ഭയാനകമായ ആഘാതത്തിലൂടെ കടന്നുപോയ ആ നാലു വയസുകാരി; ആരാണ് ഹമാസ് മോചിപ്പിച്ച അബിഗെയ്ൽ മോർ എഡാൻ?

ഭയാനകമായ ആഘാതത്തിലൂടെ കടന്നുപോയ ആ നാലു വയസുകാരി; ആരാണ് ഹമാസ് മോചിപ്പിച്ച അബിഗെയ്ൽ മോർ എഡാൻ?

ഗാസയിൽ നിന്ന് ഹമാസ് മോചിപ്പിച്ച ബന്ധികളിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അബിഗെയ്ൽ എഡാൻ

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ആരംഭിക്കുന്നത്. അന്ന് ഇസ്രയേലിൽ നടന്ന ആദ്യ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും 240 ഓളം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ കനത്ത നാശ നഷ്ടങ്ങളാണ് ഇസ്രയേലിൽ ഉടനീളം ഉണ്ടായിട്ടുള്ളത്. നാല്‍പ്പത്തിയൊന്‍പത് ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശേഷം ഖത്തറിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി 25 ബന്ദികളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.

ഭയാനകമായ ആഘാതത്തിലൂടെ കടന്നുപോയ ആ നാലു വയസുകാരി; ആരാണ് ഹമാസ് മോചിപ്പിച്ച അബിഗെയ്ൽ മോർ എഡാൻ?
വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയെന്ന് ബൈഡന്‍; 39 പലസ്തീനികള്‍ക്ക് മോചനം

ഈ ബന്ദികളുടെ കൂട്ടത്തിൽ അമേരിക്കൻ പൗരയായ നാല് വയസുകാരി അബിഗെയ്ൽ മോർ എഡാൻ എന്ന പെൺകുട്ടിയുമുണ്ടായിരുന്നു. കരാർ പ്രകാരം മോചിപ്പിച്ച ആദ്യ അമേരിക്കൻ പൗരയാണ് ഈ നാല് വയസുകാരി. അബിഗെയ്ൽ എഡാൻ മോചിപ്പിക്കപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണ് പ്രഖ്യാപിച്ചത്.

ആരാണ് അബിഗെയ്ൽ മോർ എഡാൻ എന്ന പെൺകുട്ടി ?

ഭയാനകമായ ആഘാതത്തിലൂടെ കടന്നുപോയ ആ നാലു വയസുകാരി; ആരാണ് ഹമാസ് മോചിപ്പിച്ച അബിഗെയ്ൽ മോർ എഡാൻ?
25 ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 13 ഇസ്രയേലികളെ റെഡ് ക്രോസിന് കൈമാറി, 49 ദിവസത്തിന് ശേഷം ഗാസയിൽ താത്കാലിക വെടിനിർത്തൽ

ഗാസയിൽ നിന്ന് ഹമാസ് മോചിപ്പിച്ച ബന്ധികളിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അബിഗെയ്ൽ എഡാൻ. ഹമാസിന്റെ ബന്ധനത്തിൽ കഴിയവേ കഴിഞ്ഞയാഴ്ചയാണ് അബിഗെയ്ൽ നാലാം വയസിലേക്ക് കടക്കുന്നത്. ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടു. നിർഭാഗ്യവശാൽ അബിഗെയ്‌ലിന് അവളുടെ മാതാപിതാക്കളുടെ കൊലപാതകം നേരിട്ട് കാണ്ടേണ്ടി വന്നിരുന്നു. ഭയന്ന പെൺകുട്ടി അയൽവാസിയായ അവിഹായ് ബ്രോഡെറ്റ്‌സിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അബിഗെയ്‌ലിനേയും ഹമാസ് തടവിലാക്കി.

" അവൾ മോചിപ്പിക്കപ്പെട്ട് ഇസ്രയേലിൽ എത്തിയിരിക്കുന്നു. ഭയാനകരമായ ഒരു ആഘാതത്തിലൂടെയാണ് കുട്ടി കടന്നുപോയത്, " അബിഗെയ്‌ലിന്റെ മോചനം സ്ഥിരീകരിച്ചു കൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് അറിവില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ വൈറ്റ് ഹൗസ്‌ പരിശ്രമിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഭയാനകമായ ആഘാതത്തിലൂടെ കടന്നുപോയ ആ നാലു വയസുകാരി; ആരാണ് ഹമാസ് മോചിപ്പിച്ച അബിഗെയ്ൽ മോർ എഡാൻ?
ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറിലേക്ക്; സൈനിക നടപടി നിര്‍ത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം

ഗാസയിൽ നിന്ന് മോചിതയായ പെൺകുട്ടിയെ ബന്ധുക്കൾ എത്തിയാണ് സ്വീകരിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മരണം വലിയ ആഘാതം സൃഷ്ടിച്ചെങ്കിലും അബിഗെയ്‌ലിനായി പ്രാർഥനയും പ്രതീക്ഷയുമായി കാത്തിരിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. 'അബിഗെയ്ൽ വീട്ടിലേക്ക് സുരക്ഷിതയായി മടങ്ങിയെത്തുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കുണ്ടായ ആശ്വാസവും നന്ദിയും അറിയിക്കാൻ വാക്കുകളില്ല', മോചനത്തിന് വഴി വച്ചതിന് ബൈഡനും ഖത്തർ സർക്കാരിനും ബന്ധുക്കൾ നന്ദി അറിയിച്ചു.

logo
The Fourth
www.thefourthnews.in