ഡോണള്‍ഡ് ട്രംപ്
ഡോണള്‍ഡ് ട്രംപ്

ട്രംപിന് അടുത്ത തിരിച്ചടി; നികുതി തട്ടിപ്പ് കേസില്‍ ട്രംപ് ഓര്‍ഗനൈസേഷന് വന്‍ തുക പിഴ

കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, 2024ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ നാമനിർദ്ദേശം തേടുമ്പോൾ, വിധി പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്

വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഡോണള്‍ഡ് ട്രംപിന് അടുത്ത തിരിച്ചടി. നികുതി തട്ടിപ്പ് കേസിൽ ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓർഗനൈസേഷന് കോടതി 1.6 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. വെള്ളിയാഴ്ച ന്യൂയോർക്ക് കോടതിയാണ് കേസിൽ അനുവദനീയമായ പരമാവധി തുക പിഴ ചുമത്തിയത്. രണ്ട് വർഷത്തോളം വ്യാജ രേഖയുണ്ടാക്കി നികുതി വെട്ടിച്ചതിന് ട്രംപ് ഓർഗനൈസേഷന്റെ സ്ഥാപനങ്ങളായ ട്രംപ് കോർപ്പറേഷനും ട്രംപ് പേറോൾ കോർപ്പറേഷനും കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, 2024ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ നാമനിർദ്ദേശം തേടുമ്പോൾ, വിധി പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ട്രംപിന്റെ മക്കളായ ഡോണൾഡ് ജൂനിയർ, എറിക് എന്നിവർ നടത്തുന്ന ട്രംപ് ഓർഗനൈസേഷൻ വലിയ തോതില്‍ നികുതി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. 2005നും 2021നും ഇടയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ നഷ്ടപരിഹാരം ഉള്‍പ്പെടെ ഇടപാടുകള്‍ മറച്ചുവെച്ചത് ഉള്‍പ്പെടെ 17 കേസുകളില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പില്‍ പങ്കാളിയായ, ട്രംപ് കുടുംബത്തിന്റെ വിശ്വസ്തനും ദീര്‍ഘകാലം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന അലന്‍ വെയ്സില്‍ബെര്‍ഗിന് തടവുശിക്ഷയും 2 മില്യൺ ഡോളർ പിഴയും വിധിച്ചിരുന്നു.

ഡോണള്‍ഡ് ട്രംപ്
ക്യാപിറ്റോള്‍ ആക്രമണം: ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് അന്വേഷണ സമിതി

കേസില്‍ ശിക്ഷിക്കപ്പെടേണ്ടിവരില്ലെങ്കിലും കോടതി വിധി ട്രംപിന് തിരിച്ചടിയാണ്. കോർപ്പറേഷനുകൾക്ക് ജയിൽവാസം അനുഭവിക്കാൻ കഴിയില്ലെങ്കിലും, നികുതി വെട്ടിക്കുന്നവർക്ക് ശിക്ഷയിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്ന് കോർപ്പറേഷനുകൾക്കും എക്സിക്യൂട്ടീവുകൾക്കുമുള്ള മുന്നറിയിപ്പാണ് ശിക്ഷാവിധിയെന്നാണ് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് പ്രസ്താവിച്ചത്. 2024ല്‍ വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ട്രംപിന് നികുതി വെട്ടിപ്പ് കേസുകള്‍ വലിയ വെല്ലുവിളിയാകും തീര്‍ക്കുക. ശിക്ഷിക്കപ്പെടില്ലെങ്കിലും കേസും ശിക്ഷയുമൊക്കെ ട്രംപിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തും. വായ്പകളിലും ഇന്‍ഷുറന്‍സിലും കൃത്രിമം കാണിച്ചതിന് ട്രംപിനെതിരെ മറ്റൊരു കേസ് കൂടി നിലനില്‍ക്കുന്നുണ്ട്. 250 മില്യണ്‍ ഡോളറിന്റെ സിവില്‍ കേസാണ് കോടതിയില്‍ തുടരുന്നത്.

ഡോണള്‍ഡ് ട്രംപ്
ട്രംപിനെ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുത്: ക്യാപിറ്റോള്‍ ആക്രമണത്തില്‍ അന്തിമ റിപ്പോര്‍ട്ട് പുറത്ത്

നേരത്തെ, ക്യാപിറ്റോള്‍ ആക്രമണം സംബന്ധിച്ച അന്വേഷണത്തിലും ട്രംപിന് തിരിച്ചടി നേരിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദി ട്രംപ് മാത്രമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ, 2021 ജനുവരി ആറിനുണ്ടായ ആക്രമണം അന്വേഷിക്കുന്ന ഹൗസ് സിലക്ട് കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായും ജനാധിപത്യത്തെ അട്ടിമറിക്കാനും ട്രംപ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണം. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇനി പരിഗണിക്കരുതെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

logo
The Fourth
www.thefourthnews.in