ചോരയൊലിപ്പിച്ച് അടിവസ്ത്രത്തിൽ ഗാസക്കാരായ തടവുകാർ; അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇസ്രയേല്‍

ചോരയൊലിപ്പിച്ച് അടിവസ്ത്രത്തിൽ ഗാസക്കാരായ തടവുകാർ; അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇസ്രയേല്‍

മൂന്നാം ജനീവ കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 13ല്‍ അക്രമം, അപമാനം, പൊതു ജിജ്ഞാസ എന്നിവയില്‍ നിന്നും തടവുകാര്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തടവുകാരായ ഗാസക്കാരോട് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ക്രൂരതകളുമായി ഇസ്രയേല്‍ സൈന്യം. തടവുകാരെ ബന്ധിതരാക്കി, കണ്ണുകള്‍ കെട്ടി ചിത്രീകരിക്കുന്നതും അത് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നതുമായ ഇസ്രയേല്‍ സൈനികരുടെ രീതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചു. അനാവശ്യമായി തടവുകാരെ അപമാനിക്കരുതെന്ന അന്താരാഷ്ട്ര നിയമം നിലനില്‍ക്കേയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍.

യുദ്ധത്തിലെ തടവുകാരോട് പെരുമാറുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ രീതി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലിലെ ഐക്യ രാഷ്ട്ര സഭ ഉപദേശകന്‍ ഡോ. മാര്‍ക് എല്ലിസ് പറഞ്ഞു. 'അടിവസ്ത്രം മാത്രം ധരിപ്പിച്ച് തടവുകാരെ നടത്തിക്കുന്നതും അത് ദൃശ്യവത്കരിക്കുന്നതും ഈ നിയമങ്ങള്‍ ലംഘിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കോടതി ഈ ദൃശ്യങ്ങള്‍ വിലയിരുത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മൈക്കിള്‍ മാന്‍സ് ഫീല്‍ഡ് പറഞ്ഞു.

ചോരയൊലിപ്പിച്ച് അടിവസ്ത്രത്തിൽ ഗാസക്കാരായ തടവുകാർ; അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇസ്രയേല്‍
ഗാസ സമാധാന ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി; ഹമാസിന്റെ വെടിനിർത്തൽ കരാർ തള്ളി നെതന്യാഹു

മൂന്നാം ജനീവ കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 13ല്‍ അക്രമം, അപമാനം എന്നിവയില്‍ നിന്നും തടവുകാര്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കാതെ തടവുകാരെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുന്ന രീതിയാണ് ഇസ്രയേല്‍ സൈന്യം തുടരുന്നത്.

2023 നവംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം നൂറുകണക്കിന് വീഡിയോ ഇസ്രയേല്‍ സൈന്യം പങ്കുവച്ചിട്ടുണ്ടെന്നും അതില്‍ എട്ടെണ്ണം തടവുകാരുടെതാണെന്നും അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ സൈന്യം പങ്കുവെച്ച വീഡിയോകളില്‍ പലതിലും സംഘര്‍ഷത്തിന്റെയും ഒഴിഞ്ഞ വീടുകളിൽ അതിക്രമിച്ചു കയറുന്ന സൈനികരുടെ വീഡിയോയുമാണ് കാണാന്‍ സാധിക്കുന്നത്. ആക്രമണം നടത്തുന്ന സൈനികരുടെയും ഒഴിഞ്ഞ പലസ്തീന്‍ വീട്ടില്‍ പിസ റസ്റ്റോറന്റ് സ്ഥാപിക്കുന്നതുമായ വീഡിയോകളും പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

ബിബിസി

എന്നാല്‍ തടവുകാരെ ചിത്രീകരിച്ച വീഡിയോകളിലും അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കാണാന്‍ സാധിക്കുന്നത്. തടവുകാരുടെ ഐഡന്റിന്റി മറച്ചുവെക്കാതെയുള്ള വീഡിയോകളാണ് പങ്കുവെച്ചതില്‍ പലതും. ഈ ആഴ്ച ഏറ്റവും കൂടുതല്‍ പ്രചരിച്ച പലസ്തീന്‍ തടവുകാരന്റെ വീഡിയോയുടെ സ്രോതസ്സ് തിരഞ്ഞപ്പോള്‍ ഇസ്രയേല്‍ സൈനികനായ യോസ്സി ഗംസൂ ലെറ്റോവയുടേതാണെന്ന് കണ്ടെത്തിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഡിഎഫിന്റെ നഹാല്‍ ബ്രിഗേഡിന്റെ ഭാഗമായ ഗ്രാനൈറ്റ് ബറ്റാലിയന്‍ 932ലെ ഭാഗമായ അദ്ദേഹം നിരവധി വീഡിയോകള്‍ ഗാസയില്‍ നിന്നും ചിത്രീകരിക്കുകയും അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 24ന് നഗ്നനാക്കിയ തടവുകാരനെ കസേരയിലിരുത്തി ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ ബന്ധിപ്പിച്ച കൈകളില്‍ നിന്നും ചോരയൊലിക്കുന്നതുമായ വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഗാസയിലെ തെരുവുകളിലൂടെ നടത്തിക്കുന്ന ഭാഗങ്ങളും അതേ വീഡിയോയിലുണ്ടായിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്യലിനിടെയുള്ള ചിത്രമാണെന്നും പ്രതിക്ക് പരുക്കുകളേറ്റില്ലെന്നും ഇസ്രയേല്‍ സേന പ്രസ്താവനയിറക്കി. ഐഡിഎഫിന്റെ ഉത്തരവുകള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സൈനികനെ പുറത്താക്കുമെന്നും അതേ പ്രസ്താവനയില്‍ ഐഡിഎഫ് വ്യക്തമാക്കുകയും ചെയ്തു.

ചോരയൊലിപ്പിച്ച് അടിവസ്ത്രത്തിൽ ഗാസക്കാരായ തടവുകാർ; അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇസ്രയേല്‍
ഗാസയിൽ സമാധാനം പുലരാൻ വഴിയൊരുങ്ങുന്നു; നാലരമാസം നീണ്ട വെടിനിർത്തൽ കരാറിന് തയാറെന്ന് ഹമാസ്

ഗാസയിലെ യര്‍മൂക്ക് സ്റ്റേഡിയത്തില്‍ നൂറുക്കണക്കിന് പലസ്തീന്‍ തടവുകാരെ നിര്‍ത്തിയ വീഡിയോയും അതേ ദിവസം തന്നെ ലെറ്റോവ പങ്കുവെച്ചിരുന്നു. അതില്‍ പലരും അടി വസ്ത്രം മാത്രം ധരിച്ചവരായിരുന്നു. ചിലരുടെ കണ്ണുകള്‍ മൂടി മുട്ടുകുത്തിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളുടെ കണ്ണ് കെട്ടിയിട്ട് മുട്ടുകുത്തിച്ച് നിര്‍ത്തിയ ചിത്രവും ഈ വീഡിയോയിലുണ്ടായിരുന്നു.

കണ്ണുകള്‍ മൂടപ്പെട്ട തടവുകാരുടെ അടുത്ത് നിന്ന് തോക്കുമായി ചിത്രമെടുക്കുന്ന സൈനികരുടെ രണ്ട് വീഡിയോ മറ്റൊരു ഐഡിഎഫ് ഉദ്യോഗസ്ഥനായ ഇല്യ ബ്ലാങ്ക് ടിക്ടോകില്‍ പങ്കുവെച്ചിരുന്നു. ഇസ്രയേല്‍ റാപ് ഗാനത്തിന്റ അകമ്പടിയും വീഡിയോക്കുണ്ടായിരുന്നു. തെക്കന്‍ ഗാസയില്‍ നിന്നുമുള്ള ചിത്രങ്ങളായിരുന്നു ഇത്. ഐഡിഎഫിനെയും ടിക്ടോകിനെയും ബന്ധപ്പെട്ടതിന് പിന്നാലെ ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്ന് ബിബിസി പറയുന്നു.

അതേസമയം, ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ആയിരക്കണക്കിന് വീഡിയോകളും യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ടെന്നും ഹാനികരമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ തങ്ങളുടെ സംഘം രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യൂട്യൂബ് പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in