ENTERTAINMENT

എമ്മിയില്‍ തിളങ്ങി ബീഫ്, ദ ബിയർ, സക്സെഷന്‍ സീരിസുകള്‍; സാറ സ്നൂക്ക് മികച്ച നടി, കീരന്‍ കുല്‍ക്കിന്‍ നടന്‍

വെബ് ഡെസ്ക്

2023 എമ്മി പുരസ്കാരങ്ങളില്‍ തിളങ്ങി ബീഫ്, ദ ബിയർ, സക്സെഷന്‍ തുടങ്ങിയ സീരിസുകള്‍. മികച്ച ഡ്രാമ സീരിസായി സക്സെഷനും കോമഡി സീരിസായി ദ ബിയറും തിരഞ്ഞെടുക്കപ്പെട്ടു. ആന്തോളജി സീരിസ് വിഭാഗത്തിലാണ് ബീഫിന് അവാർഡ്. മികച്ച നടിക്കുള്ള പുരസ്കാരം സാറ സ്നൂക്കിനാണ് ലഭിച്ചത്. കീരന്‍ കുല്‍ക്കിനാണ് നടന്‍. ഇരുവർക്കും സക്സെഷനിലെ പ്രകടനത്തിനാണ് അംഗീകാരം.

ഡ്രാമ വിഭാഗത്തില്‍ മാർക്ക് മിലോഡാണ് മികച്ച സംവിധായകന്‍ (സക്സെഷന്‍). തിരക്കഥാകൃത്തിനുള്ള പുരസ്കാരവും സക്സെഷനു തന്നെയാണ്. ജെസെ ആംസ്ട്രോങ്ങാണ് സക്സെഷന്റെ എഴുത്ത് നിർവഹിച്ചിരിക്കുന്നത്. ജെനിഫർ കൂളിഡ്ജാണ് സഹനടി (വൈറ്റ് ലോട്ടസ്), മാത്യു മക്ഫാഡിയനാണ് സഹനടന്‍ (സക്സെഷന്‍).

ആന്തോളജി സീരിസ്/സിനിമ വിഭാഗത്തില്‍ മികച്ച നടിയായി അലി വോങ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത വിഭാഗത്തിലെ മികച്ച നടന്‍ സ്റ്റീവന്‍ യൂനാണ്. ബീഫിലെ പ്രകടനത്തിനാണ് അലിക്കും സ്റ്റീവനും പുരസ്കാരം. മികച്ച തിരക്കഥാകൃത്തും സംവിധായകനും ലീ സങ് ജിന്നാണ് (ബീഫ്). അന്തോളജി സീരിസിലെ സഹനടനായി പോള്‍ വാള്‍ട്ടറാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബ്ലാക്ക് ബേർഡാണ് പോളിന് പുരസ്കാരം നേടിക്കൊടുത്തത്. സഹനടിക്കുള്ള അവാർഡ് നീസി നാഷ് ബെറ്റ്സിനാണ് (മോണ്‍സ്റ്റർ: ദ ജെഫ്റി ദാമർ സ്റ്റോറി).

കോമഡി സീരിസ് വിഭാഗത്തിലെ പുരസ്കാരങ്ങളില്‍ ദ ബിയറിനാണ് നേട്ടം. സംവിധാനം, തിരക്കഥാകൃത്ത് പുരസ്കാരങ്ങള്‍ ക്രിസ്റ്റഫർ സ്റ്റോറർ സ്വന്തമാക്കി. ജെറമി അലന്‍ (മികച്ച നടന്‍), എബോണ്‍ മോസ് ബച്രച്ച് (സഹനടന്‍), അയൊ എഡെബെരി (സഹനടി) എന്നിങ്ങനെയാണ് ദ ബിയറിന്റെ മറ്റ് പുരസ്കാര നേട്ടങ്ങള്‍.

ക്വിന്റ് ബ്രണ്‍സനാണ് കോമഡി സീരിസിലെ മികച്ച നടി. അബോട്ട് എലമെന്ററിയിലെ പ്രകടനമാണ് ക്വിന്റിന് അവാർഡ് നേടിക്കൊടുത്തത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ