'ചരിത്രത്തിലാദ്യം'; വിശ്വാസ വോട്ടെടുപ്പിലൂടെ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ  
കെവിന്‍ മക്കാർത്തി പുറത്ത്

'ചരിത്രത്തിലാദ്യം'; വിശ്വാസ വോട്ടെടുപ്പിലൂടെ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ കെവിന്‍ മക്കാർത്തി പുറത്ത്

ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സ്റ്റോപ്പ് ഗ്യാപ് ഫണ്ട് (താത്കാലിക ആശ്വാസമെന്ന നിലയ്ക്കുള്ള സഹായം) അനുവദിച്ചതോടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ചിലർ മക്കാർത്തിക്കെതിരെ വാളെടുത്തത്

യു എസ് ജനപ്രതിനിധി സഭാ സ്‌പീക്കർ സ്ഥാനത്തുനിന്ന് കെവിൻ മക്കാർത്തി പുറത്ത്. സഭയുടെ ചരിത്രത്തിലാദ്യമായാണ് വിശ്വാസവോട്ടെടുപ്പിലൂടെ ഒരു സ്പീക്കർ പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 210നെതിരേ 218 വോട്ടിനാണ് കാലിഫോർണിയയിൽനിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി മക്കാർത്തി പരാജയപ്പെട്ടത്. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സ്റ്റോപ്പ് ഗ്യാപ് ഫണ്ട് (താത്കാലിക ആശ്വാസമെന്ന നിലയ്ക്കുള്ള സഹായം) അനുവദിച്ചതോടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ചിലർ മക്കാർത്തിക്കെതിരെ വാളെടുത്തത്.

തിങ്കളാഴ്ച രാത്രിയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫ്ലോറിഡ പ്രതിനിധിയും മുൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ വിശ്വസ്തനുമായ മറ്റ് ഗെയ്റ്റ്‌സ്, മക്കാർത്തിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. അധോസഭയിലെ 210 ഡെമോക്രറ്റുകൾക്ക് പുറമെ എട്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ കൂടി മക്കാർത്തിക്കെതിരെ വോട്ട് ചെയ്തതൊടെയാണ് കാര്യങ്ങൾ കുഴങ്ങിയത്.

ഇനി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് പരാജയത്തിന് ശേഷം മക്കാർത്തി അറിയിച്ചു. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഗെയ്‌റ്റ്‌സ് നടത്തുന്നതെന്ന് വോട്ടെടുപ്പിനുശേഷം മക്കാർത്തി പറഞ്ഞിരുന്നു. പാട്രിക് മാക് ഹെൻറിയെന്ന റിപ്പബ്ലിക്കൻ നേതാവാണ് ഇടക്കാല സ്‌പീക്കർ. അടുത്ത ആഴ്ചക്കുള്ളിൽ പുതിയ സ്‌പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പുണ്ടാകും.

'ചരിത്രത്തിലാദ്യം'; വിശ്വാസ വോട്ടെടുപ്പിലൂടെ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ  
കെവിന്‍ മക്കാർത്തി പുറത്ത്
ചൈനീസ് താത്പര്യങ്ങളുടെ മുഖപത്രമല്ല, നിയമനടപടിയുടെ പവിത്രതയെ മാനിക്കും; നിലപാട് നേരത്തേ വ്യക്തമാക്കി ന്യൂസ്‌ക്ലിക്ക്

ഫണ്ട് കാലിയായതിനെത്തുടർന്ന് ശനിയാഴ്ചയാണ് സ്റ്റോപ്പ് ഗ്യാപ് സ്‌പെൻഡിങ് ബിൽ ബൈഡൻ സർക്കാർ കൊണ്ടുവന്നത്. ഈ ബിൽ പാസാക്കുന്നതിന് റിപ്പബ്ലിക്കൻ നേതാക്കളിൽ പലരും എതിർത്തെങ്കിലും മക്കാർത്തി ചെവികൊണ്ടില്ല. ഇതോടെയാണ് പ്രശ്നങ്ങൾ സങ്കീർണമായത്.

16 ബില്യൺ ഡോളറാണ് താത്കാലിക ആശ്വാസമെന്ന നിലയ്ക്ക് കോൺഗ്രസ് പാസാക്കിയത്. ബിൽ പാസാകാത്ത പക്ഷം ഫെഡറൽ ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് സർക്കാർ എത്തുമായിരുന്നു.

അമേരിക്കയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികൾ കഴിഞ്ഞാൽ ജനപ്രതിനിധി സഭാ സ്‌പീക്കർക്കാണ് ഉന്നത സ്ഥാനം. 2023 ജനുവരിയിലാണ് മക്കാർത്തി സ്പീക്കർ സ്ഥാനത്തേക്കെത്തുന്നത്. അന്ന് മറ്റ് ഗെയിറ്റ്‌സും കൂട്ടരും എതിർത്തതിനെ തുടർന്ന് 15 റൗണ്ട് വോട്ടെടുപ്പായിരുന്നു നടത്തിയത്.

'ചരിത്രത്തിലാദ്യം'; വിശ്വാസ വോട്ടെടുപ്പിലൂടെ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ  
കെവിന്‍ മക്കാർത്തി പുറത്ത്
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത അറസ്റ്റില്‍; അറസ്റ്റ് യുഎപിഎ പ്രകാരം

അമേരിക്കയുടെ പാർലമെന്റ് ചരിത്രത്തിൽ സ്പീക്കറെ നീക്കം ചെയ്യുന്നതിന് ഗെയ്‌റ്റ്‌സ് സ്വീകരിച്ച പോലുള്ള നടപടികൾ വളരെ അപൂർവമാണ്. 1900നുശേഷം രണ്ടുതവണ മാത്രമാണ് ഇത് പരീക്ഷിച്ചത്. പക്ഷേ വിജയിച്ചിരുന്നില്ല. 2015ൽ അന്നത്തെ സ്പീക്കർ ജോൺ ബോഹ്നറായിരുന്നു ഇത് അവസാനമായി നേരിട്ടത്. എന്നാൽ ആ നീക്കം അന്ന് പരാജയപ്പെട്ടു. അതിനുമുൻപ് 1910ലാണ് സ്‌പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

logo
The Fourth
www.thefourthnews.in