ENTERTAINMENT

മാളികപ്പുറം നൂറ് കോടി ക്ലബില്‍; നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

വെബ് ഡെസ്ക്

ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം നൂറുകോടി ക്ലബില്‍ ഇടംനേടി. ''നന്ദി, സന്തോഷം, അഭിമാനം സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി'' എന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സമീപ കാലത്ത് പുറത്തിറങ്ങിയ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാണിത്. നൂറു കോടി ക്ലബില്‍ കയറുന്ന ഉണ്ണി മുകുന്ദന്റെ ആദ്യ ചിത്രം കൂടിയാണ് മാളികപ്പുറം.

ഡിസംബര്‍ 30 നായിരുന്നു ചിത്രത്തിന്റെ റീലീസ്. കേരളത്തിന് പുറത്ത് ബെംഗുളൂരു, മുബൈ, ഡല്‍ഹി, എന്നിവടങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ജനുവരി 26-ന് തമിഴ്, തെലുങ്കു ഡബ്ബിങ് പതിപ്പുകളുമെത്തി. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വിതരണ കമ്പനിയായ ഗീതാ ആര്‍ട്‌സാണ് തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തിച്ചത്.

വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 40 ദിവസം ആകുമ്പോഴും 240ല്‍പ്പരം തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് സിനിമ ബ്ലോക്ക്ബസ്റ്റര്‍ ലിസ്റ്റില്‍ ഇടംപിടിച്ചെന്ന് നടന്‍ രമേശ് പിഷാരടിയും ഫേസ്ബുക്കില്‍ കുറിച്ചു.

അയ്യപ്പ ഭക്തയായ കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് മാളികപ്പുറം. ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍