണ തടവുകാർ

ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിലാണ് ഇപ്പോൾ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. അവിടുത്തെ സ്ഥിതിഗതികൾ വളരെ മോശമാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഹമാസ് നേതാക്കൾ ഖാൻ യൂനിസിൽ ഒളിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേൽ വ്യോമാകണം കടുപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഖാൻ യൂനിസിൽ മരിച്ചു വീഴുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എന്നതിൽ വര്ധനവുണ്ടെന്ന് നാസ്സർ ഹോസ്പിറ്റലിലെ ഡോക്ടർമാർ ആരോപിച്ചു.

ഒക്ടോബർ ഏഴിന് ആരംഭിച്ച സംഘർഷത്തിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് ഇസ്രയേലിന്റെ നിരന്തരമായ വ്യോമാക്രമണത്തിലൂടെയാണെന്ന് ഇസ്രയേൽ മാധ്യമമായ 'ഹാരെറ്റ്സിന്റെ' റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലുണ്ടായ മരണസംഖ്യ വ്യക്തമല്ലെങ്കിലും സെൻട്രൽ ഗാസയിലെ പ്രധാന ആശുപത്രിയായ ദേർ അൽ-ബാലയിൽ ഇന്നലെ മാത്രം 71 മൃതദേഹങ്ങൾ ലഭിച്ചതായാണ് മാധ്യമനാണ് റിപ്പോർട്ട് ചെയ്തത്.

ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇതുവരെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 17,700ലധികമായി, ഇതിൽ 7,000ത്തിലധികവും കുട്ടികളായിരുന്നു.

logo
The Fourth
www.thefourthnews.in