ENTERTAINMENT

ഗൗതം വാസുദേവ് മേനോന്‍ മലയാളത്തിലേക്ക് ;മമ്മൂട്ടിക്കും ഫഹദിനുമൊപ്പം സിനിമയെടുക്കാൻ ആഗ്രഹം

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴിന് പിന്നാലെ മലയാളത്തിലും വൃക്തിമുദ്ര പതിപ്പിക്കാൻ സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍. അടുത്ത വർഷം മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോന്‍ തുറന്നു പറഞ്ഞത്

'അടുത്ത വര്‍ഷം ഒരു മലയാള ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ചില നടന്മാരുമായി ചര്‍ച്ചയും നടക്കുന്നുണ്ട്. മമ്മൂട്ടിക്കും ഫഹദ് ഫാസിലിനൊപ്പവും സിനിമ ചെയ്യണമെന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രതികരണം.

'ചെന്നൈയിലാണ് താമസമെങ്കിലും മുത്തശ്ശി ഒറ്റപ്പാലത്തായിരുന്നതിനാൽ എക്കാലവും കേരളവുമായി ബന്ധമുണ്ട്. എല്ലാ വര്‍ഷവും വേനല്‍ അവധിക്ക് കേരളത്തിൽ വരുമായിരുന്നതിനാൽ തന്നെ മലയാളം സംസാരിക്കാനും അറിയാം. ഒരുപാട് മലയാള ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെന്നും ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ സാധിച്ചത് വളരെ മനോഹരമായ ഒരു കാര്യമാണെന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

ഫഹദിനൊപ്പമുള്ള ട്രാൻസായിരുന്നു ഗൗതം വാസുദേവ് മേനോൻ അഭിനയിച്ച ആദ്യ മലയാള ചിത്രം. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന 'ബസൂക്ക'യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷീല, ദേവയാനി, ലെന തുടങ്ങിവര്‍ അഭിനയിച്ച 'അനുരാഗ'മാണ് ഗൗതമിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാം അപകടത്തില്‍ മരിച്ചു; പിന്നാലെ മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും