റഷ്യൻ പര്യടനത്തിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ; മോദിയ്ക്ക് റഷ്യയിലേക്ക് ക്ഷണം

റഷ്യൻ പര്യടനത്തിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ; മോദിയ്ക്ക് റഷ്യയിലേക്ക് ക്ഷണം

ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ - റഷ്യ യുദ്ധം ഉൾപ്പടെ നിരവധി അന്താരഷ്ട്ര വിഷയങ്ങളിൽ ചർച്ച നടത്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ - റഷ്യ യുദ്ധം ഉൾപ്പടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ചർച്ചയായി. കൂടാതെ, കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടുത്ത വർഷം റഷ്യ സന്ദർശനത്തിനായി പുടിൻ ക്ഷണിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ കഴിഞ്ഞ ദിവസം റഷ്യയിലെത്തിയത്. ഒപ്പം, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.

സുഹൃത്ത് ബന്ധം പങ്കിടുന്ന നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിക്കാൻ താല്പര്യമുണ്ട്. യുക്രെയ്‌നുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ അധികം ആഗ്രഹിക്കുന്നു, അതിനായി പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറാണെന്ന് തനിക്ക് അറിയാമെന്നും പുടിൻ വ്യക്തമാക്കി.

”യുക്രെയ്‌നുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ നിരവധി തവണ ഞാൻ മോദിയെ അറിയിച്ചിട്ടുണ്ട്. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ​ മോദി പരമാവധി സഹായിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് യുക്രെയ്ൻ റഷ്യ സംഘർഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ത്യയ്ക്ക് നല്കാൻ ഞനാണ് തയ്യാറാണ്", പുടിൻ.

റഷ്യൻ പര്യടനത്തിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ; മോദിയ്ക്ക് റഷ്യയിലേക്ക് ക്ഷണം
കുടിയേറ്റക്കാരെ 'ക്രിമിനലു'കളാക്കുന്ന ഭരണകൂടങ്ങൾ; വംശീയ വിവേചനത്തിൽനിന്ന് മുക്തിയില്ലാതെ അഭയാർഥി ജീവിതങ്ങള്‍

അടുത്ത വർഷം റഷ്യയും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന വാർഷിക ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് ജയ്ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും റഷ്യയിലുമായി ഇതുവരെ 21 വാർഷിക ഉച്ചകോടികലാണ് നടന്നിട്ടുള്ളത്. 2021 ഡിസംബറിൽ ഡൽഹിയിലാണ് അവസാന ഉച്ചകോടി നടന്നത്.

ക്രൂഡ് ഓയിൽ, സാങ്കേതിക മേഖലകൾ എന്നിവയിലൂടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പുടിൻ പറഞ്ഞു. മാറ്റ് രാജ്യങ്ങളുമായുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ആശങ്കകൾ വർധിച്ചിട്ടും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഇന്ത്യയിൽ ഗണ്യമായി വർദ്ധിച്ചിരുന്നു.

റഷ്യൻ പര്യടനത്തിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ; മോദിയ്ക്ക് റഷ്യയിലേക്ക് ക്ഷണം
മോസ്‌കോയില്‍ നിന്ന് ഇന്ത്യയിലേക്ക്‌ എണ്ണയൊഴുകുന്നു; ഇറക്കുമതിയില്‍ 64 ശതമാനം വര്‍ധന

ചൊവ്വാഴ്ച റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. വരും വർഷങ്ങളിൽ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിൽ കൂടുതൽ യൂണിറ്റുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച രേഖകളിൽ ഇരുവരും ഒപ്പു വെച്ചതായാണ് വിവരം.

യുക്രെയ്‌ൻ - റഷ്യ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല, നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്നതാണ് ഇന്ത്യ സ്വീകരിച്ച നിലപാട്.

logo
The Fourth
www.thefourthnews.in