ENTERTAINMENT

"പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേ മതിൽ"; ഇതാണ് 'കേരള സ്റ്റോറി' എന്ന് റസൂൽ പൂക്കുട്ടി

വെബ് ഡെസ്ക്

വിവാദ ചിത്രം 'ദ കേരള സ്റ്റോറി' ചർച്ചയാകുമ്പോൾ കേരളത്തിലെ മതസൗഹാർദത്തെ പരാമർശിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേ മതിലാണെന്ന് എത്ര പേർക്കറിയാം എന്ന ചോദ്യവുമായാണ് റസൂൽ പൂക്കുട്ടി രംഗത്തെത്തിയത്. മൈ കേരള സ്റ്റോറി എന്ന ഹാഷ്ടാ​ഗോടു കൂടിയാണ് ചോദ്യം ട്വീറ്റ് ചെയ്തത്.

കേരളത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി വരെ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചപ്പോൾ കേരളത്തിന്റ കഥ ഇതല്ലെന്ന് പറഞ്ഞായിരുന്നു റസൂൽ പൂക്കുട്ടിയുടെ ആദ്യ ട്വീറ്റ്. എ ആർ റഹ്മാന് പിന്നാലെ ചേരാവള്ളി മുസ്‌ലിം പള്ളിയില്‍ നടന്ന ഹിന്ദു വിവാഹത്തിന്റെ വീഡിയോ റസൂൽ പൂക്കുട്ടിയും പങ്കുവച്ചിരുന്നു. കേരളത്തിലെ സാഹോദര്യത്തെക്കുറിച്ച് നിങ്ങൾക്ക് പറയാൻ സ്വന്തം കഥകളുണ്ടെങ്കിൽ #MyKeralaStory എന്ന ഹാഷ്ടാ​ഗിന് കീഴിൽ പങ്കിടാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് നിരവധി ആളുകളാണ് കഥകൾ പങ്കുവച്ച് ട്വീറ്റ് ചെയ്തത്.

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നു എന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയിലർ മുൻപോട്ടുവച്ചത്. ട്രെയിലറിന് എതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ രാഷ്ട്രീയ, മത നേതാക്കള്‍ എന്നിവരും ട്രെയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ