ENTERTAINMENT

വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിലും പ്രണവ് മോഹൻലാൽ? പ്രധാന വേഷത്തിൽ ധ്യാൻ ശ്രീനിവാസനും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രണവ് മോഹൻലാൽ നായകനാകുമെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് വിവരം. വർഷത്തിന്റെ രണ്ടാം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

പ്രണവിന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് ഹൃദയത്തിന്റെ നിർമാതാവും പ്രണവിന്റെയും വിനീതിന്റെയും സുഹൃത്തുമായ വിശാഖ് സുബ്രഹ്മണ്യം കഴിഞ്ഞയിടെ പറഞ്ഞിരുന്നു. മാത്രമല്ല വിദേശ പര്യടനം കഴിഞ്ഞെത്തിയാൽ ഉടൻ പ്രണവ് കഥകൾ കേട്ട് തുടങ്ങുമെന്നും വിശാഖ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാനാകുന്ന പ്രതീക്ഷയിലാണെന്ന് വിനീതും പൂക്കാലമെന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ പറഞ്ഞിരുന്നു. അഞ്ചു യുവാക്കളുടെ കഥയാകും ചിത്രം പറയുക. ഇതിൽ മൂന്ന് പേരെ തീരുമാനിച്ചതായും മറ്റ് രണ്ടുപേരുടെ കാര്യത്തിൽ തീരുമാനം ആയാൽ ചിത്രം പ്രഖ്യാപിക്കുമെന്നുമാണ് വിനീത് പറഞ്ഞത്. ഇതെല്ലാം പ്രണവ് - വിനീത് ചിത്രത്തിന്റെ അപ്ഡേറ്റാണോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസനും ഉണ്ടാകുമെന്ന സൂചനകളുമുണ്ട്. 'ചേട്ടന്റെ അടുത്ത ചിത്രത്തിൽ താനുണ്ടാകുമെന്നും അതിനായി തടി കുറയ്ക്കാൻ ചേട്ടൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധ്യാൻ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു ഹൃദയം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ റിലീസ് ചെയ്ത ചിത്രമായിരുന്നിട്ട് കൂടി ഹൃദയത്തിന് തീയേറ്ററിൽ മികച്ച വിജയം നേടാനായി. ആ വിജയം തന്നെയാകും ഇരുവരും ഒരുമിക്കുന്ന അടുത്ത സിനിമയിലേക്ക് വഴി തുറക്കുന്നതും

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍