ചെങ്കടല്‍ ആക്രമണം: ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങളുടെ എണ്ണ  വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ഡബ്ല്യുഇഎഫ് പ്രസിഡന്റ്

ചെങ്കടല്‍ ആക്രമണം: ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങളുടെ എണ്ണ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ഡബ്ല്യുഇഎഫ് പ്രസിഡന്റ്

സൂയസ് കനാല്‍ അടച്ചുപൂട്ടിയത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ നടത്തുന്ന കപ്പല്‍ ആക്രമണങ്ങള്‍ ആഗോള വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ലോക എക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിഡന്റ് ബോര്‍ഗ് ബ്രെന്‍ഡെ. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ എണ്ണ വിലയില്‍ 10 മുതല്‍ 20 ഡോളര്‍ വരെ വര്‍ധനവുണ്ടാകുമെന്നും ഇത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സൂയസ് കനാല്‍ അടച്ചുപൂട്ടിയത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്നും ചെങ്കടലിലെ ഹൂതി ആക്രമണങ്ങള്‍ ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക എക്കണോമിക് ഫോറത്തിന്റെ 54-ാമത് വാര്‍ഷികയോഗം ഇന്ന് തുടങ്ങാനിരിക്കെയാണ് ബ്രെന്‍ഡെയുടെ പ്രതികരണം.

ചെങ്കടല്‍ ആക്രമണം: ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങളുടെ എണ്ണ  വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ഡബ്ല്യുഇഎഫ് പ്രസിഡന്റ്
സാമ്പത്തിക അസമത്വത്തിന്റെ ലോകം: 500 കോടി മനുഷ്യർ ദാരിദ്ര്യത്തില്‍, കോടീശ്വരന്മാരുടെ സമ്പത്ത് ഇരട്ടിച്ചു

കഴിഞ്ഞ വര്‍ഷത്തെ വ്യാപാര വളര്‍ച്ച 3.4 ശതമാനത്തില്‍ നിന്ന് 0.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ചെങ്കടല്‍ പ്രതിസന്ധിക്കിടയിലും ആഗോള വ്യാപാരം ഈ വര്‍ഷം ഉയരും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെങ്കടലിലെ വ്യാപാരം സാധാരണ പോലെ പുന:സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ'യെന്നും അദ്ദേഹം പറഞ്ഞു.

''ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും സേവനങ്ങളുടെ കയറ്റുമതിയും കാരണം ഇന്ത്യ മുന്നിലാണ്. വിദ്യാഭ്യാസം, ധനസഹായം തുടങ്ങിയ സേവനങ്ങളുടെ പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ തുടരണം. ഇന്ത്യയില്‍ ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ഒരു ധാരണയുണ്ടെന്നാണ് തോന്നുന്നത്'', അദ്ദേഹം പറഞ്ഞു.

ചെങ്കടല്‍ ആക്രമണം: ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങളുടെ എണ്ണ  വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ഡബ്ല്യുഇഎഫ് പ്രസിഡന്റ്
കൂടുമാറിയ മിലിന്ദ് ദേവ്‌റ; മാറുന്ന സമവാക്യങ്ങള്‍, മുംബൈയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?

ഈ വര്‍ഷം 2.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഡബ്ല്യുഇഎഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് ഉടന്‍തന്നെ മൂന്ന് ശതമാനത്തിന് മുകളിലാകുമെന്ന വിശ്വാസമുണ്ട്. ഇന്ത്യ, അമേരിക്ക, ലണ്ടന്‍, റഷ്യ, യൂറോപ്യന്‍ പാര്‍ലമെന്റ് തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഈ വര്‍ഷത്തെ സാമ്പത്തിക കാഴ്ചപ്പാടില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ യുദ്ധത്തില്‍ ഇപ്പോള്‍ നാം സഹകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ബ്രെന്‍ഡെ വിഘടിച്ച ശിഥിലമായ ലോകത്ത് വേണ്ട സഹകരണത്തെക്കുറിച്ചും പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in