ENTERTAINMENT

ട്രാൻസ്ജെൻഡറായി സുസ്മിത സെന്‍; 'താലി'യുടെ ടീസര്‍ പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് നടി സുസ്മിത സെൻ. ആരാധകർ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് പുറത്തിറങ്ങാനിരിക്കുന്ന 'താലി' എന്ന വെബ് സീരിസിൽ സുസ്മിത അവതരിപ്പിക്കുന്നത്. രവി ജാദവ് സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിൽ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായാണ് സുസ്മിത സെൻ അഭിനയിക്കുന്നത്. താലിയുടെ ടീസർ പുറത്തിറങ്ങി.

മുംബൈയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് താലി. ട്രാൻസ്‌ജെൻഡേഴ്സിന്റെ അവകാശങ്ങള്‍ക്കായി ശ്രീഗൗരി നടത്തിയ പോരാട്ടങ്ങളും പ്രതിരോധങ്ങളുമാണ് ഈ പരമ്പരയുടെ ഇതിവൃത്തം. സുസ്മിത സെന്നിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കുമിതെന്നാണ് വിലയിരുത്തല്‍.

'ഗലി സേ താലി തക് കേ സഫർ കി യേ കഹാനി' എന്ന തലക്കെട്ടോടെയാണ് സുസ്മിത ടീസർ പങ്കുവച്ചത്. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആവേശത്തിലാണ് ആരാധകരും.

ദേശീയ അവാർഡ് ജേതാവ് രവി ജാദവ് സംവിധാനം ചെയ്ത വെബ് സീരീസിന്റെ തിരക്കഥ എഴുതിയത് ക്ഷിതിജ് പട്വർധൻ, അമോൽ ഉദ്ഗിർക്കർ, എഡ്വിൻ ഡിസൂസ എന്നിവർ ചേർന്നാണ്. അർജുൻ സിങ് ബാരെനും കാർത്തിക് ഡി നിഷാന്ദറും ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. 300-ലധികം ട്രാൻസ്‌ജെൻഡറുകൾ സീരീസിൽ വേഷമിട്ടിട്ടുണ്ടെന്നാണ് വിവരം.

ട്രാൻസ്‌ജെൻഡർമാരെയും എച്ച്‌ഐവി/എയ്ഡ്‌സ് ബാധിച്ചവരെയും സഹായിക്കുന്ന സഖി ചാർ ചൗഗിയുടെ ഡയറക്‌ടറായി സേവനമനുഷ്‌ഠിക്കുകയാണ് ഗൗരി സാവന്ത്. നേരത്തെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസഡറായിരുന്നു. താലി എന്നാൽ 'കയ്യടി' എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിൽ, ട്രാൻസ്‌ജെൻഡറുകൾ പലപ്പോഴും പണം ചോദിക്കുമ്പോൾ ആളുകളുടെ അടുത്ത് കയ്യടിക്കുന്ന ഒരു സമൂഹമായി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നു എന്നതാണ് അത് പരമ്പരയുടെ തലക്കെട്ടായി തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ആ സ്റ്റീരിയോടൈപ്പ് തകർത്ത് ആളുകൾക്ക് പ്രചോദനമായി മാറിയ വ്യക്തിയാണ് ശ്രീഗൗരി സാവന്ത്

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ