നിക്കി ഹേലി
നിക്കി ഹേലി

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെതിരായ മത്സരത്തിൽനിന്ന് നിക്കി ഹേലി പിന്മാറിയേക്കും

സ്ഥാനാർത്ഥി നിർണയ മത്സരത്തിൽ കൊളംബിയ, വെർമോണ്ട് പ്രൈമറികളിൽ മാത്രമാണ് നിക്കി ഹേലിക്ക് വിജയിക്കാനായത്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽനിന്ന് നിക്കി ഹേലി പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് നിക്കിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി നിർണയത്തിനുള്ള മത്സരത്തിൽ എതിർ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപ് ബഹുദൂരം മുന്നോട്ടgപോയതോടെയാണ് ഹേലി പിന്മാറാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്.

സ്ഥാനാർത്ഥിനിർണയ മത്സരത്തിൽ കൊളംബിയ, വെർമോണ്ട് പ്രൈമറികളിൽ മാത്രമാണ് നിക്കി ഹേലിക്ക് വിജയിക്കാനായത്. വരാനിരിക്കുന്ന മിക്കവാറും എല്ലാ മത്സരങ്ങളിലും ട്രംപ് ജയിക്കുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. നാളെ 15 സംസ്ഥാനങ്ങളിലാണ് പ്രൈമറി നടക്കാനിരിക്കുന്നത്. ഇതിന്റെ ഫലം പുറത്തുവരുന്നതോടെ ട്രംപിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ഉറപ്പിക്കാനാകുമെന്നാണ് സർവേ പ്രവചനം.

നിക്കി ഹേലി
ചെങ്കടലിലെ കേബിളുകള്‍ തകര്‍ന്നു?; അഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രതിസന്ധി

തുടർച്ചയായ തോൽവികൾക്കിടയിലും പോരാട്ടം തുടരുമെന്നായിരുന്നു ഹേലിയുടെ നിലപാട്. കഴിഞ്ഞയാഴ്ച സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിൽ തോറ്റതിന് ശേഷവും ട്രംപിനെക്കാൾ നല്ലൊരു സ്ഥാനാർഥിയെ വോട്ടർമാർ അർഹിക്കുന്നുവെന്നായിരുന്നു ഹേലി പറഞ്ഞിരുന്നത്.

ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രൈമറി ബാലറ്റിൽനിന്ന് ട്രംപിനെ അയോഗ്യനാക്കാനുള്ള കൊളറാഡോ കോടതിയുടെ വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കി. കൊളറാഡോയിലെ ബാലറ്റിൽ തുടരാൻ ഡൊണാൾഡ് ട്രംപിന് അർഹതയുണ്ടെന്ന് അമേരിക്കയുടെ സുപ്രീം കോടതി വിധിച്ചിരുന്നു.

നിക്കി ഹേലി
ദളപതി വരാർ, ഗോട്ട് 'ക്ലൈമാക്സ്' തിരുവനന്തപുരത്ത്; ലൊക്കേഷന്‍ ഹണ്ടിനായി വെങ്കട്ട് പ്രഭു എത്തി

ഇതും നിക്കി ഹേലിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് നിഗമനം. കൊളറാഡോയിലെ പ്രൈമറി ബാലറ്റിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ നീക്കിയത് തെറ്റാണെന്നും യുഎസ് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in