വീറ്റോ ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും 
അമേരിക്കയെ വിശ്വസിച്ച ഐക്യരാഷ്ട്രസഭ; ഉത്തരമില്ലാത്ത ചോദ്യമായി ഗാസയിലെ  വെടിനിർത്തൽ

വീറ്റോ ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും അമേരിക്കയെ വിശ്വസിച്ച ഐക്യരാഷ്ട്രസഭ; ഉത്തരമില്ലാത്ത ചോദ്യമായി ഗാസയിലെ വെടിനിർത്തൽ

ഇപ്പോൾ ലോക സമാധാനത്തിനു വിഘാതമായി നിൽക്കുന്നത് നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണെന്നാണ് ഇസ്രയേലിന്റെ അഭിപ്രായം

്വെള്ളിയാഴ്ച ചേർന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ആവശ്യപ്പെട്ട സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ തള്ളി ഇസ്രയേലും അമേരിക്കയും. ആർട്ടിക്കിൾ 99 പ്രകാരം ഗുട്ടറസ് വെടിനിർത്തൽ ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയോടും സെക്രട്ടറി ജനറലിനോടുമുള്ള അസ്വാരസ്യം ഇസ്രയേൽ പ്രകടമാക്കി.

വെടിനിർത്തൽ ആവശ്യം തള്ളിക്കൊണ്ട് ഇസ്രയേൽ പറഞ്ഞത് ലോക സമാധാനത്തിനു ഇപ്പോൾ വിഘാതമായി നിൽക്കുന്നത് നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണെന്നാണ്. ഹമാസിനെ പിന്തുണയ്ക്കുകയാണ് ഐക്യരാഷ്ട്രസഭ ചെയ്യുന്നതെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. അത് ലോക സമാധാനം തകർക്കുന്ന പ്രവൃത്തിയാണെന്നും, ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതിൽ നിന്നും ഐക്യരാഷ്ട്ര സഭ തങ്ങളെ പിന്നോട്ട് വലിക്കുന്നുവെന്നും ഇസ്രയേൽ പറയുന്നു.

വീറ്റോ ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും 
അമേരിക്കയെ വിശ്വസിച്ച ഐക്യരാഷ്ട്രസഭ; ഉത്തരമില്ലാത്ത ചോദ്യമായി ഗാസയിലെ  വെടിനിർത്തൽ
ഒരോ മണിക്കൂറിലും നില വഷളാകുന്നു; തെക്കൻ ഗാസയിൽ ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രയേൽ

യുദ്ധം തുടരുകയാണെങ്കിൽ ഗാസയിൽ നിന്ന് വലിയ തോതിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നും, അത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും വെടിനിർത്തൽ ആവശ്യപ്പെട്ട് അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. അതൊന്നും ഇസ്രയേൽ പരിഗണിച്ചില്ല. ഇത്തരത്തിൽ ആളുകളെ ഗാസയിൽ നിന്ന് മാറ്റേണ്ടി വന്നാൽ സ്വാഭാവികമായും ഗാസയിലുള്ളവർ ആദ്യം അഭയമായി കാണുന്നത് ഈജിപ്ത് ആയിരിക്കും. ഈജിപ്തിന് അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഇത് തന്നെയാണ് ഇസ്രയേലിന്റെ ആവശ്യമെന്നും, എല്ലാ പലസ്തീനികളെയും ഗാസയിൽ നിന്ന് പുറത്തക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും പലസ്തീൻ അഭിപ്രായപ്പെടുന്നു. അന്റോണിയോ ഗുട്ടറസ് പറയുന്നത് സത്യമാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഗാസയിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തു വരുന്നത്. 6600ലധികം കുട്ടികൾ കൊല്ലപ്പെട്ട ഗാസയിൽ മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ ആവുന്നതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. ഹമാസാണ് മനുഷ്യരെ കവചമായി ഉപയോഗിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വിമർശനം.

ഹമാസിന്റെ അക്രമണപരമ്പര അവസാനിപ്പിക്കേണ്ടതുണ്ടെന്നും, എങ്കിൽ മാത്രമേ ചരിത്രം ആവർത്തിക്കപ്പെടാതിരിക്കൂ എന്നുമാണ് വെടിനിർത്തലിന് എതിർത്തുകൊണ്ട് അമേരിക്കൻ ഡെപ്യുട്ടി അംബാസിഡർ റിച്ചാർഡ് മിൽസ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞത്. ഇപ്പോൾ വെടിനിർത്താൻ തീരുമാനിക്കുന്നത് വീണ്ടും ഒരു യുദ്ധത്തിന്റെ വിത്തുപാകുമെന്നാണ് റിച്ചാർഡ് മിൽസിന്റെ അഭിപ്രായം. അതിനു കാരണം ഹമാസിന് സമാധാനമുണ്ടാക്കുന്നതിൽ താല്പര്യമില്ലാത്തതാണെന്നും, തങ്ങളുടെ ലക്ഷ്യം ഇപ്പോഴത്തേക്ക് യുദ്ധം അവസാനിപ്പിക്കുകയല്ല, എല്ലാ കാലത്തേക്കുമായി യുദ്ധം അവസാനിപ്പിക്കുകയാണെന്നാണ് അമേരിക്കയുടെ പക്ഷം.

വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരഷ്ട്രസഭ സുരക്ഷാ സമിതിയിൽ വന്ന ആവശ്യം അമേരിക്ക വീറ്റോ ചെയ്യുമ്പോൾ തന്നെ അമേരിക്ക ആവർത്തിച്ച് പറയുന്നത് ഇസ്രയേൽ നിയമം പാലിക്കുമെന്നും, മനുഷ്യർ മരിക്കുന്നതിനിടയാകില്ലെന്നുമാണ്. എന്നാൽ ഇസ്രയേൽ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്ത്യാസമുണ്ടെന്നത് ഏറ്റവുമൊടുവിൽ വെടിനിർത്തൽ അവസാനിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും.

വീറ്റോ ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ സുരക്ഷാ സമിതിയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടതെന്തുകൊണ്ടാണ് എന്ന ചോദ്യം ബാക്കിയുണ്ട്. അമേരിക്ക അതിനെ വീറ്റോ ചെയ്യുമെന്ന് ഉറപ്പായിരുന്നു. എന്നിട്ടും വെടിനിർത്തൽ ആവശ്യപ്പെടാൻ കാരണം. അമേരിക്ക വീറ്റോ ചെയ്‌തെങ്കിലും ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പെടെ ഇസ്രയേലിനോട് ആവശ്യപ്പെടുമെന്ന പ്രതീക്ഷയിലാണെന്ന് വിലയിരുത്തപ്പെടുന്നു.

വീറ്റോ ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും 
അമേരിക്കയെ വിശ്വസിച്ച ഐക്യരാഷ്ട്രസഭ; ഉത്തരമില്ലാത്ത ചോദ്യമായി ഗാസയിലെ  വെടിനിർത്തൽ
സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലാതെ ഗാസ; പലായനം തുടർക്കഥയാകുന്ന പലസ്തീൻ

അമേരിക്ക വെടിനിർത്തൽ വീറ്റോ ചെയ്തു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്) ഗാസയിലെ തടവുകാരോട് ക്രൂരമായി പെരുമാറുന്നതിന്റെ വീഡിയോകൾ പുറത്തുവരുന്നത്. 700ഓളം പേരെ അടിവസ്ത്രം മാത്രം ഇടുവിച്ചുകൊണ്ട് ട്രക്കിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. മറ്റൊരു വീഡിയോ കൂടി കഴിഞ്ഞ ദിവസം പുറത്തു വന്നു. അത് മൃതദേഹങ്ങൾ ഉൾപ്പെടുന്ന ഒരു വീഡിയോ കോൾ ആയിരുന്നു. ഒരു തെരുവിൽ മരിച്ചു കിടക്കുന്നവരായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. അതിലൊരാൾ സ്വന്തം കയ്യിൽ കരുതിയിരുന്ന വെള്ളക്കൊടിയുടെ മുകളിലായിരുന്നു മരിച്ചു കിടന്നത്.

ഹമാസിന്റെ കയ്യിലുള്ള 50 ഇസ്രയേൽ തടവുകാരെയും, ഇസ്രയേൽ അവരുടെ കൈവശമുള്ള 150 പലസ്തീനികളെയും വിട്ടയക്കാം എന്ന തീരുമാനത്തിൽ 4 ദിവസത്തെ വെടിനിർത്തലായിരുന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചത് എന്നാൽ പിന്നീട് അത് നീണ്ടു. ഉറപ്പു നൽകിയ അത്രയും തടവുകാരെ വിട്ടയക്കുക എന്ന ആത്യന്തികമായ ലക്ഷ്യം അപ്പോഴും സാധ്യമാക്കാൻ കഴിഞ്ഞില്ല.

വീറ്റോ ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും 
അമേരിക്കയെ വിശ്വസിച്ച ഐക്യരാഷ്ട്രസഭ; ഉത്തരമില്ലാത്ത ചോദ്യമായി ഗാസയിലെ  വെടിനിർത്തൽ
വീണ്ടും കുരുതിക്കളമായി ഗാസ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 184 പേര്‍, ഇസ്രയേലിന്റെ ഉദ്ദേശ്യമെന്ത്?
logo
The Fourth
www.thefourthnews.in