ENTERTAINMENT

നെയ്മറും ജാനകി ജാനേയും ഒടിടിയിലേക്ക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

 സൈജു കുറുപ്പും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജാനകി ജാനേയും മാത്യു- നസ്ലിന്‍ കൂട്ടുകെട്ടിലിറങ്ങിയ നെയ്മറും ഒടിടിയിലേക്ക്. ജാനകി ജാനേ ജൂലൈ 11 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിക്കുക.

മെയ് 12 ന് തീയേറ്ററുകളിലെത്തിയ ജാനകി ജാനേ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വി കെ പ്രകാശിന്റെ ഒരുത്തിക്ക് ശേഷം നവ്യ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണ് ജാനകി ജാനേ. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമാണം

ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ജോർജ് കോര, അഞ്ജലി, സ്മിനു സിജു, ഷൈലജ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ

മാത്യു- നസ്ലിന്‍ കൂട്ടുകെട്ടിലിറങ്ങിയ നെയ്മറും ഈ മാസം ഒടിടിയിലെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുക. പക്ഷേ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുധി മാഡിസണ്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത നെയ്മർ തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ്.

ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷാന്‍ റഹ്‌മാനാണ് സംഗീതം. നെയ്മർ മെയ് 12 നാണ് തീയേറ്ററുകളിലെത്തിയത്

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ