ENTERTAINMENT

'പ്രണയത്തിലെ റോൾ ലാലേട്ടൻ ചോദിച്ചു വാങ്ങുകയായിരുന്നു'; വെളിപ്പെടുത്തി സംവിധായകൻ ബ്ലെസി

എന്റർടെയ്ൻമെന്റ് ഡെസ്ക്

മോഹൻലാലിന്റെ സിനിമ കരിയരിൽ ഏറ്റവും മികച്ച സിനിമകൾ നൽകിയ സംവിധായകരിൽ ഒരാളാണ് ബ്ലെസി, തന്മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങൾക്കായിരുന്നു ബ്ലെസിയും മോഹൻലാലും ഒന്നിച്ചത്.

ഇതിൽ പ്രണയത്തിലെ മോഹൻലാലിന്റെ മാത്യുസ് എന്ന റോൾ ഏറെ വ്യത്യസ്തമായിരുന്നു. ഫിലോസഫി പ്രൊഫസറായിരുന്ന മാത്യൂസ് പിന്നീട് ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോകുകയും പിന്നീട് വീൽചെയറിൽ ജീവിക്കുകയും ചെയ്ത കഥാപാത്രമായിരുന്നു.

ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം സമാനതകൾ ഇല്ലാത്തതായിരുന്നു. എന്നാൽ പ്രണയം സിനിമയിലെ റോളിലേക്ക് മോഹൻലാലിനെ തീരുമാനിച്ചിരുന്നില്ലെന്നും മോഹൻലാൽ ആ റോൾ ചോദിച്ച് വാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി.

ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയത്തിലെ മോഹൻലാലിനെ കുറിച്ച് ബ്ലെസി മനസുതുറന്നത്. അത്തരമൊരു റോളിലേക്ക് ഒരിക്കലും മോഹൻലാലിനെ പോലെ ഒരു സൂപ്പർതാരം അഭിനയിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ബ്ലെസി പറഞ്ഞു.

പ്രണയം സിനിമ ഒരുക്കുന്നതിന് മുമ്പായി ദുബായിൽ മോഹൻലാൽ അഭിനയിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ലൊക്കേഷനിൽ താൻ പോയിരുന്നു. അവിടെ വെച്ച് കഥ കേട്ട മോഹൻലാൽ മാത്യൂസിന്റെ റോൾ താൻ ചെയ്‌തോട്ടെയെന്ന് ചോദിക്കുകയായിരുന്നെന്നും അതിന് ശേഷമാണ് ആ കഥാപാത്രം കൂടുതൽ ഡെവലപ്പ് ചെയ്തതെന്നും ബ്ലെസി പറഞ്ഞു.

താൻ അസിസ്റ്റന്റ് ആയി എത്തിയ ആദ്യ സിനിമ മുതൽ തന്നെ ലാലേട്ടനുമായി പ്രവർത്തിച്ചിരുന്നെന്നും അന്നുമുതൽ തന്നെയുള്ള ബന്ധമാണ് മോഹൻലാലുമായുള്ളതെന്നും ബ്ലെസി പറഞ്ഞു. നേരത്തെ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയുടെ മ്യൂസിക് ലോഞ്ചിൽ തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും പ്രധാന്യമുള്ള വ്യക്തികളിൽ ഒരാളാണ് ബ്ലെസിയെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

അതേസമയം ആടുജീവിതം സിനിമ ആഗോളതലത്തിൽ നൂറുകോടി ക്ലബ്ബിൽ പ്രവേശിച്ചു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോളാണ് ആടുജീവിതം നൂറുകോടി ക്ലബിൽ ഇടം പിടിച്ചത്.

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി