ENTERTAINMENT

പ്രീ റിലീസ് ബുക്കിങ്ങിൽ തരംഗമായി ഗദർ 2

എന്റർടെയ്ൻമെന്റ് ഡെസ്ക്

അനിൽ ശർ‌മയുടെ സംവിധാനത്തിൽ സണ്ണി ഡിയോൾ മുഖ്യവേഷത്തിലെത്തുന്ന ഗദർ 2 റിലീസിന് മുൻപേ 10000 ടിക്കറ്റുകൾ മുൻകൂട്ടി വിറ്റുകഴിഞ്ഞതായി റിപ്പോർട്ട്. റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് ചിത്രത്തിന്റെ നേട്ടം . റോക്കി ഔർ റാണി കി പ്രേം കഹാനിക്കും ഓ മൈ ഗോഡ് 2 വിനുമൊപ്പമാണ് ഗദർ 2 ഈ നേട്ടത്തിലെത്തിയിരിക്കുന്നത്.

ഗദർ 2വിന്റെ മുൻകൂർ ബുക്കിംഗ് കഴിഞ്ഞ ഞായറാഴ്ചയാണ് ആരംഭിച്ചത്. പിവിആറിൽ 1700 ടിക്കറ്റുകളും ഐനോക്സിൽ 1200 ടിക്കറ്റുകളും സിനിപോളിസിൽ 5200 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയത്. സണ്ണി ഡിയോളിനു പുറമെ അമീഷ പട്ടേൽ, ഉത്കർഷ് ശർമ്മ, സിമ്രത് കൗർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ദേശസ്നേഹത്തെ കുറിച്ചാണ് പറയുന്നത്.

ഗദർ 2വിന് മുൻപ് തന്നെ അക്ഷയ് കുമാർ ചിത്രം ഒഎംജി 2വിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ 6-7 മണിക്കൂർ മുന്നേറിയ ഒഎംജി 2വിനെ ഗദർ 2 നിലവിൽ പിന്നിലാക്കിയതായാണ് പുറത്തു വരുന്ന വിവരം. അതേസമയം, ഇരുചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ബുക്കിങ് കൗണ്ടറുകളിൽ നിന്നും ലഭിക്കുന്നത്. ഒഎംജി 2വിന് പിവിആറിൽ 1100 ടിക്കറ്റുകളും ഐനോക്‌സിൽ 550 ടിക്കറ്റുകളും സിനിപോളിസിൽ 350 ടിക്കറ്റുകളും ആണ് നിലവിൽ വിറ്റു പോയത്. ഇരു ചിത്രങ്ങളും ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും

ബോളിവുഡിന് വീണ്ടും നല്ല കാലം വന്നിരിക്കുന്നുവെന്നാണ് സമീപകാലത്ത് റിലീസ് ചെയ്തതും ഇനി വരാനിരിക്കുന്ന ചിത്രങ്ങളുടെ പ്രീ ബുക്കിങും സൂചിപ്പിക്കുന്നത്. കരൺ ജോഹറിന്റെ സംവിധാനത്തിൽ ഒരാഴ്ച മുൻപെ തീയേറ്ററുകളിലെത്തിയ രൺവീർ സിങ് - ആലിയ ഭട്ട് ചിത്രം റോക്കി ഔർ റാണി കി പ്രേം കഹാനി വിജയകരമായി പ്രദർശനം തുടരുകയാണ്. ലോകമെമ്പാടുമായി ചിത്രം 100 കോടി കടന്നതായി കഴിഞ്ഞ ദിവസം കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. വിവാദങ്ങളിൽപ്പെട്ട അക്ഷയ് കുമാർ ചിത്രം ഒഎംജി 2വും ബോക്സ് ഓഫീസ് ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാമിന്റെ അപകട മരണം: മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും