വാഗ്നർ സേനയെ യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഒഴിവാക്കി റഷ്യ; സർക്കാർ ധനസഹായം നിർത്താനും തീരുമാനം

വാഗ്നർ സേനയെ യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഒഴിവാക്കി റഷ്യ; സർക്കാർ ധനസഹായം നിർത്താനും തീരുമാനം

പ്രതിരോധ മന്ത്രാലയവുമായി കരാറൊപ്പിടാന്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് തീരുമാനം

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ കൂലിപ്പട്ടാളം വാഗ്നർ സേന ഇനിയുണ്ടകില്ല. വാഗ്നര്‍ സേന ഇനി യുക്രെയ്ന്‍ യുദ്ധ മുഖത്തുണ്ടാകില്ലെന്ന് തലവൻ യെവ്ഗെനി പ്രിഗോഷിനെ റഷ്യ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ വാഗ്‌നര്‍ പട്ടാളത്തെ കൊണ്ടു വരുന്നതിനുള്ള കരാറില്‍ ഒപ്പിടാൻ പ്രിഗോഷിൻ തയ്യാറാതാത്തതാണ് കടുത്ത തീരുമാനത്തിന് വഴിവച്ചത്.

കേണല്‍ ജനറല്‍ ആന്‍ഡ്രി കാര്‍ട്ടപോളോവ്
കേണല്‍ ജനറല്‍ ആന്‍ഡ്രി കാര്‍ട്ടപോളോവ് timofeev vladislav
വാഗ്നർ സേനയെ യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഒഴിവാക്കി റഷ്യ; സർക്കാർ ധനസഹായം നിർത്താനും തീരുമാനം
റഷ്യൻ സൈനിക ജനറൽ സെര്‍ഗെയ് സുറോവികിന്‍ എവിടെ? പ്രിഗോഷിൻ ബന്ധത്തിന്റെ പേരിൽ അറസ്റ്റ് എന്ന് അഭ്യൂഹം

റഷ്യൻ പാർലമെന്റിന്റെ അധോസഭയുടെ പ്രതിരോധകാര്യ സെക്രട്ടറിയായ കേണൽ ജനറൽ ആന്ദ്രെ കർട്ടപോളോവാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പട്ടാളത്തെ കൊണ്ടുവരാനുള്ള സർക്കാർ നീക്കമാണ് വാഗ്നർ സേനയുടെ വിമത സൈനികനീക്കത്തിന് പിന്നിലെന്നും കർട്ടപോളോവ് പറഞ്ഞു.

''കലാപ നീക്കത്തിന് കുറച്ചു ദിവസം മുന്‍പാണ്, യുദ്ധത്തില്‍ പങ്കെടുക്കുന്ന എല്ലാ വിഭാഗവും പ്രതിരോധ മന്ത്രാലയവുമായി കരാറില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടത്. പ്രിഗോഷിനൊഴികെ എല്ലാവരും തീരുമാനത്തിനൊപ്പം നിന്നു,'' അദ്ദേഹം പറഞ്ഞു.

വാഗ്നർ സേനയെ യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഒഴിവാക്കി റഷ്യ; സർക്കാർ ധനസഹായം നിർത്താനും തീരുമാനം
വാഗ്നർ തലവൻ പ്രിഗോഷിൻ ബെലാറസിലെത്തി; വിമതനീക്കം തടഞ്ഞതിൽ സൈന്യത്തെ അഭിനന്ദിച്ച് പുടിൻ

റഷ്യയിലെ സ്വകാര്യ സേനയാണെങ്കിലും വാഗ്നർ സംഘത്തിന്റെ പ്രവർത്തന ചെലവ് വഹിക്കുന്നത് റഷ്യൻ സർക്കാരാണ്. വാ​ഗ്നർ​ ​ഗ്രൂപ്പിന് റഷ്യൻ ഫെഡറൽ ബജറ്റിൽ നിന്നാണ് ധനസഹായം നൽകുന്നതെന്ന് പുടിൻ തന്നെ സമ്മതിച്ചിട്ടുണ്ട്. യുക്രെയിനുമായുളള യുദ്ധം ആരംഭിച്ചതിന് ശേഷം, കഴിഞ്ഞ വർഷം മാത്രം വാ​ഗ്നർ ​ഗ്രൂപ്പിന് 8626.2 കോടി റുബിളാണ് റഷ്യൻ സർക്കാർ നൽകിയത്. വാഗ്നർ ഗ്രൂപ്പിനെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കം കുറച്ചു നാളുകളായി സർക്കാർ നടത്തുന്നുണ്ട്. ഇത് പ്രിഗോഷിൻ അംഗീകരിച്ചിരുന്നില്ല.

കലാപനീക്കത്തിന് പിന്നാലെ പ്രിഗോഷിൻ ഇപ്പോൾ ബെലാറസിലാണ്. വേണമെങ്കിലും ബെലാറസിലും വാഗ്നർ സേന പ്രവർത്തിക്കുമെന്ന പ്രഖ്യാപിക്കുവെയാണ് യുക്രെയ്ൻ യുദ്ധത്തിൽ വാഗ്നർ സംഘം ഇനിയുണ്ടാകില്ലെന്ന് റഷ്യ നിലപാടെടുക്കുന്നത്. വാഗ്നർ സേനയ്ക്ക് നൽകി വരുന്ന സർക്കാർ സഹായം നിർത്തലാക്കാനും തീരുമാനമുണ്ട്. വാഗ്നർ ഗ്രൂപ്പിന്റെ അഭാവം റഷ്യയെ യുക്രെയ്നിൽ എങ്ങനെ ബാധിക്കുമെന്നതും നിർണായകമാണ്.

logo
The Fourth
www.thefourthnews.in