സിറിയയിലെ ഇസ്രയേല്‍ ആക്രമണം: ഇറാന്റെ പ്രത്യാക്രമണം നേരിടാന്‍ അമേരിക്ക, രാജ്യത്ത് കനത്ത ജാഗ്രത

സിറിയയിലെ ഇസ്രയേല്‍ ആക്രമണം: ഇറാന്റെ പ്രത്യാക്രമണം നേരിടാന്‍ അമേരിക്ക, രാജ്യത്ത് കനത്ത ജാഗ്രത

സിറിയയിലെ ഇറാനിയന്‍ എംബസിക്ക് സമീപമായിരുന്നു ഇസ്രയേല്‍ ആക്രമണം

സിറിയയിലെ ഇറാൻ എംബസിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിനുപിന്നാലെ അമേരിക്ക കനത്ത ജാഗ്രതയില്‍. ഇസ്രയേല്‍ അല്ലെങ്കില്‍ അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇറാന്റെ ആക്രമണം അടുത്ത ആഴ്ചയ്ക്കുള്ളില്‍ സംഭവിച്ചേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ആക്രമണം ഒഴിവാക്കാന്‍ സാധിക്കുന്നതല്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരും ഇസ്രയേല്‍ പ്രതിനിധികളും പറയുന്നത്. ഇറാന്‍ എപ്പോഴാണ് ആക്രമണം പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തമല്ലെന്ന് ഇരുരാജ്യങ്ങളും അറിയിക്കുന്നത്.

എംബസിക്കു സമീപമുണ്ടായ ആക്രമണത്തില്‍ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡർ ജെനറല്‍ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടിരുന്നു. 2020ല്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡർ മേജർ ജെനറല്‍ ഖാസിം സുലൈമാനി അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് റെസ സഹേദി.

സിറിയയിലെ ഇസ്രയേല്‍ ആക്രമണം: ഇറാന്റെ പ്രത്യാക്രമണം നേരിടാന്‍ അമേരിക്ക, രാജ്യത്ത് കനത്ത ജാഗ്രത
വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ഇസ്രയേല്‍

ഇസ്രയേലിനെ ഇറാന്‍ നേരിട്ട് ആക്രമിക്കുന്നതാണ് അമേരിക്ക കാണുന്ന ഏറ്റവും ഭീകരമായ തിരിച്ചടി. ഇത് ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തെ പ്രാദേശിക സംഘർഷത്തിലേക്ക് നയിക്കുകയും പശ്ചിമേഷ്യയിൽ നിലവിലുള്ള പ്രക്ഷുബ്ധമായ സാഹചര്യം വഷളാക്കുകയും ചെയ്തേക്കും.

ഏപ്രില്‍ അഞ്ചിനുശേഷം ഇറാന്റെ പ്രത്യാക്രമണം ഏത് സമയവും ഉണ്ടായേക്കാമെന്നാണ് ഇസ്രയേല്‍ പ്രതീക്ഷിക്കുന്നത്. പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ ഇസ്രയേല്‍ ജിപിഎസ് ജാമിങ് ശക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in