ENTERTAINMENT

നടന്‍ സുദേവ് നായര്‍ വിവാഹിതനായി; വധു മോഡല്‍ അമര്‍ദീപ് കൗര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടന്‍ സുദേവ് നായര്‍ വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചിരുന്നു വിവാഹം. മുംബൈ സ്വദേശിനിയായ മോഡല്‍ അമര്‍ ദീപ് കൗര്‍ ആണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ദീര്‍ഘനാളായി ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നാണ് സൂചന.

മൈ ലൈഫ് പാര്‍ട്‌നര്‍' എന്ന സിനിമയിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് സുദേവ് നായര്‍. അനാര്‍ക്കലി, കരിങ്കുന്നം സിക്‌സസ്, എസ്ര, അബ്രഹാമിന്റെ സന്തതികള്‍, കായംകുളം കൊച്ചുണ്ണി, മിഖായേല്‍, അതിരന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ സുദേവ് ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വത്തില്‍ മികച്ച അഭിനയം ആണ് സുദേവ് നായര്‍ കാഴ്ചവച്ചത്. രാജന്‍ മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ സിനിമയില്‍ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രമായിരുന്നു. വില്ലനാണെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ സിബിഐ അഞ്ചാം പതിപ്പിലും സുദേവ് നായര്‍ എത്തിയിരുന്നു.

പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകന്‍ ആണ് സുദേവ്. 2007-ല്‍ നാഗ്പൂരിലെ വിശ്വേശ്വരയ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് അഭിനയത്തില്‍ ബിരുദാനന്തര ബിരുദവും സുദേവ് നേടിയിട്ടുണ്ട്.

ബ്രേക്ക് ഡാന്‍സിംഗ് , പാര്‍ക്കര്‍ എന്നിവയില്‍ പരിശീലനം നേടിയ സുദേവ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സിനിടെ കേരള കലാമണ്ഡലത്തില്‍ നിന്ന് കഥകളിയും പഠിച്ചിട്ടുണ്ട്. ബോക്‌സിംഗ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയ പോരാട്ട കലകളിലും പരിശീലനം നേടിയിട്ടുണ്ട്. 2001ലെ അണ്ടര്‍ 16 ദേശീയ ഗെയിംസില്‍ ഹൈജമ്പില്‍ വെങ്കല മെഡല്‍ ജേതാവാണ്.വധു അമര്‍ദീപ് മോഡല്‍ രംഗത്ത് സജീവമാണ്. 2017 ഫെമിന മിസ് ഇന്ത്യ ഗുജറാത്ത് വിജയി കൂടിയാണ് അമര്‍ദീപ്.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?