ENTERTAINMENT

'കടൈസി വ്യവസായി' അഭിനേത്രി കാശിയമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു

വെബ് ഡെസ്ക്

ദേശീയപുരസ്‌കാരം സ്വന്തമാക്കിയ 'കടൈസി വ്യവസായി' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത കാശിയമ്മാൾ മകന്റെ മർദനമേറ്റ് മരിച്ചു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ അൻപത്തിനാലുകാരനായ മകൻ നമ്മക്കൊടിയെ ഉസിലാംപട്ടി പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന നമ്മക്കൊടി വീണ്ടും മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ച കാശിയമ്മാളിനെ മരത്തടി കൊണ്ട് നമ്മക്കൊടി മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

നമ്മക്കൊടിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന നമ്മക്കൊടി കാശിയമ്മാളിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.

വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ കടൈസി വ്യവസായിയിൽ കർഷകരെക്കുറിച്ചുള്ള കഥയായിരുന്നു പറഞ്ഞത്. ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ