ENTERTAINMENT

മധുരരാജയ്ക്ക് ശേഷം സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്; വെബ് സീരിസിൽ നായിക; 'പാൻ ഇന്ത്യൻ സുന്ദരി' ഒരുങ്ങുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടി നായകനായ മധുരരാജയ്ക്ക് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണി വെബ്ബ് സീരിസിലൂടെ വീണ്ടും മലയാളത്തിൽ എത്തുന്നു. നവാഗതനായ സതീഷ് കഥയും സംവിധാനവും നിർവഹിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി' എന്ന സീരിസിലൂടെയാണ് സണ്ണി ലിയോണി മലയാളത്തിൽ എത്തുന്നത്.

എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി'യുടെ തിരക്കഥ പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തയാറാക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സീരിസ് റിലീസ് ചെയ്യും.

എച്ച്ആർ ഒടിടിയിലൂടെയാണ് സീരിസ് പ്രദർശനത്തിന് എത്തുക. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം- രവിചന്ദ്രൻ, കലാസംവിധാനം -മധു രാഘവൻ, ചിത്ര സംയോജനം- അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് 'പാൻ ഇന്ത്യൻ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് -ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ : ഉഖ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത് എന്നിവരാണ്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ