ഒന്നും പഴയതുപോലെ ആകില്ല;   ഇസ്രയേൽ ആക്രമണത്തിൽ ഇല്ലാതായത് 44 വർഷത്തെ ഗാസയുടെ വികസനം, വീണ്ടെടുക്കാന്‍ 16 വർഷമെടുക്കും

ഒന്നും പഴയതുപോലെ ആകില്ല; ഇസ്രയേൽ ആക്രമണത്തിൽ ഇല്ലാതായത് 44 വർഷത്തെ ഗാസയുടെ വികസനം, വീണ്ടെടുക്കാന്‍ 16 വർഷമെടുക്കും

ആരോഗ്യം, വിദ്യാഭ്യാസം, സമ്പത്ത് എന്നീ മേഖലകളിൽ നേടിയ പുരോഗതിയടക്കം ഇല്ലാതായെന്നും യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം നടത്തിയ പഠനത്തിൽ പറയുന്നു

ഇസ്രയേല്‍ ആക്രമണം തരിപ്പണമാക്കിയ ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല. ഗാസയെ പുനര്‍നിര്‍മിക്കാന്‍ ഒന്നരപ്പതിറ്റാണ്ടിലധികം വേണ്ടിവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെയാണ് ഇസ്രയേല്‍ സൈനികനീക്കം പ്രേതഭൂമിയാക്കി മാറ്റിയത്. ആക്രമത്തില്‍ മേഖലയിലെ ആരോഗ്യം, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥകളെ പാടെ തകര്‍ത്തു. ഇനി ഗാസ മുനമ്പിനെ പൂര്‍ണതോതില്‍ വാസ്യയോഗ്യമാക്കാന്‍ 4,000 കോടി ഡോളര്‍ ചെലവ് വരുമെന്നും ഇതിന് ഏകദേശം 16 വര്‍ഷങ്ങള്‍ പ്രയത്‌നിക്കേണ്ടിവരുമെന്നുമാണ് യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം നടത്തിയ പഠനത്തിൽ പറയുന്നത്.

ഗാസയുടെ പുനരധിവാസ പാക്കേജിനു വേണ്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ പഠനം നടത്തിയത്. ഇസ്രയേലും ഹമാസും തമ്മിൽ ഈജിപ്റ്റിൽ പുരോഗമിക്കുന്ന വെടിനിർത്തൽ ചർച്ചകൾക്കിടെയാണ് യു എന്നിന്റെ വിലയിരുത്തൽ. എന്നാൽ സംഘർഷം വേറിട്ട അളവിലും തീവ്രതയിലും ഇനിയും തുടരാനാണ് സാധ്യതയെന്നാണ് പല നിരീക്ഷകരും കരുതുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ആരംഭിച്ചശേഷം 34,500-ലധികം സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. സംഘർഷത്തിൽ ഗാസയിലെ 79,000-ലധികം വീടുകൾ പൂർണമായി നശിപ്പിക്കപ്പെടുകയും 3,70,000 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായുമാണ് പുതിയ വിലയിരുത്തൽ.

ഒന്നും പഴയതുപോലെ ആകില്ല;   ഇസ്രയേൽ ആക്രമണത്തിൽ ഇല്ലാതായത് 44 വർഷത്തെ ഗാസയുടെ വികസനം, വീണ്ടെടുക്കാന്‍ 16 വർഷമെടുക്കും
പലസ്തീന്റെ ചെറുത്തുനിൽപ്പും ലോകത്തിന്റെ ഐക്യദാർഢ്യവും; അടയാളമായി മാറുന്ന കെഫിയ

സ്കൂൾ, ആരോഗ്യകേന്ദ്രങ്ങൾ, റോഡുകൾ, ഓടകൾ, ജലവിതരണ പൈപ്പുകൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ നാശം സംഭവിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണങ്ങൾ അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം മുതൽ പുനർനിർമാണം ആരംഭിക്കാൻ 100 മില്യൺ ഡോളർ സംഭാവന അറബ് രാജ്യങ്ങൾക്കായുള്ള യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം റീജിയണൽ ബ്യൂറോ ഡയറക്ടർ അബ്ദല്ല അൽ ദർദാരി അഭ്യർത്ഥിച്ചിരുന്നു. 20 ലക്ഷം പേരാണ് സഹായങ്ങളൊന്നും ലഭിക്കാതെ കഴിയുന്നത്. ഇത് അന്യായവും മനുഷ്യത്വരഹിതമായ കാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഗാസയുടെ തെക്കൻ നഗരമായ റഫായിൽ ആക്രമണത്തിന് പദ്ധതിയിടുന്ന ഇസ്രയേൽ സൈന്യം, മേഖലയിലേക്ക് കടക്കുന്നതിനു മുൻപ് വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചർച്ചകൾ പ്രയോഗമിക്കുന്നത്. ലക്ഷകണക്കിന് അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന റഫായിൽ ആക്രമണം ആരംഭിച്ചാൽ നാശനഷ്ടങ്ങളും മരണസംഖ്യയും ഒരുപാട് വർധിക്കും. ഇതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

ഒന്നും പഴയതുപോലെ ആകില്ല;   ഇസ്രയേൽ ആക്രമണത്തിൽ ഇല്ലാതായത് 44 വർഷത്തെ ഗാസയുടെ വികസനം, വീണ്ടെടുക്കാന്‍ 16 വർഷമെടുക്കും
ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ ഭയമെന്ന് ജോ ബൈഡന്‍; സാമ്പത്തികപ്രയാസങ്ങള്‍ക്ക് കാരണം 'സിനോഫോബിയ'

അമേരിക്കയും ഈജിപ്ഷ്യൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചയിൽ ഇസ്രയേൽ വെടിനിർത്തൽ കരാറിന് പ്രത്യക്ഷത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്. ആറാഴ്ചത്തെ വെടിനിർത്തലും ഭാഗികമായുള്ള ബന്ധിമോചനം എന്നിവ ഉൾപ്പെട്ട മൂന്നുഘട്ട പ്രക്രിയ ആയിട്ടാണ് കരാർ. ഒപ്പം ഗാസയിൽനിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റവും കരാറിലെ പ്രധാന നിർദേശമാണ്.

logo
The Fourth
www.thefourthnews.in