യുക്രെയ്ൻ അധിനിവേശം; ജി 20 വേദിയിൽ വാക്‌പോര് നടത്തി യുഎസും റഷ്യയും

യുക്രെയ്ൻ അധിനിവേശം; ജി 20 വേദിയിൽ വാക്‌പോര് നടത്തി യുഎസും റഷ്യയും

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ആന്റണി ബ്ലിങ്കനും സെർജി ലാവ്‌റോവും തമ്മിൽ കണ്ടുമുട്ടുന്നത്

യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ചൊല്ലി വാക്‌പോര് നടത്തി റഷ്യയും യുഎസും. ന്യൂഡൽഹിയിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും നടത്തിയ ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്കിടെ ഏറ്റുമുട്ടിയത്. ലോകത്തെ അസ്ഥിരപ്പെടുത്തുന്നുവെന്ന് പരസ്പരം കുറ്റപ്പെടുത്തിയ ഇരുവരും 10 മിനിറ്റിൽ താഴെയുള്ള സമയം മാത്രമാണ് സംസാരിച്ചതെന്ന് യു എസ് അധികൃതർ അറിയിച്ചു. ഇരുവരും തമ്മിൽ സംസാരിച്ചെങ്കിലും ചർച്ചകളോ കൂടിക്കാഴ്ചയോ നടത്തിയിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

"അന്താരാഷ്ട്ര സമാധാനത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും വേണ്ടി റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാനും യുക്രെയ്‌നിൽ നിന്ന് പിന്മാറാനും ഞങ്ങൾ തുടർന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കും., നിർഭാഗ്യവശാൽ,യുക്രെയ്‌നെതിരായ റഷ്യയുടെ പ്രകോപനരഹിതവും നീതീകരിക്കപ്പെടാത്തതുമായ യുദ്ധത്താൽ ഈ കൂടിക്കാഴ്ച വീണ്ടും പരാജയപ്പെട്ടു" ആന്റണി ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം റഷ്യയുടെ മേൽ ചുമത്താൻ ശ്രമിക്കുകയാണ്. ആഗോള രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്നും സെർജി ലാവ്‌റോവ് ആരോപിച്ചു

പുതിയ START ആണവ ഉടമ്പടി സംബന്ധിച്ച തീരുമാനം പിൻവലിക്കാൻ ബ്ലിങ്കൻ റഷ്യയോട് ആവശ്യപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എത്രകാലം വേണമെങ്കിലും സ്വയം പ്രതിരോധിക്കാൻ യുക്രയ്‌നെ പിന്തുണക്കാൻ യു എസ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.യുക്രെയ്‌നിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് യു എസും യൂറോപ്യൻ സഖ്യകക്ഷികളും ജി20 രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. റഷ്യ അന്യായമായി തടവിലാക്കിയ അമേരിക്കൻ പൗരനായ പോൾ വീലനെ മോചിപ്പിക്കാനും ബ്ലിങ്കൻ സെർജി ലാവ്‌റോവിനോട് ആവശ്യപെട്ടിട്ടുണ്ട്.

യുക്രെയ്ൻ അധിനിവേശം; ജി 20 വേദിയിൽ വാക്‌പോര് നടത്തി യുഎസും റഷ്യയും
ആണവായുധം ശക്തിപ്പെടുത്തുമെന്ന് റഷ്യ; ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം വലിയ പിഴവെന്ന് ബൈഡന്‍

എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച നിലപാട് മൂലമാണ് സമവായത്തിൽ എത്താൻ സാധിക്കാതിരുന്നതെന്ന് ലാവ്‌റോവ് വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്വം റഷ്യയുടെ മേൽ ചുമത്താൻ ശ്രമിക്കുകയാണ്. ആഗോള രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്നും സെർജി ലാവ്‌റോവ് ആരോപിച്ചു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം ഇതാദ്യമാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ അംഗ രാജ്യങ്ങളുടെ നിലപാടുകള്‍ സമന്വയിപ്പിക്കാന്‍ സാധിക്കാത്ത കാരണം സംയുക്ത പ്രസ്താവന ഇറക്കാതെയാണ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചത്.

2010ലാണ് ഇരുരാജ്യങ്ങളും ന്യൂ സ്റ്റാർട്ട് എന്ന ആണവ നിയന്ത്രണ കരാർ ഒപ്പിടുന്നത്. കരാറിലെ പങ്കാളിത്തം റഷ്യ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനാണ്. എന്നാൽ ഉടമ്പടിയിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം വലിയ പിഴവായാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഇതിനിടെ റഷ്യയ്ക്ക് സൈനിക സഹായം നൽകുന്നത് ചൈനയിലെ കമ്പനികളാണെന്ന ആരോപണവുമായി ബ്ലിങ്കനും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in